സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുകെ സ്വദേശിനി യുവാവിന്റെ ആറേ കാല്‍ ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി; അജ്ഞാത യുവതിക്കും സംഘത്തിനുമെതിരെ കേസ്

 


ADVERTISEMENT


മുംബൈ: (www.kvartha.com 19.03.2022) വിവാഹ തട്ടിപ്പിലൂടെ അജ്ഞാത യുവതി, യുവാവിന്റെ ആറേ കാല്‍ ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ഇതേ തുടര്‍ന്ന് വഞ്ചനയ്ക്കും ആള്‍മാറാട്ടത്തിനും സൈബര്‍ തട്ടിപ്പിനും കേസ് രെജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. 

യുകെയിലെ ഒരു യുവതിയും പരാതിക്കാരനും തമ്മിലുള്ള സൗഹൃദമാണ് തട്ടിപ്പിലേക്ക് നയിച്ചത്. അവിധിക്കാലം ആഘോഷിക്കാന്‍ അമ്മയ്ക്കൊപ്പം താന്‍ ഇന്‍ഡ്യയിലേക്ക് വരുകയാണെന്ന് അടുത്തിടെ യുവതി യുവാവിനെ അറിയിച്ചു. ഇത് വിശ്വസിപ്പിക്കാനായി വിമാന ടികറ്റും അയച്ചു കൊടുത്തു.
Aster_MIMS

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുകെ സ്വദേശിനി യുവാവിന്റെ ആറേ കാല്‍ ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി; അജ്ഞാത യുവതിക്കും സംഘത്തിനുമെതിരെ കേസ്



'ഡെല്‍ഹിയിലെ വിമാനത്താവളത്തില്‍ യുവതി എത്തിയപ്പോള്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കയ്യില്‍ നിന്ന് രക്ഷപെടാനായി പണം വേണമെന്ന് ആവശ്യപ്പെട്ടു. സാമ്പത്തിക സഹായം അഭ്യര്‍ഥിച്ച് ചില കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിളിച്ചെന്നും പരാതിക്കാരന്‍ ആരോപിച്ചു. ആദ്യം യുവതി 65,000 രൂപ ആവശ്യപ്പെട്ടു, തുടര്‍ന്ന് പലതവണയായി 6.15 ലക്ഷം രൂപ ആവശ്യപ്പെട്ടു,'- ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സ്ത്രീ കൂടുതല്‍ പണം ആവശ്യപ്പെട്ടെങ്കിലും യുവാവ് നല്‍കിയില്ല. പിന്നീട് ബികെസി പൊലീസിനെ സമീപിക്കുകയും പരാതി നല്‍കുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍, അജ്ഞാതരായ പ്രതികള്‍ക്കെതിരെ കേസെടുത്തു.

Keywords:  News, National, India, Mumbai, Cyber Crime, Technology, Fraud, Case, Complaint, Police, Mumbai: Man duped of in matrimonial-cum-customs fraud worth Rs 6.15 lakh 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia