ഒപ്പോയുടെ എഫ് 1 സ്മാര്‍ട്ട് ഫോണ്‍ പുറത്തിറങ്ങി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

(www.kvartha.com 19.01.2016) ചൈനീസ് മൊബൈല്‍ കമ്പനിയായ ഒപ്പോയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണ്‍ മോഡലായ ഒപ്പോ എഫ് 1 പുറത്തിറങ്ങി. ലാസ്‌വെഗാസിലെ കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് ഷോയില്‍ ഔദ്യോഗികമായി അവതരിപ്പിക്കപ്പെട്ട ഫോണ്‍ ഒപ്പോ സെല്‍ഫി സ്റ്റിക്ക് അടക്കമാണ് വില്‍പ്പനക്കെത്തിയിരിക്കുന്നത്.

ക്യാമറക്ക് പ്രാമുഖ്യം കൊടുത്തു കൊണ്ടാണ് ഒപ്പോ എഫ് വണ്‍ രൂപപ്പെടത്തിയിരിക്കുന്നത്. ഈ മാസം 28ന് ഫോണ്‍ ഇന്ത്യന്‍ വിപണിയിലും എത്തുമെന്നാണ് പ്രതീക്ഷ. 16,800 രൂപയായിരിക്കും ഫോണിന്റെ ഏകദേശ വില. ഒപ്പോയുടെ പ്രീമിയം സെഗ്‌മെന്റായ എഫ് സീരീസിലെ ഏറ്റവും പുതിയ മോഡലാണ് എഫ് 1. 7201280 പിക്‌സല്‍സ് റിസൊല്യൂഷനോടു കൂടിയ അഞ്ചിഞ്ച് ഐപിഎസ് ഹൈഡെഫനിഷന്‍ സ്‌ക്രീനും അലൂമിനിയം ബോഡിയുമുള്ള ഫോണിന്റെ ഡിസ്‌പ്ലേയ്ക്ക് ഗോറില്ല ഗ്ലാസ് 4 സംരക്ഷണവുമുണ്ട്.

1.7 ഗിഗാഹെര്‍ട്‌സ് ശേഷിയുള്ള ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ് 616 പ്രൊസസര്‍, മൂന്ന് ജിബി റാം, അഡ്രിനോ 405 ജിപിയു, 16 ജിബി ഇന്‍ബില്‍ട്ട് സ്‌റ്റോറേജ് എന്നിവയാണിതിന്റെ ഹാര്‍ഡ് വെയര്‍ശേഷി. 128 ജിബി വരെയുള്ള എസ്ഡി കാര്‍ഡ് ഇതിലിട്ട് പ്രവര്‍ത്തിപ്പിക്കാനാകും.

എല്‍ഇഡി ഫ്‌ളാഷോടുകൂടിയ 13 മെഗാപിക്‌സല്‍ പിന്‍ക്യാമറയും എട്ട് മെഗാപിക്‌സലിന്റെ മുന്‍ക്യാമറയുമാണ് ഫോണിലുള്ളത്. ആന്‍ഡ്രോയ്ഡ് 5.1 ലോലിപോപ്പ് വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഈ ഡ്യൂവല്‍ സിം ഫോണില്‍ 2500 എംഎഎച്ച് ബാറ്ററിയാണുള്ളത്.

ഒപ്പോയുടെ എഫ് 1 സ്മാര്‍ട്ട് ഫോണ്‍ പുറത്തിറങ്ങി
     

SUMMARY: Oppo F1, the company's new camera-focused smartphone, has been officially launched. The handset, which went on pre-orders via a third-party retailer website, is now officially up for pre-orders in Europe. The device costs EUR 229 (roughly Rs. 16,800) and comes bundled with an Oppo Selfie Stick.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia