വണ്‍പ്ലസ് 5 അതിവേഗ ഫോണ്‍ ഇന്ത്യന്‍ വിപണിയിലേക്ക്

 


ADVERTISEMENT

ന്യൂഡൽഹി: (www.kvartha.com 28.05.2017) സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെ ജനപ്രിയ ബ്രാന്‍ഡ് വണ്‍ പ്ലസിന്റെ പുതിയ ഹാന്‍ഡ്‌സെറ്റ് ഇന്ത്യന്‍ വിപണിയിലേക്ക്. ഏറ്റവും പുതിയ പ്രോസസര്‍ ക്വാല്‍കം സ്‌നാപ്ഡ്രാഗന്‍ 835 ആണ് ഫഌഗ്ഷിപ്പ് ഫോണായ വണ്‍ പ്ലസ് 5ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതേ പ്രോസസറുമായി ഇന്ത്യയിലെത്തുന്ന ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ കൂടിയാണ് വണ്‍പ്ലസ് 5. സ്‌നാപ്ഡ്രാഗന്‍ 835 പ്രോസസര്‍ ഉപയോഗിക്കുന്ന സാംസങ് ഗ്യാലക്‌സി എസ് 8, ഗ്യാലക്‌സി എസ് 8 പ്ലസ് എന്നിവ അമേരിക്കയില്‍ ഇറങ്ങിയിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ഇതേ ഫോണ്‍ എത്തിയത് സാംസങ് എക്‌സിനോസ് 8895 എസ് ഒസി പ്രോസസറുമായിട്ടായിരുന്നു.

വണ്‍പ്ലസ് 5 അതിവേഗ ഫോണ്‍ ഇന്ത്യന്‍ വിപണിയിലേക്ക്

അതേസമയം ഇന്ത്യയില്‍ ഇതേ പ്രോസസര്‍ ഉപയോഗിച്ചുള്ള ഫോണുകള്‍ ഇനിയും ഇറങ്ങാനിരിക്കുകയാണെന്ന് ക്വാല്‍കോം പ്രസിഡന്റ് ലാറി പോള്‍സണ്‍ അറിയിച്ചു. ഇവയില്‍ ആദ്യത്തെ ഫോണാണ് വണ്‍ പ്ലസ് 5. വണ്‍പ്ലസ് ഫോണുകള്‍ ഓരോന്നും നിര്‍മിക്കപ്പെടുന്നത് ഒരു കലാസൃഷ്ടി പോലെയാണെന്നും അല്ലാതെ മൊത്തത്തില്‍ നിര്‍മിക്കപ്പെടുന്ന ഒരു ഉത്പന്നമായിട്ടല്ലെന്നും ക്വാല്‍കം സീനിയര്‍ വൈസ് പ്രസിഡന്റ് സഞ്ജയ് മേത്ത പറഞ്ഞു. ഓരോ ജനറേഷന്‍ കൂടുംതോറും ശേഷി വര്‍ധിക്കുന്നവയാണ് വണ്‍ പ്ലസ് ഫോണുകളെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ ഇതേ പ്രോസസര്‍ ഉപയോഗിക്കുന്ന അഞ്ച് സ്മാര്‍ട്ട് ഫോണുകളാണ് ലോക വിപണിയില്‍ ഇറങ്ങിയിട്ടുള്ളത്. സാംസങ് ഗ്യാലക്‌സി എസ് 8, സാംസങ് ഗ്യാലക്‌സി എസ് 8 പ്ലസ്, സോണി എക്‌സ്പീരിയ എക്‌സ് ഇസഡ് പ്രീമിയം, ഷവോമി മി6, ഷാര്‍പ്പ് അക്വാസ് ആര്‍ എന്നിവയാണവ. ഷമോമി മി6, സോണി എക്‌സ്പീരിയ എക്‌സ് ഇസഡ് പ്രീമിയം എന്നീ ഫോണുകള്‍ വിപണിയിലെത്തും മുന്നേ തന്നെ ഇത് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് ടെക് ലോകം പ്രതീക്ഷിക്കുന്നത്.


Keywords:  National, News, Mobile Phone, Launch, Technology, One Plus 5 coming soon,

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia