ADVERTISEMENT
(www.kvartha.com 06.09.2015) ചിതറിക്കിടക്കുന്ന സ്‌ക്രൂകളും ചെറിയ കാന്തങ്ങളും ബാറ്ററികളും... അതിനിടയില്‍ പതിനൊന്നു വയസുകാരനായ ആണ്‍കുട്ടി കൈയിലൊരു കാറുമായി ഇരിക്കുന്നു. കാര്‍ അഴിച്ചെടുക്കാനുളള പരിശ്രമത്തിലാണ് കുട്ടി. സാധാരണ ആണ്‍കുട്ടികളെ പോലെ കാര്‍ നശിപ്പിക്കാനുള്ള ശ്രമത്തിലാണ് അവനെന്ന് കുതിയെങ്കില്‍ തെറ്റി. തുടര്‍ന്ന് നടന്നതൊക്കെ അവിശ്വസനീയം. അവന്‍ ആ പഴയ കാറിന്റെ ഭാഗങ്ങള്‍ അഴിച്ചെടുത്തു മറ്റെന്തോ ഉപകരണം നിര്‍മിച്ചു. ആദ്യത്തേതില്‍ നിന്നു വ്യത്യസ്തമായ മറ്റൊന്ന്, ഇതാണ് വേദാന്ത് ധിരന്‍ താക്കെര്‍.
മഹാരാഷ്ട്ര മിറയിലെ ശാന്തിനഗര്‍ ഹൈസ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് വേദാന്ത്. സാധാരണ ആണ്‍കുട്ടികളെ പോലെ കളിപ്പാട്ടങ്ങള്‍ അഴിച്ചു പണിതു തുടങ്ങിയതാണ് വേദാന്തും. എന്നാല്‍ ഇങ്ങനെ അഴിച്ചുമാറ്റുന്ന കളിപ്പാട്ടങ്ങള്‍ എവിടെയെങ്കിലും വലിച്ചെറിഞ്ഞു കളഞ്ഞു പോകാന്‍ വേദാന്ത് തയാറായില്ല. അവന്‍ പൊട്ടിപ്പോയ കളിപ്പാട്ടങ്ങളില്‍ നിന്ന് അഴിച്ചുമാറ്റുന്ന റിമോട്ട് കണ്‍ട്രോള്‍, ബാറ്ററി, കാന്തങ്ങള്‍ ഇവയൊക്കെ സൂക്ഷിച്ചു വച്ചു. ചിലപ്പോള്‍ പഴയ കളിപ്പാട്ടങ്ങള്‍ സ്വയം അഴിച്ചുമാറ്റും. വലിച്ചെറിഞ്ഞു കളയുന്ന ബാറ്ററിയും കാന്തങ്ങളുമൊക്കെ പിന്നെ വിവിധ ഉപകരണങ്ങളായി മാറുന്നതു കാണാം.
വീട്ടിലെ കോളിങ് പലതവണ അടിക്കുമ്പോള്‍ അമ്മ അടുക്കളയില്‍ നിന്ന് അനിഷ്ടത്തോടെ പോകുന്നത് വേദാന്ത് ശ്രദ്ധിച്ചിരുന്നു. അടുപ്പില്‍ എന്തെങ്കിലും പാകം ചെയ്തു കൊണ്ടിരിക്കുമ്പോഴായിരിക്കും ബെല്‍ ശബ്ദം. അമ്മയെ എങ്ങനെയെങ്കിലും സഹായിക്കാന്‍ വേദാന്ത് തീരുമാനിച്ചു. ഉപേക്ഷിച്ച ഒരു റിമോര്‍ട്ട് കണ്‍ട്രോള്‍ കാര്‍ തപ്പിയെടുത്തു. അതിന്റെ റിമോട്ട് കണ്‍ട്രോള്‍, മോട്ടോര്‍ ഡ്രൈവ് മെക്കാനിസം സര്‍ക്യൂട്ട്, ബാറ്ററി തുടങ്ങിയവ അഴിച്ചെടുത്ത് ഒരു ഉപകരണം നിര്‍മിച്ചു. വീടിന്റെ മുന്‍വാതിലിന്റെ ലോക്ക് റിമോട്ട് കണ്‍ട്രോളിന്റെ സഹായത്തോടെ സ്വയം തുറക്കുന്നതിനുളള ഉപകരണമായിരുന്നു ഇത്. ഉപകരണം അമ്മയെ സന്തോഷിപ്പിച്ചു. വേദാന്തിന്റെ കണ്ടുപിടിത്തങ്ങള്‍ പുറം ലോകം അറിഞ്ഞു തുടങ്ങി. സോഷ്യല്‍ മീഡിയയില്‍ വൈറലാണ് ഈ ബാലനും അവന്‍ നിര്‍മിച്ച ഉപകരണങ്ങളും. എന്നാല്‍ പ്രശസ്തിയില്‍ മുഴുകിയിരിക്കാനൊന്നും വേദാന്തിന് സമയമില്ല, അവന്‍ പുതിയ പുതിയ കണ്ടുപിടുത്തങ്ങളുടെ തിരക്കിലാണ്.

SUMMARY: Vedant Dhiren Thaker is a student of Class 6 in Shantinagar High School, Mira Road, Maharashtra. Like many other kids his age, broken toys are a regular feature of his growing years. But, not all his toys break accidently. Some of them are disassembled carefully and all the electronic parts obtained from inside saved.
Vedant is interested in using these broken parts – the remote controls, magnets, batteries, etc. — to build new things, things that are completely different from the original toys.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.