വിപണി കീഴടക്കാൻ അതിവേഗ ഇലക്ട്രിക് സ്‌കൂടറുമായി ഒകിനാവയെത്തുന്നു; ഓഖി 90 മാർച് 24ന് പുറത്തിറക്കും; ബൈകിന്റെ സമാന ലുക്; സവിശേഷതകൾ അറിയാം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com 08.03.2022) ഇൻഡ്യൻ ഇലക്‌ട്രിക് വാഹന നിർമാതാക്കളായ ഒകിനാവ (Okinawa) തങ്ങളുടെ ഇലക്ട്രിക് സ്‌കൂടറായ ഓഖി 90 (Oki90) മാർച് 24ന് പുറത്തിറക്കും. കംപനിയുടെ പുതിയ അതിവേഗ ഇലക്ട്രിക് സ്‌കൂടറായിരിക്കും ഇത്. ലോഞ്ചിന് മുന്നോടിയായി ഓഖി 90ന്റെ ടീസർ ഒകിനാവ പുറത്തിറക്കി. സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ച ടീസറിൽ ഈ സ്കൂടറിന്റെ ടേൻ സിഗ്നലുകൾ മാത്രമാണ് കാണിച്ചിരിക്കുന്നത്. ബൈകി ന്റെ മാതൃകയിലുള്ള രൂപകല്പനയോടെയാണ് ഇലക്ട്രിക് സ്കൂടർ എത്തുന്നത്.
                              
വിപണി കീഴടക്കാൻ അതിവേഗ ഇലക്ട്രിക് സ്‌കൂടറുമായി ഒകിനാവയെത്തുന്നു; ഓഖി 90 മാർച് 24ന് പുറത്തിറക്കും; ബൈകിന്റെ സമാന ലുക്; സവിശേഷതകൾ അറിയാം

നൂതന സവിശേഷതകൾ

ഇന്റഗ്രേറ്റഡ് എല്‍ഇഡി ഇന്‍ഡികേറ്ററുകളോട് കൂടിയ വിശാലമായ ഫ്രണ്ട് കൗള്‍, ഇന്റഗ്രേറ്റഡ് എല്‍ഇഡി ഡെയ്ടൈം റണിംഗ് ലൈറ്റോടുകൂടിയ എല്‍ഇഡി ഹെഡ് ലാംപ് എന്നിവയുമായി ഓഖി 90 വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്പീഡ്, റേഞ്ച്, ബാറ്ററി ചാര്‍ജ് എന്നീ വിവരങ്ങള്‍ കാണിക്കുന്ന എല്‍ഇഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും സവിശേഷതകളില്‍ ഉള്‍പെടും. സ്‌മാർട് ഫോൺ ആപ്ലികേഷൻ വഴിയും സ്‌കൂടർ ബന്ധിപ്പിക്കാം.

150 കിലോമീറ്റർ പരിധി

മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയില്‍ ഓടാന്‍ കഴിയുന്ന ഒരു ലിഥിയം-അയണ്‍ ബാറ്ററി പാകോടെയാണ് സ്‌കൂടര്‍ എത്തുക. ഒറ്റ ചാര്‍ജില്‍ ഏകദേശം 150 കിലോമീറ്റര്‍ ഓടാന്‍ സാധിക്കും.

വിപണിയിൽ എത്തുന്നതോടെ ല എസ്‌ 1 (Ola S1), സിംപിൾ വൺ (Simple One), ബജാജ് ചേതക് (Bajaj Chetak), ടിവിഎസ് ഐ ക്യൂബ് (TVS iCube) തുടങ്ങിയ എതിരാളികൾക്ക് ഓഖി 90 കടുത്ത മത്സരം നൽകുമെന്നാണ് കരുതുന്നത്.

Keywords:  News, National, Top-Headlines, New Delhi, Motor vehicle, Social Media, Bike, Technology, Electronics Products, Okinawa Oki90, Electric Scooter, Launch, Okinawa Oki90 Electric Scooter Launch Details.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia