സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുകെ സ്വദേശിനി യുവാവിന്റെ ആറേ കാല്‍ ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി; അജ്ഞാത യുവതിക്കും സംഘത്തിനുമെതിരെ കേസ്
Mar 19, 2022, 15:28 IST
ADVERTISEMENT
മുംബൈ: (www.kvartha.com 19.03.2022) വിവാഹ തട്ടിപ്പിലൂടെ അജ്ഞാത യുവതി, യുവാവിന്റെ ആറേ കാല്‍ ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ഇതേ തുടര്‍ന്ന് വഞ്ചനയ്ക്കും ആള്‍മാറാട്ടത്തിനും സൈബര്‍ തട്ടിപ്പിനും കേസ് രെജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
യുകെയിലെ ഒരു യുവതിയും പരാതിക്കാരനും തമ്മിലുള്ള സൗഹൃദമാണ് തട്ടിപ്പിലേക്ക് നയിച്ചത്. അവിധിക്കാലം ആഘോഷിക്കാന്‍ അമ്മയ്ക്കൊപ്പം താന്‍ ഇന്‍ഡ്യയിലേക്ക് വരുകയാണെന്ന് അടുത്തിടെ യുവതി യുവാവിനെ അറിയിച്ചു. ഇത് വിശ്വസിപ്പിക്കാനായി വിമാന ടികറ്റും അയച്ചു കൊടുത്തു.
'ഡെല്‍ഹിയിലെ വിമാനത്താവളത്തില്‍ യുവതി എത്തിയപ്പോള്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കയ്യില്‍ നിന്ന് രക്ഷപെടാനായി പണം വേണമെന്ന് ആവശ്യപ്പെട്ടു. സാമ്പത്തിക സഹായം അഭ്യര്‍ഥിച്ച് ചില കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിളിച്ചെന്നും പരാതിക്കാരന്‍ ആരോപിച്ചു. ആദ്യം യുവതി 65,000 രൂപ ആവശ്യപ്പെട്ടു, തുടര്‍ന്ന് പലതവണയായി 6.15 ലക്ഷം രൂപ ആവശ്യപ്പെട്ടു,'- ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സ്ത്രീ കൂടുതല്‍ പണം ആവശ്യപ്പെട്ടെങ്കിലും യുവാവ് നല്‍കിയില്ല. പിന്നീട് ബികെസി പൊലീസിനെ സമീപിക്കുകയും പരാതി നല്‍കുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍, അജ്ഞാതരായ പ്രതികള്‍ക്കെതിരെ കേസെടുത്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

