'വസ്ത്രത്തിനകത്തേക്ക് കാണാവുന്ന നദിയ മൊയ്തുവിന്റെ കണ്ണട യാദാര്‍ത്ഥ്യമായി': പുതിയ ക്യാമറ ഫീച്ചര്‍ വിവാദമായതോടെ പിന്‍വലിച്ച് വണ്‍പ്ലസ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ബെയിജിംഗ്: (www.kvartha.com 19.05.2020) പുതിയ ക്യാമറ ഫീച്ചര്‍ വിവാദമായതോടെ പിന്‍വലിച്ച് വണ്‍പ്ലസ്. അടുത്തിടെ വണ്‍പ്ലസ് പുറത്തിറക്കിയ പുതിയ ഫ്‌ലാഗ്ഷിപ്പ് ഫോണ്‍ വണ്‍പ്ലസ് 8 പ്രോയുടെ ക്യാമറയാണ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത്. വസ്ത്രത്തിനും പ്ലാസ്റ്റിക്കിനുമൊക്കെ ഉള്ളിലേക്ക് നോക്കിക്കാണാനുള്ള കഴിവാണ് ഇതിന്റെ ഒരു ക്യാമറ ഫീച്ചറിനുള്ളത്. മര്യാദ ലംഘനത്തിന്റെ പേരില്‍ കമ്പനിക്കെതിരെ വലിയ പ്രതിഷേധം ഓണ്‍ലൈനില്‍ ഉടലെടുത്തു. എന്നാല്‍ ലോക് ഡൗണ്‍ ആയതിനാല്‍ വലിയതോതില്‍ മാര്‍ക്കറ്റില്‍ എത്താതിനാല്‍ വ്യാപക പരാതി ഉണ്ടായില്ല.

'വസ്ത്രത്തിനകത്തേക്ക് കാണാവുന്ന നദിയ മൊയ്തുവിന്റെ കണ്ണട യാദാര്‍ത്ഥ്യമായി': പുതിയ ക്യാമറ ഫീച്ചര്‍ വിവാദമായതോടെ പിന്‍വലിച്ച് വണ്‍പ്ലസ്

വണ്‍പ്ലസ് 8 പ്രോയുടെ 5 എംപി കളര്‍ ഫില്‍റ്റര്‍ ഇന്‍ഫ്രാറെഡ് ക്യാമറയാണ് പ്രശ്‌നം. ഈ ക്യാമറയില്‍ ഒരു ഫില്‍റ്റര്‍ ഉണ്ട്, ഫോട്ടോക്രോം എന്നാണ് പേര്. ഈ ഫില്‍റ്റര്‍ ഫോണിന്റെ ക്യാമറ ആപ്പിനൊപ്പം ഉപയോഗിക്കുമ്പോള്‍ ചില വസ്ത്രങ്ങളടക്കം പല സാധനങ്ങളിലൂടെ പിന്നിലെന്താണെന്നു കാണാമെന്നാണ് ചില ടെക് ബ്ലോഗര്‍മാര്‍ കണ്ടെത്തിയത്. ശരിക്കും സിംപിളായി പറഞ്ഞാല്‍ 'നോക്കെത്താ ദൂരത്ത് കണ്ണും നട്ട്' എന്ന പടത്തില്‍ നദിയ മൊയ്തു ഉപയോഗിച്ച കണ്ണട രംഗം ഓര്‍മ്മ വരും.

അതായത് ഒരാളുടെ അശ്ലീലത ഈ ക്യാമറയിലൂടെ കാണാന്‍ കഴിയും. ഉദാഹരണത്തിന് പല റിമോട്ട് കണ്ട്രോളുകള്‍ക്കും മുകളില്‍ പിടിച്ചാല്‍ അതിനുളളിലെ ബോര്‍ഡും ബാറ്ററിയും വരെ കാണാം. പല ടെക് ഗാഡ്ജറ്റ് റിവ്യൂ ചെയ്യുന്നവരും ഇത് സംബന്ധിച്ച് വീഡിയോ ചെയ്തു.

ഇത് അത്ഭുതം ഒന്നുമുള്ള സംഗതിയല്ലെന്നാണ് ശാസ്ത്രലോകം പറയുന്നത്. ഫില്‍റ്ററിനൊപ്പം ഉപയോഗിച്ചാല്‍ ചിലതരം വസ്ത്രങ്ങള്‍ക്കുള്ളിലേക്കും മറ്റും കാണാവുന്ന ഒരു വിഡിയോ ക്യാമറ (സോണി 1998ല്‍ ഇറക്കിയിരുന്നു. വിവാദമായതിനെ തുടര്‍ന്ന് കമ്പനിക്ക് അത് പിന്‍വലിക്കേണ്ടിവന്നു. എന്നാല്‍, ഇന്‍ഫ്രാറെഡ് സെന്‍സറിനൊപ്പം ഫില്‍റ്റര്‍ കൂടെ പ്രവര്‍ത്തിക്കുമ്പോഴാണ് വസ്തുക്കള്‍ക്കുളളിലേക്ക് കാണാനാകുക.

എന്തായാലും സംഭവം വിവാദമായതോടെ ഫീച്ചര്‍ പിന്‍വലിച്ചതായി വണ്‍പ്ലസ് അറിയിച്ചിട്ടുണ്ട്. ചൈനീസ് സോഷ്യല്‍ മീഡിയ വെയ്‌ബോയിലാണ് വണ്‍പ്ലസ് ഇത് സംബന്ധിച്ച പ്രസ്താവന പുറപ്പെടുവിച്ചത്. പുതിയ അപ്‌ഡേറ്റിലൂടെ ഇപ്പോള്‍ നല്‍കിയിരിക്കുന്ന ഫീച്ചര്‍ പിന്‍വലിക്കും എന്നാണ് വണ്‍പ്ലസ് പറയുന്നത്. ചൈനീസ് ഭാഷയിലാണ് പ്രസ്താവന.



Keywords:  News, Technology, Beijing, Mobile Phone, film, Actress, Photo, Oneplus 8 pro xray color filter camera will be disabled in a future update
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia