Technology | ജിബിലി സ്റ്റൈൽ വിസ്മയമോ? ഓപ്പൺഎഐയുടെ ഏറ്റവും പുതിയ ഇമേജ് ജനറേഷൻ അപ്‌ഡേറ്റിൻ്റെ പ്രത്യേകതകൾ അറിയാം

 
An AI film made in the Ghibli style
An AI film made in the Ghibli style

Ghibli-style photo of Kerala river and boat created by GPT

● ജിബിലി സ്റ്റൈലിൽ ചിത്രങ്ങൾ സൃഷ്ടിക്കാനുള്ള സൗകര്യമാണ് പ്രധാന ആകർഷണം.
● ജിപിടി-4oയുടെ ഭാഗമായാണ് പുതിയ അപ്‌ഡേറ്റ് പുറത്തിറങ്ങിയത്.
● സെൽഫികളും സിനിമാ രംഗങ്ങളും അപ്‌ലോഡ് ചെയ്ത് ചിത്രങ്ങൾ നിർമ്മിക്കാം.
● ജിബിലി ചിത്രങ്ങൾ നിർമ്മിക്കുന്നവരുടെ എണ്ണം കൂടിയതോടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
● പ്രീമിയം ഉപയോഗിക്കാത്തവർക്കും പ്രതിദിനം 3 ജിബിലി ഇമേജുകൾ ജനറേറ്റ് ചെയ്യാം.

ഡോണൽ മൂവാറ്റുപുഴ

(KVARTHA)1985ൽ ഹയാവോ മിയാസാക്കിയും, ഇസാവോ തകഹാട്ടയും ചേർന്ന് സ്ഥാപിച്ച സ്റ്റുഡിയോ ജിബിലി, കൾട്ട് ഫോളോവേഴ്‌സുള്ള ഒരു ജാപ്പനീസ് ആനിമേഷൻ സ്റ്റുഡിയോയാണ്. അതുല്യമായ ആനിമേഷൻ ശൈലി, വൈകാരിക കഥപറച്ചിൽ, പ്രകൃതിയുടെയും മാന്ത്രിക യാഥാർത്ഥ്യത്തിന്റെയും തീമുകൾ എന്നിവയ്‌ക്ക് പേരുകേട്ടതാണിത്. പുറത്തിറങ്ങിയ ഓപ്പൺഎഐയുടെ ഏറ്റവും പുതിയ ഇമേജ് ജനറേഷൻ അപ്‌ഡേറ്റ് സാമൂഹിക മാധ്യമ ങ്ങളിൽ തരംഗമാകുകയാണ്. ജാപ്പനീസ് ആനിമേറ്റർ ഹയാവോ മിയാസാക്കിയുടെ ഐതിഹാസിക കലാശൈലി ആയ ജിബിലി (Ghibli) സ്റ്റൈലിൽ ചിത്രങ്ങൾ സൃഷ്ടിക്കാനാവുന്ന ഈ അപ്‌ഡേറ്റ് നിരവധി ഉപയോക്താക്കളെ ആകർഷിച്ചിരിക്കുകയാണ്. എന്തൊക്കെയാണ് ഇതിൻ്റെ പ്രത്യേകത. അതാണ് പറയുന്നത്.

ജിപിടി-4oയുടെ ഭാഗമായി പുറത്തിറങ്ങിയ ഓപ്പൺഎഐയുടെ ഏറ്റവും പുതിയ ഇമേജ് ജനറേഷൻ അപ്‌ഡേറ്റ് സാമൂഹിക മാധ്യമ ങ്ങളിൽ തരംഗമാകുന്നു. ജാപ്പനീസ് ആനിമേറ്റർ ഹയാവോ മിയാസാക്കിയുടെ ഐതിഹാസിക കലാശൈലി ആയ ജിബിലി (Ghibli) സ്റ്റൈലിൽ ചിത്രങ്ങൾ സൃഷ്ടിക്കാനാവുന്ന ഈ അപ്‌ഡേറ്റ് നിരവധി ഉപയോക്താക്കളെ ആകർഷിച്ചിരിക്കുകയാണ്. ഓപ്പൺ എഐയുടെ അപ്‌ഡേറ്റ് ലൈവായതിനു ശേഷം, ഉപയോക്താക്കൾ ഇമേജ് ജനറേറ്ററിൽ വിവിധ പരീക്ഷണങ്ങൾ ആരംഭിച്ചു. സെൽഫികളും, സിനിമാ രംഗങ്ങളും അപ്‌ലോഡ് ചെയ്ത് തങ്ങളുടേതായ ഭാവനയിലുള്ള ദൃശ്യങ്ങൾ നിർമ്മിക്കാമെന്ന പ്രത്യേകതയാണ് 'Images in ChatGPT' എന്ന ഈ പുതിയ ഫീച്ചറിന് വലിയ ശ്രദ്ധ നേടാൻ കാരണമായത്. ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനും ഈ ട്രെൻഡിന്റെ ഭാഗമായിട്ടുണ്ട്. 1985-ൽ ഹയാവോ മിയാസാക്കിയും, ഇസാവോ തകഹാട്ടയും ചേർന്ന് സ്ഥാപിച്ച സ്റ്റുഡിയോ ജിബിലി, കൾട്ട് ഫോളോവേഴ്‌സുള്ള ഒരു ജാപ്പനീസ് ആനിമേഷൻ സ്റ്റുഡിയോയാണ്.

