യുവതലമുറയ്ക്കായി ഓപ്പോ എഫ് 5 യൂത്ത് അവതരിപ്പിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 08.12.2017) ഓപ്പോ, ദി സെല്ഫി എക്‌സ്‌പെര്‍ട്ട് ആന്‍ഡ് ലീഡര്‍ അടുത്ത തലമുറയിലെ യുവജനങ്ങള്‍ക്കായി ഡിസൈന്‍ ചെയ്ത ഓപ്പോ എഫ് 5 യൂത്ത് പുറത്തിറക്കി. എഫ്എച്ച്ഡി പ്ലസ് ഫുള്‍ സ്‌ക്രീന്‍ ഡിസ്‌പ്ലേയുള്ള ആദ്യത്തെ സ്മാര്‍ട്ട് ഫോണാണ്. ഒരു സെല്ഫി ചിത്രം പ്രത്യേകമായി സൗന്ദര്യം നല്‍കുന്നതിന് ഡിസൈന്‍ ചെയ്ത സാങ്കേതിക വിദ്യയാണ് ഇത്. ഇന്ത്യയിലെ ചെറുപ്പക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റാനായി രൂപകല്‍പ്പന ചെയ്ത ഈ ഫോണിന്റെ വില 16,990 രൂപയാണ്. എഫ് 5 ഡിസംബര്‍ എട്ട് മുതല്‍ ഓണ്‍ലൈനായും ഓഫ്‌ലൈനായും ലഭ്യമാകുകയും ചെയ്യും.

യുവതലമുറയ്ക്കായി ഓപ്പോ എഫ് 5 യൂത്ത് അവതരിപ്പിച്ചു


''ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക്, പ്രത്യേകിച്ച് യുവജനങ്ങള്‍ക്ക് മികച്ച ഫോട്ടോഗ്രാഫി, സെല്‍ഫി അനുഭവം നല്‍കുന്നതിനാണ് ഞങ്ങള്‍ സദാ ശ്രദ്ധ നല്‍കുന്നത്. തങ്ങളെ പ്രതിനിധീകരിക്കുന്നതും, ചെറുപ്പവും ഫാഷനബിളുമായ വ്യക്തിത്വവുമായി നന്നായി സമന്വയിക്കുന്നതുമായ ഒരു ഡിവൈസ് ചെറുപ്പക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. ഇന്ത്യന്‍ വിപണിയില്‍ സെല്‍ഫി വ്യവസായം നയിക്കുന്നവരും, ഇന്ത്യയില്‍ ആദ്യമായി എഐ ബ്യൂട്ടി ടെക്‌നോളജി അവതരിപ്പിക്കുന്നവരുമായ ഞങ്ങള്‍ക്ക് ഈ യാത്രയില്‍ ഏറെ മുന്നോട്ട് പോകാനാകുമെന്ന് ആത്മവിശ്വാസമുണ്ട്''. ഓപ്പോ ഗ്ലോബല്‍ വി പിയും, ഓപ്പോ ഇന്ത്യയുടെ പ്രസിഡണ്ടുമായ സ്‌കൈ ലി പറയുന്നു.

ഫുള്‍ സ്‌ക്രീന്‍, ഫേഷ്യല്‍ അണ്‍ലോക്ക്, ബാക്ക് ഫിംഗര്‍ പ്രിന്റ റീഡര്‍ പോലുള്ള സവിശേഷതകള്‍ 6 ഇഞ്ച് ഫുള്‍സ്‌ക്രീന്‍ ഡിസ്‌പ്ലേയുള്ളതിനാല്‍ എഫ് 5 ന്റെ അതേ മോഡലില്‍ ഉപയോക്താവിന് വൈഡ് സ്‌ക്രീന്‍ ഉപയോഗിക്കാനാവുകയും ഉജ്ജ്വലമായ ദൃശ്യവിനോദം ലഭിക്കുകയും ചെയ്യും. ഇതില്‍ ഹൈ റെസലൂഷന്‍ 2160x1080 ഡി പി ഐ സ്‌ക്രീനും 18x9 ആസ്‌പെക്ട് റേഷ്യോയുമുണ്ട്.

Keywords:   Kochi, Kerala, News, Busines, Technology, Mobile Phone,  Oppo F5 Youth With 6-Inch Bezel-less Display, 16MP Selfie Camera Launched For Rs 16,990.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia