മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജില്‍ അശ്ലീലവാക്കുകള്‍; വിദേശത്ത് ജോലി ചെയ്യുന്ന ബേപ്പൂര്‍ സ്വദേശിയായ യുവാവിന്റെ പേരില്‍ കേസ്

 


ADVERTISEMENT

കോഴിക്കോട്: (www.kvartha.com 13.05.2020) മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജില്‍ അശ്ലീലം. പേജില്‍ അശ്ലീലവാക്കുകള്‍ എഴുതിച്ചേര്‍ത്ത യുവാവിന്റെ പേരില്‍ കേസെടുത്തു. അബുദാബിയിലെ സ്വകാര്യകമ്പനിയില്‍ എന്‍ജിനീയറായ ബേപ്പൂര്‍ സ്വദേശിയും മൂഴിക്കലില്‍ താമസക്കാരനുമായ അസ്താബ് അന്‍വര്‍ (26) ആണ് കേസില്‍പ്പെട്ടത്. അബുദാബിയില്‍നിന്നാണ് അശ്ലീലവാക്കുകള്‍ പോസ്റ്റ് ചെയ്തത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജില്‍ അശ്ലീലവാക്കുകള്‍; വിദേശത്ത് ജോലി ചെയ്യുന്ന ബേപ്പൂര്‍ സ്വദേശിയായ യുവാവിന്റെ പേരില്‍ കേസ്

ഡിസംബറിലാണ് വിദേശത്ത് ജോലികിട്ടിപ്പോയത്. തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തുനിന്ന് സൈബര്‍സെല്‍ മുഖേന നടത്തിയ അന്വേഷണത്തിലാണ് യുവാവിന്റെ മേല്‍വിലാസം കണ്ടെത്തിയത്.

തിരുവനന്തപുരം സ്വദേശിയുടെ പരാതിയിലാണ് നടപടി. തുടര്‍ന്ന് സിറ്റി പൊലീസ് മേധാവി എ.വി. ജോര്‍ജിന് പരാതി കൈമാറി. ചേവായൂര്‍ എസ്‌ഐ കെ അനില്‍കുമാറിനാണ് അന്വേഷണച്ചുമതല. യുവാവിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് പൊലീസ്.

Keywords:  News, Kerala, Kozhikode, CM, Pinarayi vijayan, Facebook, Obscene, Thiruvananthapuram, Police, Case, Technology, Obscene comments in CM Pinarayi Vijayan's Facebook page
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia