മാലിന്യ സംസ്‌കരണം ശാസ്ത്രീയമായും കാര്യക്ഷമമായും പരിസ്ഥിതി സൗഹൃദപരമായും നടപ്പിലാക്കുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 12.07.2021) മാലിന്യ സംസ്‌കരണം ശാസ്ത്രീയമായും കാര്യക്ഷമമായും പരിസ്ഥിതി സൗഹൃദപരമായും നടപ്പിലാക്കുമെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഉണ്ടാവുന്ന മാലിന്യങ്ങളുടെ ഉറവിടവും അളവും ഇനവും മനസിലാക്കി, ഉറവിടത്തിലുള്ള മാലിന്യ നിര്‍മാര്‍ജനം പ്രോത്സാഹിപ്പിച്ചും മറ്റ് അനുയോജ്യമായ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ശാസ്ത്രീയവും കാര്യക്ഷമവും പരിസ്ഥിതി സൗഹൃദപരവുമായ രീതിയില്‍ മാലിന്യ സംസ്‌കരണം നടത്താനാണ് സര്‍കാര്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Aster mims 04/11/2022

മാലിന്യ സംസ്‌കരണം ശാസ്ത്രീയമായും കാര്യക്ഷമമായും പരിസ്ഥിതി സൗഹൃദപരമായും നടപ്പിലാക്കുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ഹരിതകേരള മിഷന്‍ - ശുചിത്വ മാലിന്യ സംസ്‌കരണ ഉപമിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശുചിത്വ-മാലിന്യ സംസ്‌കരണ മേഖലയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഏറ്റെടുത്ത് നടപ്പിലാക്കുവാന്‍ കഴിയുന്ന കേന്ദ്ര-സംസ്ഥാനാവിഷ്‌കൃത പദ്ധതികളുടേയും പദ്ധതി നിര്‍വഹണ രീതികളുടേയും വിശദാംശങ്ങള്‍ ഉള്‍കൊള്ളിച്ചുകൊണ്ട് ശുചിത്വമിഷന്‍ തയ്യാറാക്കിയ മാര്‍ഗരേഖയുടെ പ്രകാശനം തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രടെറി ശാരദാ മുരളീധരന് ആദ്യപ്രതി കൈമാറിക്കൊണ്ട് നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ഖര-ദ്രവ മാലിന്യ സംസ്‌കരണ മേഖലയില്‍ ശുചിത്വമിഷന്‍ നടപ്പിലാക്കുന്ന പദ്ധതികളെകുറിച്ച് ജനപ്രതിനിധികള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥര്‍, സ്റ്റോക് ഹോള്‍ഡര്‍മാര്‍ എന്നിവര്‍ക്ക് ധാരണ ലഭിക്കുന്നതിനും ഈ മേഖലയില്‍ ലഭ്യമായ മുഴുവന്‍ ഫന്‍ഡും പ്രയോജനപ്പെടുത്തി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ശുചിത്വ-മാലിന്യ സംസ്‌കരണ മേഖലയില്‍ ക്രിയാത്മക മുന്നേറ്റം സാധ്യമാക്കുന്നതിന് പരിശീലന സഹായി എന്ന നിലയിലും ഈ മാര്‍ഗരേഖ പ്രയോജനപ്പെടുമെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കൂടുതല്‍ പദ്ധതികള്‍ ഈ മേഖലയില്‍ രൂപപ്പെട്ട് വരുന്നതിനും സമ്പൂര്‍ണ ശുചിത്വമുള്ള സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനും ഇത് സഹായകമാകുമെന്ന് മന്ത്രി വ്യക്തമാക്കി.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഈ മേഖലയിലെ പദ്ധതി ആസൂത്രണം, സാങ്കേതിക സാമ്പത്തിക അനുമതികള്‍ക്കായുള്ള നടപടിക്രമം, ശുചിത്വമിഷന്‍ മുഖേന നടപ്പിലാക്കി വരുന്ന കേന്ദ്ര സംസ്ഥാനാവിഷ്‌കൃത പദ്ധതികള്‍, ഉപപദ്ധതികള്‍, മറ്റു സേവനങ്ങള്‍, മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമങ്ങള്‍, സര്‍കാര്‍ ഉത്തരവുകള്‍ എന്നിവയെല്ലാം മാര്‍ഗരേഖയില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്. ശുചിത്വമിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ മിര്‍ മൊഹമ്മദ് അലി ഐ എ എസ്, ഡയറക്ടര്‍ (കുടിവെള്ളം) കെ വനജ കുമാരി, പ്രോഗ്രാം ഓഫിസര്‍ അമീര്‍ഷ ആര്‍ എസ് എന്നിവരും പ്രകാശന ചടങ്ങില്‍ സന്നിഹിതരായി.

Keywords:  Minister MV Govindan Master says waste management will be implemented scientifically, efficiently and in an environmentally friendly manner, Thiruvananthapuram, News, Minister, Funds, Technology, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia