നോട്ടിലെ ചിപ്പും തള്ളലും: സോഷ്യല്‍ മീഡിയയിലെ യുദ്ധം മുറുകുന്നു, സാങ്കേതികവിദ്യ അങ്ങനെയാണ്; നൂറിന്റെ നോട്ട് സ്‌കാന്‍ ചെയ്താല്‍ പിണറായി മോദിക്കെതിരെ പ്രസംഗിക്കും: വീഡിയോ
Nov 20, 2016, 15:22 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 20.11.2016) ഒരാഴ്ചയായി എല്ലാവരും അതിനൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ച പുതിയ 2,000 നോട്ടിന്റെ ചര്‍ച്ചയിലായിരുന്നു. മോദിയുടെ പുതിയ പരിഷ്‌കാരത്തെയും നോട്ട് നിരോധനത്തെയും പ്രശംസിച്ച് ഒരു വിഭാഗം സോഷ്യല്‍ മീഡിയയിൽ അരങ്ങുതകര്‍ത്തു. എന്നാല്‍ നോട്ടിലെ ചിപ്പ് ശരിക്കും തള്ളലാണെന്ന് ഉറപ്പിച്ച് മറുവിഭാഗം രംഗത്തെത്തി. ചിപ്പു മാത്രമല്ല ജി പി എസ് കൂടി നോട്ടിൽ ഘടിപ്പിച്ചിട്ടുണ്ടെന്ന് കളിയാക്കി ട്രോളർമാരും മോഡി വിമർശകരും തകർത്താടി. അതിനിടെയാണ് കഴിഞ്ഞ ദിവസം മുതൽ വാർത്തകളിൽ നിറഞ്ഞ ആപ്പിനു മറുപടിയുമായി വീഡിയോ പുറത്തു വിട്ടത്.
പഴയ നൂറു രൂപാനോട്ട് സ്‌കാന്‍ ചെയ്താല്‍ മുഖ്യമന്ത്രി പിണറായി കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെതിരെ പ്രതികരിക്കുന്നതാണ് വീഡിയൊ.
അത്യാവശ്യം സാങ്കേതിക പരിജ്ഞാനമുള്ളവർക്ക് ഒരു പ്രത്യേക ആപ്ലിക്കേഷന്റെ സഹായത്തോടെ എളുപ്പത്തിൽ ചെയ്യാവുന്നതാണ് ഇത്തരം സംഭവങ്ങള്‍. 2000 രൂപ സ്കാൻ ചെയ്താൽ പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രസംഗിക്കുന്ന ആപ്പ് നിർമ്മിച്ചവരും വിമർശനമുയർന്നപ്പോൾ ഇതൊരു കൗതുകത്തിനുണ്ടാകിയതാണെന്ന് വ്യക്തമാക്കിയിരുന്നു. ഏതായാലും മറുപടി ആപ്പ് 100 രൂപയാണെന്നത് സാധാരണക്കാനും പ്രസംഗം കേൾക്കാൻ സഹായിക്കുമെന്നും സോഷ്യല്‍ മീഡിയ ഏറ്റെടുത്ത ചർച്ചയിൽ പറയുന്നു.
Keywords: Kerala, Kochi, India, Technology, tech, Electronic Chip, Application, Social Network, Narendra Modi, Pinarayi vijayan,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.