'മാതാവിൽ നിന്ന് എട്ട് മിസ്‌ഡ് കോളുകൾ'; 'ഒല' പ്രമോഷൻ തന്ത്രമൊന്ന് മാറ്റിപ്പിടിച്ചു; രൂക്ഷ വിമർശനവുമായി നെറ്റിസൻസ്
Mar 11, 2022, 16:50 IST
ADVERTISEMENT
ന്യൂഡെൽഹി: (www.kvartha.com 11.03.2022) ബ്രാൻഡുകൾ അവരുടെ ഉൽപന്നങ്ങളും സേവനങ്ങളും പരമാവധി പരസ്യം ചെയ്യാൻ ശ്രമിക്കുന്നു. ചിലപ്പോൾ പരസ്യങ്ങൾ ജനങ്ങളിൽ നിന്ന് പോസിറ്റീവായി സ്വീകരിക്കപ്പെടുമെങ്കിലും മറ്റുചിലപ്പോൾ അങ്ങനെയായിക്കണമെന്നില്ല. പ്രശസ്ത ക്യാബ് സേവനദാതാക്കളായ ഒലയിലും സമാനമായൊരു സംഭവം ഉണ്ടായി. ഒല ആപ് ഉപയോഗിക്കുന്നവരുടെ മൊബൈൽ ഫോണിൽ ദിവസേന ചില ഓഫറുകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നു. കംപനിയുടെ മാർകെറ്റിംഗ് ടീം ക്രിയാത്മകമായി എന്തെങ്കിലും ചെയ്യാൻ നിരന്തരം ശ്രമിക്കുന്നു, എന്നാൽ ഇത്തവണ ഒല സ്വീകരിച്ച മാർഗം രൂക്ഷ വിമർശനത്തിന് ഇടയാക്കി.
'നിങ്ങളുടെ മാതാവിൽ നിന്ന് എട്ട് മിസ്‌ഡ് കോളുകൾ' എന്നെഴുതിയ നോടിഫികേഷനാണ് മൊബൈൽ ഫോൺ സ്‌ക്രീനിൽ ഉപയോക്താക്കൾക്ക് ലഭിച്ചത്. ഭയം ഉളവാക്കുന്ന തലക്കെട്ടിൽ ഒലയുടെ അടുത്ത യാത്രയിൽ നിങ്ങൾക്ക് 40 ശതമാനം കിഴിവ് ലഭിക്കുമെന്നാണ് കംപനി പരസ്യം ചെയ്തത്. നിങ്ങൾ കൂടുതലും പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കാൻ നിങ്ങളുടെ മാതാവ് ആഗ്രഹിക്കുന്നില്ല എന്നും എഴുതിയിട്ടുണ്ട്. പ്രമോഷന്റെ ഈ വിദ്യ പുതുമയുള്ളതും സർഗാത്മകവുമാണെങ്കിലും, ഇത് ആളുകൾക്ക് പ്രയാസകരമാണെന്ന് വിമർശനം ഉയർന്നു.
ഈ പ്രമോഷനെ ട്വിറ്റർ ഉപയോക്താക്കൾ അസംബന്ധം എന്നാണ് വിളിച്ചത്. ഹൃദയാഘാതം വരാനുള്ളതാണോ എന്ന് ചിലർ ചോദിച്ചപ്പോൾ, ഇത് മൂലം ആളുകൾക്ക് മാനസികാഘാതം സംഭവിക്കുമെന്ന് മറ്റുചിലർ പറഞ്ഞു. ഒലയുടെ ഈ പ്രചാരണം വളരെ മോശമാണെന്ന് ലിങ്ക്ഡ്ഇൻ സിഇഒ കാർതിക് ഭട്ടും പ്രതികരിച്ചു. ആരുടെയെങ്കിലും മാതാവ് ഈയിടെ അന്തരിച്ചെങ്കിൽ, ഈ പരസ്യം കണ്ടാൽ അവർക്ക് എന്ത് സംഭവിക്കുമെന്ന് സങ്കൽപിക്കുക എന്നും പ്രതികരണമുണ്ടായി. അസുഖബാധിതയായ മാതാവിനെ വീട്ടിലാക്കി പോയവർ ഈ സന്ദേശം കണ്ടാൽ പരിഭ്രാന്തരാകുമെന്നും ചിലർ പറഞ്ഞു.

'8 missed calls from mom', followed by a 40% off promo!
— Karthik 🇮🇳 (@beastoftraal) March 10, 2022
This is a terrible clickbait by Ola.
Pic via @kartik679 on LinkedIn. pic.twitter.com/QBzIF86510
ഈ പ്രമോഷനെ ട്വിറ്റർ ഉപയോക്താക്കൾ അസംബന്ധം എന്നാണ് വിളിച്ചത്. ഹൃദയാഘാതം വരാനുള്ളതാണോ എന്ന് ചിലർ ചോദിച്ചപ്പോൾ, ഇത് മൂലം ആളുകൾക്ക് മാനസികാഘാതം സംഭവിക്കുമെന്ന് മറ്റുചിലർ പറഞ്ഞു. ഒലയുടെ ഈ പ്രചാരണം വളരെ മോശമാണെന്ന് ലിങ്ക്ഡ്ഇൻ സിഇഒ കാർതിക് ഭട്ടും പ്രതികരിച്ചു. ആരുടെയെങ്കിലും മാതാവ് ഈയിടെ അന്തരിച്ചെങ്കിൽ, ഈ പരസ്യം കണ്ടാൽ അവർക്ക് എന്ത് സംഭവിക്കുമെന്ന് സങ്കൽപിക്കുക എന്നും പ്രതികരണമുണ്ടായി. അസുഖബാധിതയായ മാതാവിനെ വീട്ടിലാക്കി പോയവർ ഈ സന്ദേശം കണ്ടാൽ പരിഭ്രാന്തരാകുമെന്നും ചിലർ പറഞ്ഞു.
Keywords: News, National, Top-Headlines, New Delhi, Viral, People, Mobile Phone, Technology, Phone call, Twitter, Social Media, Ola, Terrible, Notification, Ola slammed for 'terrible' clickbait ad notification. See viral reactions.
< !- START disable copy paste --> `
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.