മൊബൈല്‍ ഫോണ്‍ നിര്‍മ്മാണത്തില്‍ വന്‍ വര്‍ദ്ധന; കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിര്‍മിച്ചത് 90,000 കോടിയുടെ മൊബൈല്‍ ഫോണുകള്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 23.07.2017) മൊബൈല്‍ ഫോണ്‍ നിര്‍മ്മാണത്തില്‍ വന്‍ വര്‍ദ്ധനവ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ നിര്‍മിച്ചത് 90,000 കോടിയുടെ മൊബൈല്‍ ഫോണുകള്‍. മറ്റു വര്‍ഷങ്ങളെ അപേക്ഷിച്ച് മൊബൈല്‍ ഫോണ്‍ നിര്‍മാണത്തില്‍ വന്‍ വര്‍ദ്ധനവാണുണ്ടായത്. 2014-15 സാമ്പത്തിക വര്‍ഷത്തില്‍ 18,000 കോടിയുടെ മൊബൈല്‍ ഫോണുകളായിരുന്നു ഇന്ത്യയില്‍ നിര്‍മിച്ചിരുന്നത്. 2015-16 വര്‍ഷത്തില്‍ ഇത് 54,000 കോടിയായി ഉയര്‍ന്നിരുന്നു.

മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം നിരവധി മൊബൈല്‍ കമ്പനികള്‍ അവരുടെ നിര്‍മാണ യൂണിറ്റുകള്‍ ഇന്ത്യയില്‍ ആരംഭിച്ചിട്ടുണ്ട്. ഇത് ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ ഉത്പാദനം കൂടാനിടയായിട്ടുണ്ടെന്ന് മനോജ് സിന്‍ഹ പറഞ്ഞു. ആന്ധ്രാപ്രദേശ്, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളിലാണ് നിലവില്‍ മൊബൈല്‍ കമ്പനികള്‍ക്ക് ഫാക്ടറികളുള്ളത്.

തദ്ദേശീയമായുള്ള ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി മൊബൈല്‍ ഫോണുകളുടെ എക്‌സൈസ് തീരുവയില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയതും ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മൊബൈല്‍ ഫോണ്‍ നിര്‍മ്മാണത്തില്‍ വന്‍ വര്‍ദ്ധന; കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിര്‍മിച്ചത് 90,000 കോടിയുടെ മൊബൈല്‍ ഫോണുകള്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  New Delhi, Mobile Phone, Technology, National, Mobiles worth Rs 90,000 crore produced in India in 2016-17
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia