നിക്കോണ്‍ ഡി 7500 കാമറ വിപണിയില്‍

 


ADVERTISEMENT

കൊച്ചി: (www.kvartha.com 21.05.2017) ഫോട്ടോഗ്രഫി പ്രേമികളെ ലക്ഷ്യം വെച്ച് നിക്കോണിന്റെ ഏറ്റവും പുതിയ ഡി എസ് എല്‍ ആര്‍ വിപണിയില്‍. ഡിഎക് സ് ഫോര്‍മാറ്റില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഡി7500 യില്‍ മികച്ച ഫോട്ടോകള്‍ പകര്‍ത്താന്‍ സാധിക്കുന്നു.

20.9 മെഗാപിക് സല്‍ സിഎംഒഎസ് സെന്‍സര്‍, എക് സ്പീഡ് 5 ഇമേജ് പ്രോസസിംഗ് എഞ്ചിന്‍ എന്നീ ഫീച്ചറുകളും ഈടുനില്‍ക്കുന്നതും കോംപാക്ടുമായ ബോഡിയുമാണ് ഡി7500ന് ഉള്ളത്.
കുറഞ്ഞ വെളിച്ചത്തിലും മികച്ച ചിത്രങ്ങള്‍ പകര്‍ത്തുന്നതിന് 100 മുതല്‍ 51,200 വരെ ഐഎസ്ഒ ശ്രേണിയും കാമറയിലുണ്ട്.
നിക്കോണ്‍ ഡി 7500 കാമറ വിപണിയില്‍

51 പോയിന്റ് ഓട്ടോഫോക്കസ് സംവിധാനവും സെക്കന്‍ഡില്‍ 8 ഫ്രെയിമുകളെടുക്കാന്‍ സ് പീഡുമുള്ള ഈ കാമറ വേഗതയാര്‍ന്ന ഷൂട്ടിംഗ് മികവിനുള്ള ഉത്തമ മാതൃകയാണ്. ഡി7500 ഉപയോഗിച്ച് 4യുഎച്ച് ഡി/30 പി വീഡിയോകള്‍ റെക്കോര്‍ഡു ചെയ്യുന്നതു വഴി ചിത്രത്തിന്റെ വിശദാംശങ്ങള്‍ പകര്‍ത്താനും സഹായിക്കുന്നു.

ഡി7500 ന്റെ ബോഡിക്ക് 96,950 രൂപയും, എഎഫ് എസ് ഡിഎക് സ് നിക്കോര്‍ 18105 എംഎം എഫ്/3.55.6 ജി ഇഡി വിആര്‍ ലെന്‍സിന് 1,15,450 രൂപയുമാണ് വില. 

Also Read:
എരിഞ്ഞു തീര്‍ന്ന 158 മനുഷ്യ ജീവനുകളെക്കുറിച്ചുള്ള കണ്ണീരോര്‍മ്മകളുമായി മംഗളൂരു വിമാനദുരന്തത്തിന് തിങ്കളാഴ്ച ഏഴുവയസ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 

Keywords:  Nikon D7500 with 4K recording launched in India, price start at Rs 96,950, Kochi, Business, News, Technology, Record, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia