ADVERTISEMENT
മൊബൈല്‍ ഫോണ്‍ ഇല്ലാത്ത ഒരു നിമിഷത്തെക്കുറിച്ചുപോലും നമുക്ക് ചിന്തിക്കാനാവില്ല. മൊബൈല്‍ ഫോണ്‍ അത്രമാത്രം നമ്മുടെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. എന്നാല്‍ മൊബാല്‍ ഫോണ്‍ ഉണ്ടാക്കുന്ന റേഡിയേഷന് കുഴപ്പങ്ങളും ചില്ലറയല്ല. മൊബൈല്‍ ഉപയോഗിച്ചാല്‍ കാന്‍സര്‍ പോലെയുളള മാരകരോഗങ്ങള്‍ ഉണ്ടാവുമെന്ന വാര്‍ത്തകളും സജീവമാണ്. ഇതൊന്നും ആരെയും അലട്ടുന്നില്ല. എങ്ങനെ റേഡിയേഷനെ തുരത്താമെന്നാണിപ്പോള് എല്ലാവരുടെയും ചിന്ത. ഇങ്ങനെ ചിന്തിക്കുന്നവര്‍ക്ക് ഇതാ സന്തോഷ വാര്‍ത്ത.
ശാസ്ത്രലോകം മൊബൈല്‍ ഉണ്ടാക്കുന്ന രോഗാവസ്ഥകള്‍ക്ക് പരിഹാരവുമായി എത്തിയിരിക്കുന്നു.ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ സ്മാര്‍ട്ഫോണ്‍ കെയ്സുകള് വരുന്നുവെന്നതാണ് പുതിയ വാര്‍ത്ത. നാസ ബഹിരാകാശ വാഹനങ്ങള്‍ക്കുപയോഗിക്കുന്ന മെറ്റീരിയല്‍ കൊണ്ട് നിര്‍മിച്ചിരിക്കുന്ന പുതിയ കേസ് മൊബൈല്‍ ഫോണുകളിലെ ക്യാന്‍സറിന് കാരണമാകുന്ന റേഡിയേഷന് ഇല്ലാതാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
മൊബൈല്‍ പുറംതള്ളുന്ന മൈക്രോവേവ് എനര്‍ജിയെ 95 ശതമാനം വരെ ഇല്ലാതാക്കാന്‍ ഈ കെയ്സുകള്‍ക്ക് സാധിക്കുമെന്നാണ് പറയുന്നത്. തുടക്കത്തില്‍ സ്മാര്‍ട്ഫോണുകള്‍ക്കുള്ള കെയ്സുകളാണ് ലഭ്യമാവുക. ബഹിരാകാശ വാഹനങ്ങളുടെ കവചങ്ങള്‍ വളരെ ശ്കതമായ ചൂടിനെയും റേഡിയേഷനും പ്രതിരോധിക്കാന്‍ ശേഷിയുളളവയാണ്.
SUMMARY: A new smartphone case, made up of same material as NASA spacecraft, claims to reduce cellphone radiation and cancer risks as it cuts the exposure by up to 95 percent.
key words: smartphone case, NASA spacecraft, cellphone radiation ,cancer risks , smartphone, case, NASA, spacecraft, claims , Android,Chief Technology Officer, Ryan McCaughey,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
