സാഹിത്യകാരന്മാര്‍ ആവശ്യമില്ലാത്ത രചന നിര്‍ത്തിയാല്‍ കാട് നിലനില്‍ക്കും: ജോയ് മാത്യു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (www.kvartha.com 06.06.2017) സാഹിത്യകാരന്‍മാര്‍ ആവശ്യമില്ലാത്ത സാഹിത്യ രചനകള്‍ നിര്‍ത്തിയാല്‍ ഒരു കാട് തന്നെ നിലനില്‍ക്കുമെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പരിസ്ഥിതി ദിനാഘോഷം ഉദ് ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഏറ്റവും കൂടുതല്‍ പ്രസിദ്ധീകരണങ്ങള്‍ കേരളത്തില്‍ നിന്നാണുള്ളത്. വര്‍ഗീതയും ജാതീയതയും നിലനില്‍ക്കുന്ന ഇന്നത്തെ സമൂഹത്തില്‍ സാഹിത്യകാരന്‍മാര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. പതിനായിരം കോപ്പി പുസ് തകമടിക്കാന്‍ രണ്ടു മരങ്ങള്‍ വേണം. ആവശ്യമില്ലാത്ത സാഹിത്യ സൃഷ്ടികളുടെ പേരില്‍ കൊല്ലത്തില്‍ 7,000ത്തിലധികം മരങ്ങളാണ് നശിപ്പിക്കപ്പെടുന്നത്.

 സാഹിത്യകാരന്മാര്‍ ആവശ്യമില്ലാത്ത രചന നിര്‍ത്തിയാല്‍ കാട് നിലനില്‍ക്കും: ജോയ് മാത്യു

പുതിയ യുഗത്തില്‍ എഴുത്തിന് ഡിജിറ്റല്‍ സാങ്കേതിക വിദ്യകളുണ്ട്. അവയുടെ സാധ്യതകള്‍ ഉള്‍കൊണ്ട് നിലവിലെ രീതിയില്‍ നിന്നും മാറി ചിന്തിക്കാന്‍ സാഹിത്യകാരന്‍മാര്‍ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുഖം നോക്കാതെ പ്രതികരിക്കുന്നതിനാല്‍ ഒരു പാട് ശത്രുക്കള്‍ സമ്പാദ്യമായി ഉണ്ട്. പക്ഷേ കോഴിക്കോട്ടുകാരനായിരിക്കുമ്പോഴാണ് എല്ലാം വെട്ടിതുറന്നു പറയാന്‍ മനസാന്നിധ്യമുണ്ടാവാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Also Read:
ജാതിപ്പേര് വിളിച്ച് യുവാവിന് മര്‍ദനം; 2 പേര്‍ക്കെതിരെ കേസ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 

Keywords:  Now, Congressmen to go by green protocol ,  Kozhikode, News, Director, Congress, Inauguration, Environmental problems, Technology, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia