ADVERTISEMENT
കാല്‍നൂറ്റാണ്ടായി കമ്പ്യൂട്ടര്‍ ഉപയോക്താക്കളുടെ കൂടെയുണ്ടായിരുന്ന മൈക്രോസോഫ്റ്റിന്റെ ലോഗോയില്‍ മാറ്റം വരുത്തുന്നു. കാറ്റത്തുലയുന്ന പതാകപോലെയുള്ള ലോഗോയില്‍ ചെറിയൊരു മാറ്റമാണ് ബില്‍ഗേറ്റ്‌സ് വരുത്തുന്നത്. നിറങ്ങളില്‍ വ്യത്യാസം വരുത്തുന്നില്ല. നാലു ചതുരക്കട്ടകളുള്ള തിരമാല പോലെയുള്ള വേവ്‌സ് ഡിസൈനാണ് മാറുന്നത്. പകരം പച്ച, നീല, മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള നാല് ചതുരക്കട്ടകളുള്ള, വലതു ഭാഗത്ത് മൈക്രോസോഫ്റ്റ് എന്നെഴുതിയതാണ് ഇനി മുതല്‍ മൈക്രോസോഫ്റ്റ് കംപ്യൂട്ടറുകളുടെ ലോഗോ.
വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ കണ്ടിരുന്ന ലോഗോയാണ് രൂപം മാറുന്നത്. ടൈല്‍ സെന്‍ട്രിക് മെട്രോ ഇന്റര്‍ഫേസ് ആയിട്ടാണ് മാറ്റം. മൈക്രോസോഫ്റ്റ് പുറത്തിറക്കുന്ന വിന്‍ഡോസ് 8ലും ഓഫിസ് സ്യൂട്ടിലും പുതിയ ലോഗോയാണ് ഉണ്ടാവുക. ലോഗോയുടെ മാറ്റത്തെ മൈക്രോസോഫ്റ്റിന്റെ വലിയ മാറ്റമായിത്തന്നെയാണ് കമ്പനിയുടെ ബ്ലോഗായ ടെക്‌നെറ്റില്‍ വിവരിച്ചിട്ടുള്ളത്. ഇപ്പോള്‍ നിലവിലുള്ള ലോഗോയില്‍ ചിത്രം മാത്രമാണുള്ളത്. പുതിയ ലോഗോയില്‍ മൈക്രോസോഫ്റ്റ് എന്ന് എഴുതിയിട്ടുമുണ്ട്.
ബോസ്റ്റണ്‍, സിയാറ്റില്‍, ബെല്ലവ്യൂ എന്നിവിടങ്ങളിലെ മൈക്രോസോഫ്റ്റിന്റെ റീടെയ്ല്‍ ഷോപ്പുകളില്‍ ഈ ലോഗോ എത്തിക്കഴിഞ്ഞു. അധികം വൈകാതെ ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും മൈക്രോസോഫ്റ്റിന്റെ പുതിയ ലോഗോ എത്തും.
Key Words: World, Technology, Microsoft, New Logo, Windows, Blue, Yellow, Orange, Green, Square, Computer, Technet,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
