സ്റ്റാര്‍ട്ട്അപ് വില്ലേജിലെ സ്ഥാപനത്തിന് മൈക്രോസോഫ്റ്റ് അംഗീകാരം
Feb 20, 2013, 12:57 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: കടുത്ത മത്സരം അതിജീവിച്ച് സ്റ്റാര്‍ട്ട് അപ് സ്ഥാപനമായ പ്രൊഫൗണ്‍ടിസ് ലാബ്‌സ് പ്രശസ്തമായ മൈക്രോസോഫ്റ്റ് ആക്‌സിലറേറ്റര്‍ പ്രോഗ്രാമിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. മെച്ചപ്പെട്ട ബിസിനസ് മാര്‍ഗങ്ങള്‍ തയാറാക്കിക്കൊടുക്കുന്ന പ്രൊഫൗണ്‍ടിസ് ലോകത്തിലെ 350 ഐടി സ്ഥാപനങ്ങളില്‍നിന്നാണ് അവസാന പതിമൂന്നിലെത്തിയത്. കേരളത്തില്‍നിന്ന് ഒരു സ്ഥാപനം ഇതാദ്യമായാണ് മൈക്രോസോഫ്റ്റിന്റെ ആക്‌സിലറേറ്റര്‍ പ്രോഗ്രാമിലെത്തുന്നത്. ആഗോളവിപണിയില്‍ മത്സരിക്കാനുള്ള ശക്തമായ സാങ്കേതിക പിന്തുണയും വിപണി പരിചയവും ലോകത്തിലെ ഏറ്റവും വലിയ സോഫ്‌റ്റ്വെയര്‍ കമ്പനിയായ മൈക്രോസോഫ്റ്റ് 13 സ്ഥാപനങ്ങള്‍ക്കും നല്‍കും.
ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് ത്വരിത സംവിധാനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന മൈക്രോസോഫ്റ്റ് ആക്‌സിലറേറ്റര്‍ പ്രോഗ്രാം മികച്ച ശേഷിയുള്ള നവാഗത സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. വിന്‍ഡോസ് അസൂര്‍ പ്രോഗ്രാം വികസിപ്പിക്കാനുള്ള രണ്ടാമത്തെ ബാച്ചിലാണ് പുതിയ 13 കമ്പനികളെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ബംഗ്ലൂരിലെ മൈക്രോസോഫ്റ്റ് ആസ്ഥാനത്തെ ഏറ്റവും ആധുനികമായ ആക്‌സിലറേറ്റര്‍ സംവിധാനത്തില്‍ മാര്‍ച്ച് ഒന്ന് മുതല്‍ ഇവര്‍ക്കുള്ള പരിശീലനം ആരംഭിക്കും. മികച്ച സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ ശേഷിയുള്ള സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍വേണ്ടിയാണ് മൈക്രോസോഫ്റ്റ് ഈ കേന്ദ്രം തുടങ്ങിയത്. സോഫ്‌റ്റ്വെയര്‍ മേഖലയിലെയും മൈക്രോസോഫ്റ്റിലെയും വിദഗ്ധരുടെ കീഴില്‍ നാലു മാസത്തെ കടുത്ത പരിശീലനപരിപാടിയാണ് ഇവര്‍ക്കായി നടത്തുന്നത്. വിപണിയിലേയ്ക്കുള്ള കൃത്യമായ ഉല്പന്നവികസനം, വിപണന തന്ത്രങ്ങള്‍, ബ്രാന്‍ഡിംഗ്, ഉപയോക്താക്കള്‍, പങ്കാളികള്‍, നിക്ഷേപകര്‍ എന്നിവരുമായുള്ള സുദൃഢമായ ബന്ധം സ്ഥാപിക്കല്‍ എന്നിവയാണ് പ്രോഗ്രാമിന്റെ ഭാഗമായുള്ളത്.
350 അപേക്ഷകരില്‍നിന്നാണ് തെരഞ്ഞെടുത്തതെന്നത് വലിയൊരു നേട്ടമായി കരുതുന്നതായി പ്രൊഫൗണ്‍ടിസ് സഹസ്ഥാപകനും സി.ഇ.ഒയുമായ അര്‍ജുന്‍ ആര്‍. പിള്ള പറഞ്ഞു. മാത്രമല്ല, കേരളത്തില്‍ നിന്നു മൈക്രോസോഫ്റ്റ് തെരഞ്ഞെടുക്കുന്ന ആദ്യ സ്‌റാര്‍ട്ടപ് സംരഭവുമാണ്, അര്‍ജുന്‍ പിള്ള പറഞ്ഞു. വഴികാട്ടികളായ ക്രിസ്‌ഗോപാലകൃഷ്ണന്‍, മൂരളീ ഗോപാലന്‍, കെ.സി.സി.നായര്‍, സഞ്ജയ് വിജയ്കുമാര്‍, അലക്‌സി ലെവിന്‍ എന്നിവരോടും ഇത്ര നേരത്തെതന്നെ ഈ നേട്ടം കൈവരിക്കാന്‍ സഹായിച്ച എല്ലാ അഭ്യുദയകാംക്ഷികളോടും നന്ദിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അഭിമാനാര്‍ഹമായ ഈ വിജയത്തില്‍ പ്രൊഫൗണ്‍ടിസ് സ്‌റാര്‍ട്ട്അപ് വില്ലേജിനോടും നന്ദി പ്രകടിപ്പിച്ചു. മൈന്‍ഡ്‌ഹെലിക്‌സ് ടെക്‌നോളജീസിനുശേഷം ആക്‌സിലറേറ്റര്‍ പ്രോഗ്രാമില്‍ പങ്കെടുക്കുന്ന സ്‌റാര്‍ട്ട്അപ് വില്ലേജിലെ രണ്ടാമത്തെ കമ്പനിയാണ് പ്രൊഫൗണ്‍ടിസെന്ന് സഹസ്ഥാപകനും സി.ഒ.ഒയുമായ ജോഫിന്‍ ജോസഫ് അറിയിച്ചു. സംരംഭങ്ങള്‍ക്ക് തുടക്കമിടാനും വളര്‍ത്തിയെടുക്കാനും വികസിപ്പിക്കാനും താല്പര്യമുള്ള ഏതു സംരംഭകനും കിട്ടാവുന്ന ഏറ്റവും മൂല്യവല്‍കൃതമായ വേദിയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നതെന്ന് ജോഫിന്‍ ചൂണ്ടിക്കാട്ടി.
പ്രൊഫൗണ്‍ടിസ് അവസരം പ്രയോജനപ്പെടുത്തുമെന്ന് സ്‌റാര്‍ട്ടപ് വില്ലേജ് ചെയര്‍മാനും പ്രൊഫൗണ്‍ടിസ് മെന്ററുമായ സഞ്ജയ് വിജയകുമാര്‍ പറഞ്ഞു. അവര്‍ക്ക് അതിനുള്ള താതാപര്യവും കാഴ്ചപ്പാടും കഴിവുമുണ്ട്. അവരെ മുന്നോട്ടു പോകാന്‍ സഹായിക്കുന്ന വലിയ തരംഗം ആണ് മൈക്രോസോഫ്‌റ്റെന്നും അദ്ദേഹം പറഞ്ഞു. സ്‌റാര്‍ട്ടപ് വില്ലേജിലെ മികച്ച ടീമുകളിലൊന്നാണ് പ്രൊഫൌണ്‍ടിസ് എന്ന് സ്‌റാര്‍ട്ടപ് വില്ലേജ് സി ഇ ഓ സിജോ കുരുവിള ജോര്‍ജ്ജ് അഭിപ്രാടയപ്പെട്ടു. വൈവിധ്യമാര്‍ന്ന പ്രതിഭകളുള്ള സന്തുലിതമായ ടീമാണവര്‍ക്കുള്ളതെന്നനും സിജോ പറഞ്ഞു.
ചെങ്ങന്നൂര്‍ കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ ഒരുമിച്ച് പഠനം പൂര്‍ത്തിയാക്കിയ അര്‍ജുന്‍ ആര്‍ പിള്ള, ജോഫിന്‍ ജോസഫ്, അനൂപ് തോമസ് മാത്യു, നിതിന്‍ സാം എന്നിവരാണ് പ്രൊഫൗണ്‍ടിസിന് രൂപം നല്‍കിയത്. കോളജില്‍ പഠിക്കുമ്പോള്‍തന്നെ സ്വന്തമായൊരു കമ്പനി എന്നതിനെക്കുറിച്ച് അവര്‍ ആലോചിച്ചിരുന്നു. പഠനത്തിനുശേഷം ഇന്‍ഫോസിസ് അടക്കമുള്ള സ്ഥാപനങ്ങളില്‍ രണ്ടുവര്‍ഷത്തോളം ജോലി ചെയ്തു ലഭിച്ച പരിചയവുമായാണ് അവര്‍ സ്വന്തം സ്ഥാപനത്തിനു തുടക്കമിട്ടത്.
