നോക്കിയ പ്യുവര്‍വ്യൂവിന്‍െറ പുതിയ വില 17,999 രൂപ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഫോട്ടോഗ്രാഫി പ്രിയര്‍ക്കായി നോക്കിയ പുറത്തിറക്കിയ ഫോണായിരുന്നു 808 പ്യുവര്‍വ്യൂ. കാര്യം 41 മെഗാപിക്സല്‍ കാമറയുണ്ടെന്നൊക്കെ പറയാമെങ്കിലും പഴഞ്ചനായ സിംബിയന്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത് എന്നതിനാല്‍ ഫോണ്‍ പ്രതീക്ഷിച്ചത്ര വില്‍പ്പന നേടിയില്ല. വിന്‍ഡോസ്, ആന്‍ഡ്രോയിഡ് ഫോണുകളുടെ കുത്തൊഴുക്കില്‍ പ്രഭ മങ്ങിയ പ്യുവര്‍വ്യൂവിനെ കൈപിടിച്ചുയര്‍ത്താന്‍ നോക്കിയ മൂന്നാമതും വില കുറച്ചതാണ് ഒടുവിലത്തെ വാര്‍ത്ത.
17,999 രൂപയായാണ് ഫോണിന്‍െറ വില കുറച്ചത്. ഫോണ്‍ മാര്‍ക്കറ്റില്‍ ഇറക്കുമ്പോള്‍ 29000 രൂപയായിരുന്നു വില. വില്‍പ്പന മെച്ചപ്പെടാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ നവംബര്‍ 12ന് വില 25000 രൂപയായി കുറച്ചിരുന്നു.

നോക്കിയ പ്യുവര്‍വ്യൂവിന്‍െറ പുതിയ വില 17,999 രൂപ
നാലിഞ്ച് അമോലെഡ് ക്ളിയര്‍ബാക്ക് കപ്പാസിറ്റീവ് ടച്ച്സ്ക്രീന്‍ ഡിസ്പ്ളേയാണ് ഫോണിനുള്ളത്. 360 x 640 പിക്സല്‍ ആണ് റെസല്യൂഷന്‍. 1.3 ജിഗാ ഹെര്‍ട്സ് എ.ആര്‍.എം 11 പ്രോസസര്‍, 512 എം.ബി റാം, 16 ജി.ബി ഇന്‍േറണല്‍ സ്റ്റോറേജ്, 32 ജി.ബി വരെ സാധിക്കുന്ന മൈക്രോ എസ്.ഡി കാര്‍ഡ് സപ്പോര്‍ട്ട്, ക്സിനോണ്‍ ഫ്ളാഷോട് കൂടിയ 41 മെഗാപിക്സല്‍ പിന്‍കാമറക്കൊപ്പം വീഡിയോ കാളിംഗിന് വി.ജി.എ കമാറയുമുണ്ട്.

സിംബിയന്‍ ബെല്ളെ ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. ത്രീജി, വൈഫൈ, ജി.പി.എസ്,ബ്ളൂടൂത്ത്, 1400 എം.എ.എച്ച് ബാറ്ററി എന്നിവയാണ് മറ്റു സവിശേഷതകള്‍.

Summary: Nokia 808 Pure View is the first smartphone launched ever to take advantage of the stunning new camera technology of the Finnish tech firm. With the Lumia lineup of smartphones stealing the spotlight, it is quite easy to forget the Symbian smartphone, which offers great value for those looking to take serious photos. If you a fan of Nokia and crazy for photography, this is the right time to avail an attractive discount on the Pure View 808. Yes, the handset has witnessed a price drop and is available at Rs 17,999 from its earlier price of Rs 25,000. Already, Pure View 808 has witnessed a price drop from Rs 29,999, its original price to Rs 25,000 in November 2012.

Keyword:  Nokia 808 PureView, smartphones, crazy for photography, Rs 29,999, Symbian belle operating system, Nokia 808 PureView - Full phone specifications, An eloquent defense of the Nokia 808 PureView, nokia 808 pureview review
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia