മൈക്രോസോഫ്റ്റിന്റെ പുതിയ ഓപ്പറേറ്റിംങ് സിസ്റ്റം അടുത്ത വര്‍ഷം പുറത്തിറങ്ങും

 


ADVERTISEMENT

(www.kvartha.com 12.12.2014) അടുത്ത വര്‍ഷം ആദ്യത്തോടു കൂടി   മൂല്യത്തില്‍ രണ്ടാം സ്ഥാനത്തുള്ള കമ്പനിയായ മൈക്രോസോഫ്റ്റ് വിന്‍ഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റം പുറത്തിറക്കുമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു.

ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ചീഫ് ആയ നിക്കെയ് കെല്‍വിന്‍ ടൂര്‍നെര്‍ ആണ് പുതിയ ഓപ്പറേറ്റിങ് സിസ്റ്റം പുറത്തിറക്കുമെന്ന വാര്‍ത്ത പുറത്തുവിട്ടത്. കൃത്യമായ ഡേറ്റ് പറയുന്നില്ലെങ്കിലും ജനുവരി അവസാനവാരത്തോടെ  സിസ്റ്റം പുറത്തിറക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

'അടുത്ത വര്‍ഷം  സിസ്റ്റം ഞങ്ങള്‍ പുറത്തിറക്കും. അങ്ങനെയാണ് ഇപ്പോള്‍ പ്ലാന്‍ ചെയ്തിട്ടുള്ളത്' ടുര്‍നെര്‍ പറഞ്ഞു. വിന്‍ഡോസ് 8 ന്  ലഭിച്ച സമ്മിശ്ര പ്രതികരണമാണ്  മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വിന്‍ഡോസ് 10 എന്ന ദൗത്യവുമായി എത്താന്‍ മൈക്രോസോഫ്റ്റിനെ പ്രേരിപ്പിച്ചത്. പാരമ്പര്യമായ രീതിയില്‍ പുതിയ രൂപത്തിലാണ് വിന്‍ഡോസ് 10ന്റെ ടെസ്റ്റ് വേര്‍ഷന്‍ പുറത്തിറങ്ങിയിരിക്കുന്നത്.

രണ്ട് മാസക്കാലത്തോളം ഇത് മൈക്രോസോഫ്റ്റിന്റെ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.
മൈക്രോസോഫ്റ്റിന്റെ പുതിയ ഓപ്പറേറ്റിംങ് സിസ്റ്റം അടുത്ത വര്‍ഷം പുറത്തിറങ്ങും

Keywords:  Technology, Business, Microsoft will reveal the future of Windows 10 in January, Microsoft Windows.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia