തളിപ്പറമ്പില്‍ ഡ്രൈവര്‍മാരുടെ കൂട്ടായ്മയില്‍ ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് ആരംഭിക്കുന്നു
Aug 23, 2019, 23:44 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 23.08.2019) തകര്‍ച്ചാഭീഷണി നേരിടുന്ന ടാക്സി രംഗത്തെ കൈപിടിച്ചുയര്‍ത്തുന്നതിനായി ഡ്രൈവര്‍മാരുടെ കൂട്ടായ്മയില്‍ ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് ആരംഭിക്കുന്നു. 'കേര കാബ്സ്' എന്ന പേരില്‍ കണ്ണൂര്‍ ആസ്ഥാനമായാണ് ആപ്ലിക്കേഷനില്‍ അധിഷ്ഠിതമായി ഓണ്‍ലൈന്‍ സേവനം ആരംഭിക്കുന്നത്. കേരളത്തില്‍ മൂന്നാമത്തെ ഷെയര്‍ കാംപയിന് തളിപ്പറമ്പ് ഫുഡ് ഹൗസ് ഹാളില്‍ നടന്നു.
ഒക്ടോബര്‍ അവസാനത്തോടെ പൂര്‍ണതോതില്‍ ഉപയോഗിക്കാവുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് കേര കാബ്സ് എല്‍എല്‍ബി എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥാപനം. ഡിജിറ്റല്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിക്കൊണ്ട് വന്‍കിട കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ ടാക്സി മേഖലയുടെ നിയന്ത്രണം കൈക്കലാക്കുകയാണ്. കമ്മിഷന് ഇനത്തില്‍ വലിയ തുക ഇവര്‍ കൈക്കലാക്കുകയും ചെയ്യുന്നു.
അനധികൃതമായി സര്‍വിസ് നടത്തുന്ന റെന്റ് എ കാര്‍ ഉടമകളും പെര്‍മിറ്റ് ഇല്ലാതെ ഓടുന്ന ടാക്സികളും തൊഴില്‍ മേഖലയെ തകര്‍ത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് തൊഴിലാളികളാല്‍ നിയന്ത്രിക്കപ്പെടുന്ന ഒരു സ്ഥാപനം രൂപപ്പെടുത്തിയത്. ടാക്സി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു മാത്രമേ സ്ഥാപനത്തിന്റെ ഓഹരി നല്‍കുകയുള്ളൂ. വിവിധ ജില്ലകളില്‍ നിന്നു തെരഞ്ഞെടുക്കപ്പെടുന്ന നൂറോളം ഡ്രൈവര്‍മാരുടെ സമിതിയാണ് സ്ഥാപനത്തെ നിയന്ത്രിക്കുന്നത്.
ഇന്ത്യ മുഴുവന്‍ ലഭിക്കുന്ന രീതിയില്‍ യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ഒന്നില്‍ കൂടുതല്‍ വാഹനങ്ങളുള്ള സ്ഥാപനങ്ങള്‍ക്കുമായി മൂന്നു തരത്തിലുള്ള ആപ്ലിക്കേഷനുകളാണ് പുറത്തിറക്കുന്നതെന്ന് കമ്പനി ഭാരവാഹികള്‍ പറഞ്ഞു.
Keywords: Kerala, Kannur, News, Auto Driver, Online, Taxi Fares, Social Network, Technology, Online Taxi service will be started in Thalipparamb.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.