ഫോണില്‍ സംസാരം മുറിയുന്നത് പ്രധാനമന്ത്രിക്കും ബോധ്യപ്പെട്ടത് ഇത് ആദ്യം; താമസസ്ഥലത്തേക്ക് വിളിച്ച മോഡിക്കും പണികിട്ടി

 


ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 27.09.2018) ഫോണില്‍ സംസാരം മുറിയുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ബോധ്യപ്പെട്ടു. താമസസ്ഥലത്തേക്ക് വിളിച്ച മോഡിക്ക് നിരവധി തവണയാണ് ഇടയ്ക്കുവെച്ച് സംഭാഷണം മുറിഞ്ഞത്. രാജ്യത്തെ സാധാരണക്കാരന്റെ പ്രധാനമന്ത്രിയാണെന്ന് വിശേഷിപ്പിക്കുന്ന നരേന്ദ്ര മോഡിക്ക് ഫോണ്‍ വിളിക്കുമ്പോള്‍ സാധാരണക്കാരന്‍ നേരിടുന്ന കോള്‍ മുറിയല്‍ പ്രശ്‌നം ഇപ്പോള്‍ ശരിക്കും ബോധ്യപ്പെട്ടിരിക്കയാണ്.

ഡെല്‍ഹിയിലെ വിമാനത്താവളത്തില്‍ നിന്നും താമസസ്ഥലത്തേയ്ക്കുള്ള യാത്രയില്‍ നിരവധി തവണയാണ് മോഡിയുടെ ടെലഫോണ്‍ സംഭാഷണം മുറിഞ്ഞത്. കോള്‍ മുറിയല്‍ പ്രശ്‌നം സേവനദാതാക്കള്‍ പരിഹരിക്കണമെന്ന് പല തവണ ട്രായ് നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും ഇത് ഫലവത്തായിരുന്നില്ല. എന്നാല്‍ പ്രധാനമന്ത്രിക്ക് തന്നെ ഇത്തരമൊരു അവസ്ഥയുണ്ടായപ്പോഴാണ് ടെലികോം വകുപ്പ് ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.

ഫോണില്‍ സംസാരം മുറിയുന്നത് പ്രധാനമന്ത്രിക്കും ബോധ്യപ്പെട്ടത് ഇത് ആദ്യം; താമസസ്ഥലത്തേക്ക് വിളിച്ച മോഡിക്കും പണികിട്ടി

പുത്തന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ സേവനദാതാക്കള്‍ക്ക് വീണ്ടും നിര്‍ദേശം നല്‍കിയിരിക്കുകയാണ്. പ്രധാനമന്ത്രി നേരിട്ട് ഇക്കാര്യത്തില്‍ ടെലികോം വകുപ്പിന് നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: PM Narendra Modi too faces problem of call drops; Urges Telecom dept to find Tech Solution, New Delhi, News, Technology, Phone call, Prime Minister, Narendra Modi, Airport, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia