ലോകത്തിലെ ഏറ്റവും വലിയ സാംസംഗ് മൊബൈല്‍ ഫാക്ടറി ഇന്ത്യയില്‍; മോദി ഉദ്ഘാടനം ചെയ്തു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

നോയിഡ: (www.kvartha.com 09.07.2018) ലോകത്തിലെ ഏറ്റവും വലിയ സാംസംഗ് മൊബൈല്‍ ഫാക്ടറി ഇനി ഇന്ത്യയില്‍. ഡല്‍ഹിക്കടുത്ത നോയിഡയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദക്ഷിണകൊറിയന്‍ പ്രധാനമന്ത്രി മൂന്‍ ജേയും ചേര്‍ന്ന് ഫാക്ടറിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രതിമാസം ഒരു കോടിയിലേറെ മൊബൈല്‍ ഫോണുകള്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് ഫാക്ടറി.

70 ശതമാനവും ആഭ്യന്തര വിപണിയെ ലക്ഷ്യംവച്ചിട്ടുള്ള നിര്‍മാണമാണ് ഇവിടെ നടക്കുന്നത്. ഇന്ത്യയിലെ 40 കോടി ജനങ്ങള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളാണെന്നും 32 കോടി ആളുകള്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉപയോഗിക്കുന്നവരാണെന്നും മോദി ചടങ്ങില്‍ പറഞ്ഞു. ഫാക്ടറിയില്‍ നിന്നും കയറ്റുമതി ചെയ്യപ്പെടുന്ന മൊബൈല്‍ ഫോണുകള്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ സഹായിക്കും. ഉത്തര്‍പ്രദേശിന്റെ അഭിമാനമായ ഫാക്ടറി മേയ്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമാകുമെന്നും രാജ്യത്തെ ജനങ്ങളെ ശക്തരാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകത്തിലെ ഏറ്റവും വലിയ സാംസംഗ് മൊബൈല്‍ ഫാക്ടറി ഇന്ത്യയില്‍; മോദി ഉദ്ഘാടനം ചെയ്തു

സാംസംഗ് മൊബൈല്‍ ഫാക്ടറിയുടെ ഉദ്ഘാടനത്തിനായി മോദിയും ദക്ഷിണകൊറിയന്‍ പ്രധാനമന്ത്രിയും ഡല്‍ഹി മെട്രോയിലാണ് എത്തിയത്. മെട്രോയില്‍ ഇരുവരും പരസ്പരം സംസാരിക്കുന്ന, പശ്ചാത്തലത്തില്‍ അക്ഷര്‍ധാം ക്ഷേത്രമുള്ള ചിത്രവും മോദി ട്വീറ്ററിലൂടെ പുറത്തുവിട്ടു. കമ്പനിയുടെ ഫ്‌ളാഗ് ഷിപ്പ് മോഡല്‍ മുതല്‍ ഹൈ എന്‍ഡ് മോഡല്‍ വരെ ഉത്പാദിക്കുന്ന ഫാക്ടറിയുടെ വാര്‍ഷിക ഉത്പാദന ശേഷി 12 കോടിയാണ്. ചൈനയ്ക്ക് പിന്നില്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാവെന്ന പദവി കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ നിന്നും ഇന്ത്യ സ്വന്തമാക്കിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  India, New Delhi, Narendra Modi, Inauguration, Mobile Phone, PM, Technology, News, National, PM Modi Opens World's Largest Cellphone Factory Near Delhi

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia