219 പ്രകാശ വര്‍ഷമകലെ ഒരു ഗ്രഹം: ശുക്രന് സമാനമാണെന്ന് നാസയുടെ കണ്ടെത്തല്‍
Apr 12, 2017, 12:30 IST
ADVERTISEMENT
വാഷിങ്ടന്‍: (www.kvartha.com 12.04.2017) ശുക്രന് സമാനമായ ഒരു ഗ്രഹം 219 പ്രകാശ വര്‍ഷമകലെ നിറം മങ്ങിയ നക്ഷത്രത്തെ ചുറ്റുന്നതായി നാസയുടെ കണ്ടെത്തല്‍. നാസയുടെ കെപ്ലര്‍ സ്‌പേസ് ടെലിസ്‌കോപ്പിന്റെ സഹായത്തോടെ ഗവേഷകര്‍ ഗ്രഹത്തെ തിരിച്ചറിയുകയായിരുന്നു. പുതുതായി കണ്ടെത്തിയ അന്യഗ്രഹത്തിന് കെപ്ലര്‍1649ബി എന്ന് പേരു നല്‍കി.
കെപ്ലര്‍ 1649 എന്ന നക്ഷത്രത്തെയാണ് ഗ്രഹം ചുറ്റുന്നതെന്നും സൂര്യനെ അപേക്ഷിച്ച് അഞ്ചിലൊന്ന് വ്യാസം മാത്രമേ ഗ്രഹത്തിനുള്ളൂ എന്നും ഗവേഷകര്‍ വെളിപ്പെടുത്തി. ഒമ്പത് ദിവസം കൊണ്ട് ഗ്രഹം ഒരു പ്രാവശ്യം മാതൃ നക്ഷത്രത്തെ ചുറ്റുന്നതായാണ് കണ്ടെത്തല്‍. തിളക്കം കുറഞ്ഞ എം ഡ്വാര്‍ഫ് വിഭാഗത്തില്‍പെട്ട നക്ഷത്രമാണ് ഇതെന്നും പ്രപഞ്ചത്തിലെ ഏറ്റവും സുലഭമായ നക്ഷത്രങ്ങളാണ് ഈ വിഭാഗത്തിലുള്ളവയെന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടു.
Keywords: Washington, Researchers, NASA, Planet, Venus, Sun, Colour, Diameter, Star, Kepler, Shine, Rounding, Universe.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.