എന്‍ഡോസള്‍ഫാന്‍ സമര സംഘടനകള്‍ക്കെതിരെ ഇ.എം.എസിന്റെ ചെറുമകന് രംഗത്ത്
Sep 23, 2013, 15:41 IST
ADVERTISEMENT
ഡെല്‍ഹി : എന്‍ഡോസള്‍ഫാനെതിരെ കേരളത്തില്‍ നടത്തുന്ന സമരം ചില എന്‍.ജി.ഒകള്‍ പ്രത്യേക ലക്ഷ്യത്തോടെയാണ് നടത്തുന്നതെന്നാരോപിച്ച് ബിസിനസ് ലൈന്‍ ഒപ്പീനിയന് എഡിറ്റര്‍ ഹരീഷ് ദാമോദരന്‍ രംഗത്തെത്തി. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ ചെറുമകനാണ് ഹരീഷ് ദാമോദരന്‍.
പേറ്റന്റ് ഇല്ലാത്ത എന്‍ഡോസള്‍ഫാനെ ഒഴിവാക്കിക്കൊണ്ട് അതിനേക്കാള്‍ പത്തിരട്ടി വിലയുള്ള വന്‍ കീടനാശിനകളെ കൊണ്ടുവരാനാണ് എന്‍.ജി.ഒ കള്‍ സമരത്തിലൂടെ ചെയ്യുന്നതെന്നും 'മാറാത്ത ചിന്താഗതി = മലയാളി' എന്ന പേരില്‍ മംഗളം ഓണപ്പതിപ്പിലെഴുതിയ ലേഖനത്തില്‍ ഹരീഷ് ദാമോദരന്‍ ആരോപിച്ചു.
കാസര്‍കോട്ടെ വളര്‍ന്നുവരുന്ന തലമുറയെ ബാധിക്കുന്ന തീരാദുരിതങ്ങള്‍ക്ക് കാരണം എന്‍ഡോസള്‍ഫാനാണെന്ന് ഒരു പരിശോധനയിലും തെളിയിക്കാനായിട്ടില്ലെന്ന് അദ്ദേഹം വാദിക്കുന്നു. മാത്രമല്ല, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ഉപയോഗിച്ച പത്തിലൊന്ന് എന്‍ഡോസള്‍ഫാന്‍ പോലും കേരളത്തില്‍ ഉപയോഗിച്ചിട്ടില്ലെന്നതാണ് സത്യമെന്നും ലേഖനത്തിലൂടെ അദ്ദേഹം വ്യക്തമാക്കുന്നു.
കൃഷിയോടുള്ള മലയാളിയുടെ മാനസികാവസ്ഥ മാറണമെന്നും നെല്‍കൃഷി അമിതമായി പാടങ്ങളില്‍ നട്ടുവളര്‍ത്തുന്നതിനു പകരം മലയാളികള്‍ പച്ചക്കറി കൃഷിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും ഹരീഷ് ദാമോദരന്‍ ലേഖനത്തിലൂടെ അഭിപ്രായപ്പെടുന്നു.
കാര്‍ഷികരംഗത്തെ യന്ത്രവല്‍ക്കരണത്തിനെതിരായ ഇടതുപക്ഷ കര്‍ഷക സംഘടനകളുടെ നിലപാടുകളെയും ഹരീഷ് ലേഖനത്തിലൂടെ വിമര്‍ശിക്കുന്നുണ്ട്. ''കൃഷിയോടുള്ള മലയാളികളുടെ മാനസികാവസ്ഥ മാറണമെന്നും ട്രാക്ടറിനെതിരെയും കൊയ്ത്തു യന്ത്രങ്ങള്ക്കെതിരെയുമുള്ള നിലപാട് കൃഷിയുടെ മുന്നോട്ട് പോക്ക് തടയുന്നുവെന്നും അദ്ദേഹം ലേഖനത്തിലൂടെ വിമര്‍ശിക്കുന്നുണ്ട്.
ലാപ്ടോപും 4ജിയും സ്മാര്‍ട്ഫോണും യുവതലമുറ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ സാങ്കേതിക രംഗത്തുള്ള പുരോഗതിയെ സ്വീകരിച്ചതുപോലെ
കാര്‍ഷിക രംഗത്തുള്ള പുരോഗതിയും നാം സ്വീകരിച്ചേ മതിയാകൂ.
എന്നാല്‍ കാര്‍ഷിക കാര്യത്തില്‍ അമ്പത് വര്‍ഷം മുമ്പുള്ള സാങ്കേതികവിദ്യ കര്‍ഷകര്‍ ഉപയോഗിക്കണമെന്നുള്ള ചിന്താഗതി ശരിയല്ല., അത് ഉപേക്ഷിക്കണം. രാസവളത്തിന്റേയും പുതുപുത്തന്‍ സാങ്കേതിക വിദ്യയുടേയും പ്രയോജനം കര്‍ഷകര്‍ക്ക് ലഭിക്കണമെന്നും ലേഖനത്തില്‍ പറയുന്നു.

Also Read:
റിക്ഷയില്‍ കടത്തിയ മണല്പിടിച്ചു
Keywords: New Delhi, Endosulfan, Strike, New Delhi, Kasaragod, Maharashtra, Farmers, Criticism, Laptop, Technology, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.