ഇനി കാത്തിരിക്കേണ്ട; നോക്കിയ 3310 വ്യാഴാഴ്ച എത്തുന്നു, വിലയും 3310; 'ഇര പിടിക്കുന്ന പാമ്പ്' ഗെയിമും പുതിയ ഫോണില്‍
May 16, 2017, 17:57 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 16.05.2017) ഒരു കാലത്തെ ഹരമായിരുന്നു നോക്കിയ 3310. ഇന്നും അത് നിധിപോലെ സൂക്ഷിക്കുന്നവരുണ്ട്. ഒരിക്കല്‍ മറഞ്ഞ 3310 ഇതാ തിരിച്ചു വരുന്നു. കാത്തിരിക്കേണ്ട, വ്യാഴാഴ്ച എത്തും. കെട്ടിലും മട്ടിലും മാറ്റം വരുത്തിയാണ് വീണ്ടും വില്പനയ്ക്കെത്തിച്ചിരിക്കുന്നത്. വില്പനയ്ക്കെത്തിച്ചു എന്ന് മാത്രമല്ല മൊബൈല്‍ മോഡലായ 3310 തന്നെയാണ് ഇതിന്റെ വിലയും എന്നതാണ് കൗതുകം.
ഓണ്‍ലൈന്‍ വഴി വില്പന നടത്തില്ലെങ്കിലും മെയ് 18 വ്യാഴാഴ്ച മുതല്‍ കടകളില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് നോക്കിയ വീണ്ടും സ്വന്തമാക്കാം. ചുവപ്പ്, മഞ്ഞ, കടും നീല, ചാര നിറം എന്നീ നാല് കളറുകളിലാണ് ഇത്തവണ 3310 വിപണണിയിലെത്തിയത്. മൊബൈല്‍ ഉപഭോഗത്തിലെ ഗൃഹാതുരത്വത്തെ ഓര്‍മിപ്പിച്ച് കൊണ്ട് ഇരപിടിക്കുന്ന പാമ്പ് ഗെയിമും, 2ജി ഇന്റര്‍നെറ്റ് സപ്പോര്‍ട്ടും പുതിയ 3310 വാഗ്ദാനം ചെയ്യുന്നുണ്ട്.
യു എസ് ബി ചാര്‍ജിംഗ് മോഡ്, 2 മെഗാപിക്സല്‍ ബാക്ക് ക്യാമറ, 2.40 ഇഞ്ച് ഡിസ്പ്ലേ, 1200 എംഎഎച്ച് ബാറ്ററി ലൈഫ് എന്നിവയും ഇതിന്റെ പ്രത്യേകതയാണ്. ഒരാഴ്ച ബാറ്ററി ആയുസ്സ് എന്ന വാഗ്ദാനത്തോട് കൂടി 3310 വീണ്ടുമെത്തുന്നുവെന്ന് കേട്ടപ്പോഴെ ഏറെ പ്രതീക്ഷയിലായിരുന്നു നോക്കിയയുടെ പ്രിയ ഉപഭോക്താക്കള്‍. കണക്കുകള്‍ പ്രകാരം 12.6 കോടി പഴയ നോക്കിയ 3310 ഫോണുകളെങ്കിലും കമ്പനി വിറ്റഴിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: New Delhi, National, News, Mobile Phone, Nokia, Renewal, Price, Technology, Nokia 3310.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.