അതുല്യമായ ആനിമേഷൻ ശൈലി, വൈകാരിക കഥപറച്ചിൽ, പ്രകൃതിയുടെയും മാന്ത്രിക യാഥാർത്ഥ്യത്തിന്റെയും തീമുകൾ എന്നിവയ്‌ക്ക് പേരുകേട്ടതാണിത്. അവർ നിർമിച്ച പ്രശസ്ത സിനിമകളിൽ സ്പിരിറ്റഡ് എവേ, ഹൗൾസ് മൂവിംഗ് കാസിൽ, പോണ്യോ എന്നിവ ഉൾപ്പെടുന്നു. അതേസമയം, രസകരമായ വസ്തുതയെന്നാൽ ഹയാവോ മിയാസാക്കി എഐ സാങ്കേതിക വിദ്യയിലൂടെ ചിത്രങ്ങൾ സൃഷ്ടിക്കപ്പെടുന്നതിനെ അനുകൂലിക്കാത്തവരിൽ ഒരാളാണ്. ദില്‍വാലെ ദുല്‍ഹനിയാ ലേ ജായേംഗെ എന്ന സിനിമയിലെ രാജ്-സിമ്രന്‍ ട്രെയിന്‍ ക്ലൈമാക്‌സ് സീനും, പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വെടിയേറ്റതും, ബാഹുബലിയും മമ്മൂട്ടിയും മോഹന്‍ലാലുമെല്ലാം ജിബിലി സ്‌റ്റൈലില്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്

എന്നാല്‍ ഉപയോക്താക്കളുടെ ജിബിലി ഭ്രമം തങ്ങളുടെ ജിപിയുവിന് (ഗ്രാഫിക് പ്രൊസസിംഗ് യൂണിറ്റ്) പണി തന്നിരിക്കുകയാണ് എന്ന് ചാറ്റ് ജിപിടി വ്യക്തമാക്കിയിട്ടുണ്ട്. ജിബിലി ഇമേജ് ജനറേഷന്‍ ഫീച്ചര്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി ഇപ്പോള്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അധികനാള്‍ ഈ നിയന്ത്രണങ്ങളുണ്ടാകില്ലെന്ന് പ്രതീക്ഷിക്കാം. ചാറ്റ്ജിപിടി പ്രീമിയം ഉപയോഗിക്കാത്തവര്‍ക്കും പ്രതിദിനം 3 ജിബിലി ഇമേജുകള്‍ ജനറേറ്റ് ചെയ്യാനാകും. നിരവധി ഇമേജ് ജനറേഷന്‍ ഫീച്ചറുകളോട് കൂടി ചാറ്റ് ജിപിടി യൂസേഴ്സിനു വേണ്ടി അവതരിപ്പിച്ച ഇമേജ് എഡിറ്റിംഗ് ടൂളാണ് ജിബിലി എഐ.

ജിബിലിയില്‍ പോര്‍ട്രെയിറ്റുകള്‍, ലാന്‍ഡ്സ്‌ കേപ്പുകള്‍, ഫാന്റസി ചിത്രങ്ങളെല്ലാം ക്രിയേറ്റ് ചെയ്യാനാകും. ജിബിലി എഐ ചിത്രങ്ങള്‍ വെറുതെ എഡിറ്റുചെയ്ത് തരിക മാത്രമല്ല, അതിനൊരു നൊസ്റ്റാള്‍ജിക് ഫീലും തരുന്നുണ്ട്. അതുതന്നെയാണ് ജിബിലിയുടെ ഏറ്റവും വലിയ പ്രത്യേകത എന്നുവേണമെങ്കില്‍ പറയാം. 1985-ല്‍ ഇസാവോ തകഹട്ട, ഹയാവോ മിയസാകി, തോഷിയോ എന്നിവര്‍ ചേര്‍ന്നാണ് സ്റ്റുഡിയോ ജിബിലി സ്ഥാപിച്ചത്. ഇപ്പോള്‍ ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ അനിമേഷന്‍ സ്റ്റുഡിയോകളില്‍ ഒന്നാണ് സ്റ്റുഡിയോ ജിബിലി. സ്പിരിട്ടഡ് എവേ, ഹൗള്‍സ് മൂവിംഗ് കാസില്‍, മൈ നെയ്ബര്‍ ടൊട്ടോറോ തുടങ്ങിയ നിരവധി മാസ്റ്റര്‍പീസു കള്‍ ജിബിലി വഴിയാണ് ക്രിയേറ്റ് ചെയ്തത്. ചാറ്റ് ജിപിടി പ്ലസ് ആക്സസ് ഉളളവര്‍ക്കു മാത്രമേ DALL-E വഴി ജിബിലി ചിത്രങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുകയുളളു. പ്രീമിയം ഉപയോക്താക്കള്‍ക്കും ജിബിലി ഫീച്ചര്‍ ലഭിക്കും.

സൗജന്യമായി ഉപയോഗിക്കുന്നവര്‍ക്കും നിയന്ത്രണങ്ങളോടെ ജിബിലി ഉപയോഗിക്കാനാകും. എന്തായാലും പുതിയ ടെക്നോളജി എല്ലാ മേഖലയിലുള്ളവരെയും ആകർഷിച്ചു കഴിഞ്ഞിരിക്കുന്നു എന്ന് വ്യക്തം.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

OpenAI's latest image generation update, part of GPT-4o, allows users to create images in the iconic Ghibli style, inspired by Japanese animator Hayao Miyazaki. Users can upload selfies and movie scenes to generate creative visuals. The feature has gained popularity, but high demand has led to temporary limitations on image generation.

#OpenAI #GhibliStyle #AIArt #ImageGeneration #ChatGPT #TechNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia