മില്‍മ പാക്കറ്റില്‍ അച്ചടിച്ചതില്‍ കൂടുതല്‍ വില ഈടാക്കുന്നത് നിയമവിരുദ്ധം: ലീഗല്‍ മെട്രോളജി വകുപ്പ് നടപടി എടുക്കുമോ?
Feb 11, 2017, 10:43 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 11/02/2017) മില്‍മ പാലിന്റെ വര്‍ധിപ്പിച്ച വില രേഖപ്പെടുത്തിയ പുതിയ കവര്‍ ലഭിക്കുംവരെ പഴയ വിലയ്ക്ക് പാല്‍ നല്‍കാതിരിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ലീഗല്‍ മെട്രോളജി വകുപ്പിന്റെ വെബ്‌സൈറ്റില്‍ ഉപഭോക്താവിന്റെ അവകാശങ്ങളില്‍ അഞ്ചാമതായി രേഖപ്പെടുത്തിയിരിക്കുന്നത് പാക്കറ്റുകളില്‍ ചില്ലറ വില്പന വില കാണിക്കുമെന്നാണ്.
എന്നാല്‍ മില്‍മ ചെയര്‍മാന്‍ പി.ടി. ഗോപാലക്കുറുപ്പ് കഴിഞ്ഞ ദിവസം പത്രക്കുറുപ്പില്‍ അറിയിച്ചത് ഇതിനു വിരുദ്ധമായ തീരുമാനമാണ്. പുതുക്കിയ വില രേഖപ്പെടുത്തിയ പാല്‍ പായ്ക്കറ്റുകള്‍ ലഭ്യമാകുവാന്‍ കാലതാമസം ഉണ്ടാകുമെന്നതിനാല്‍ പഴയ വില രേഖപ്പെടുത്തിയ പായ്ക്കറ്റുകള്‍ ഉപയോഗിച്ചു പുതുക്കിയ വില ഉപഭോക്താക്കളില്‍ നിന്നും ഈടാക്കും എന്നായിരുന്നു അറിയിപ്പ്.
പാക്കഡ് ആന്റ് കമ്മോഡിറ്റീസ് ആക്ട് പ്രകാരം പാക്കറ്റുകളില്‍ കാണിച്ചിരിക്കുന്ന വിലയില്‍ കൂടുതല്‍ ഈടാക്കുന്നത് നിയമ വിരുദ്ധമാണ്. ഇതിനെതിരെ നടപടിയെടുക്കാന്‍ ലീഗല്‍ മെട്രോളജി വകുപ്പിന് അധികാരമുണ്ട്.
മില്‍മ ഇതാദ്യമല്ല വില വര്‍ദ്ധിപ്പിച്ചിക്കുന്നത്. എന്നൊക്കെ വിലവര്‍ദ്ധന വരുത്തിയിട്ടുണ്ടോ അന്നൊക്കെയും പഴയ വില അച്ചടിച്ച കവറില്‍ കൂടിയ വില നിയമവിരുദ്ധമായി ഈടാക്കിയിട്ടുണ്ട്. ഇത് നിയമവിരുദ്ധമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ സര്‍ക്കാരും കൂട്ടു നില്‍ക്കുകയാണ്. പഴയ കവര്‍ ആവശ്യത്തില്‍ കൂടുതല്‍ അച്ചടിച്ചു വച്ചതാണ് കാരണം. ഇതിന്റെ പേരില്‍ നിയമം ലംഘിക്കുക എന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ് എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. വിലവര്‍ദ്ധനവ് പ്രഖ്യാപിക്കുംമുമ്പേ മുന്നൊരുക്കങ്ങള്‍ നടത്തേണ്ടത് മില്‍മയുടെ ഉത്തരവാദിത്വമാണ്. അതിനുപകരം സര്‍ക്കാര്‍ നിയന്ത്രണമുള്ള സ്ഥാപനം നിയമവിരുദ്ധ പ്രവര്‍ത്തി ചെയ്യുന്നതും അത് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നത് നിയമവ്യവസ്ഥയോടുള്ള അവഹേളനവുമാണ്.
ക്ഷീരകര്‍ഷകരെ രക്ഷിക്കാനാണ് മില്‍മ വില കൂട്ടിയത്. ഉപഭോക്താവിനെ രക്ഷിക്കാനാണ് നിയമം. നിയമാനുസൃതം വില്പന നടത്തുകയാണ് മില്‍മ ചെയ്യേണ്ടത്.
Keywords: Price, Kerala, Price hike: Milma acting against law, Milk, New Price, Legal Metrology

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.