വായനക്കാരുമായി സംവദിക്കുന്ന സെന്‍സ് ( sense.profoundis.com) എന്ന പേരുള്ള വെബ്‌സൈറ്റ് ഉപാധിയാണ് ഏറ്റവുമവസാനം ഇവര്‍ രൂപപ്പെടുത്തിയെടുത്തത്. ഒരു ബ്ലോഗോ വെബ്‌സൈറ്റോ നോക്കുന്ന വായനക്കാരന്റെ വികാരങ്ങള്‍ മനസിലാക്കി ബൗദ്ധികമായ നിര്‍ദേശങ്ങള്‍ നല്‍കാന്‍ കഴിയുന്നതാണ് ഈ ടൂള്‍. വെബ്അധിഷ്ഠിത വിപണനത്തെ സഹായിക്കുന്ന ഇമോഷന്‍ എന്ന ഉപാധിയും ഇവര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇന്റര്‍നെറ്റിലെ ബ്രാന്‍ഡ് അഭിപ്രായങ്ങള്‍ വിലയിരുത്തി വിപണനതന്ത്രങ്ങള്‍ രൂപപ്പെടുത്താനും കമ്പനിയുടെ ജോലി എളുപ്പമാക്കാനും സഹായിക്കുന്നതാണ് ഇമോഷന്‍. ബിസിനസ് അനലിറ്റിക്‌സ്, സോഷ്യല്‍ മീഡിയ എന്നിവയില്‍ പ്രൊഫൗണ്‍ടിസിന് നിരവധി ഉപയോക്താക്കളും ഇന്ത്യയില്‍ നിരവധി സംസ്ഥാനങ്ങളില്‍ ഏജന്‍സികളുമുണ്ട്.
ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് ത്വരിത സംവിധാനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന മൈക്രോസോഫ്റ്റ് ആക്‌സിലറേറ്റര്‍ പ്രോഗ്രാം മികച്ച ശേഷിയുള്ള നവാഗത സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. വിന്‍ഡോസ് അസൂര്‍ പ്രോഗ്രാം വികസിപ്പിക്കാനുള്ള രണ്ടാമത്തെ ബാച്ചിലാണ് പുതിയ 13 കമ്പനികളെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ബംഗ്ലൂരിലെ മൈക്രോസോഫ്റ്റ് ആസ്ഥാനത്തെ ഏറ്റവും ആധുനികമായ ആക്‌സിലറേറ്റര്‍ സംവിധാനത്തില്‍ മാര്‍ച്ച് ഒന്ന് മുതല്‍ ഇവര്‍ക്കുള്ള പരിശീലനം ആരംഭിക്കും. മികച്ച സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ ശേഷിയുള്ള സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍വേണ്ടിയാണ് മൈക്രോസോഫ്റ്റ് ഈ കേന്ദ്രം തുടങ്ങിയത്. സോഫ്‌റ്റ്വെയര്‍ മേഖലയിലെയും മൈക്രോസോഫ്റ്റിലെയും വിദഗ്ധരുടെ കീഴില്‍ നാലു മാസത്തെ കടുത്ത പരിശീലനപരിപാടിയാണ് ഇവര്‍ക്കായി നടത്തുന്നത്. വിപണിയിലേയ്ക്കുള്ള കൃത്യമായ ഉല്പന്നവികസനം, വിപണന തന്ത്രങ്ങള്‍, ബ്രാന്‍ഡിംഗ്, ഉപയോക്താക്കള്‍, പങ്കാളികള്‍, നിക്ഷേപകര്‍ എന്നിവരുമായുള്ള സുദൃഢമായ ബന്ധം സ്ഥാപിക്കല്‍ എന്നിവയാണ് പ്രോഗ്രാമിന്റെ ഭാഗമായുള്ളത്.
350 അപേക്ഷകരില്‍നിന്നാണ് തെരഞ്ഞെടുത്തതെന്നത് വലിയൊരു നേട്ടമായി കരുതുന്നതായി പ്രൊഫൗണ്‍ടിസ് സഹസ്ഥാപകനും സി.ഇ.ഒയുമായ അര്‍ജുന്‍ ആര്‍. പിള്ള പറഞ്ഞു. മാത്രമല്ല, കേരളത്തില്‍ നിന്നു മൈക്രോസോഫ്റ്റ് തെരഞ്ഞെടുക്കുന്ന ആദ്യ സ്‌റാര്‍ട്ടപ് സംരഭവുമാണ്, അര്‍ജുന്‍ പിള്ള പറഞ്ഞു. വഴികാട്ടികളായ ക്രിസ്‌ഗോപാലകൃഷ്ണന്‍, മൂരളീ ഗോപാലന്‍, കെ.സി.സി.നായര്‍, സഞ്ജയ് വിജയ്കുമാര്‍, അലക്‌സി ലെവിന്‍ എന്നിവരോടും ഇത്ര നേരത്തെതന്നെ ഈ നേട്ടം കൈവരിക്കാന്‍ സഹായിച്ച എല്ലാ അഭ്യുദയകാംക്ഷികളോടും നന്ദിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
![]() |
| Team Profoundis |
പ്രൊഫൗണ്‍ടിസ് അവസരം പ്രയോജനപ്പെടുത്തുമെന്ന് സ്‌റാര്‍ട്ടപ് വില്ലേജ് ചെയര്‍മാനും പ്രൊഫൗണ്‍ടിസ് മെന്ററുമായ സഞ്ജയ് വിജയകുമാര്‍ പറഞ്ഞു. അവര്‍ക്ക് അതിനുള്ള താതാപര്യവും കാഴ്ചപ്പാടും കഴിവുമുണ്ട്. അവരെ മുന്നോട്ടു പോകാന്‍ സഹായിക്കുന്ന വലിയ തരംഗം ആണ് മൈക്രോസോഫ്‌റ്റെന്നും അദ്ദേഹം പറഞ്ഞു. സ്‌റാര്‍ട്ടപ് വില്ലേജിലെ മികച്ച ടീമുകളിലൊന്നാണ് പ്രൊഫൌണ്‍ടിസ് എന്ന് സ്‌റാര്‍ട്ടപ് വില്ലേജ് സി ഇ ഓ സിജോ കുരുവിള ജോര്‍ജ്ജ് അഭിപ്രാടയപ്പെട്ടു. വൈവിധ്യമാര്‍ന്ന പ്രതിഭകളുള്ള സന്തുലിതമായ ടീമാണവര്‍ക്കുള്ളതെന്നനും സിജോ പറഞ്ഞു.
ചെങ്ങന്നൂര്‍ കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ ഒരുമിച്ച് പഠനം പൂര്‍ത്തിയാക്കിയ അര്‍ജുന്‍ ആര്‍ പിള്ള, ജോഫിന്‍ ജോസഫ്, അനൂപ് തോമസ് മാത്യു, നിതിന്‍ സാം എന്നിവരാണ് പ്രൊഫൗണ്‍ടിസിന് രൂപം നല്‍കിയത്. കോളജില്‍ പഠിക്കുമ്പോള്‍തന്നെ സ്വന്തമായൊരു കമ്പനി എന്നതിനെക്കുറിച്ച് അവര്‍ ആലോചിച്ചിരുന്നു. പഠനത്തിനുശേഷം ഇന്‍ഫോസിസ് അടക്കമുള്ള സ്ഥാപനങ്ങളില്‍ രണ്ടുവര്‍ഷത്തോളം ജോലി ചെയ്തു ലഭിച്ച പരിചയവുമായാണ് അവര്‍ സ്വന്തം സ്ഥാപനത്തിനു തുടക്കമിട്ടത്.
വായനക്കാരുമായി സംവദിക്കുന്ന സെന്‍സ് ( sense.profoundis.com) എന്ന പേരുള്ള വെബ്‌സൈറ്റ് ഉപാധിയാണ് ഏറ്റവുമവസാനം ഇവര്‍ രൂപപ്പെടുത്തിയെടുത്തത്. ഒരു ബ്ലോഗോ വെബ്‌സൈറ്റോ നോക്കുന്ന വായനക്കാരന്റെ വികാരങ്ങള്‍ മനസിലാക്കി ബൗദ്ധികമായ നിര്‍ദേശങ്ങള്‍ നല്‍കാന്‍ കഴിയുന്നതാണ് ഈ ടൂള്‍. വെബ്അധിഷ്ഠിത വിപണനത്തെ സഹായിക്കുന്ന ഇമോഷന്‍ എന്ന ഉപാധിയും ഇവര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇന്റര്‍നെറ്റിലെ ബ്രാന്‍ഡ് അഭിപ്രായങ്ങള്‍ വിലയിരുത്തി വിപണനതന്ത്രങ്ങള്‍ രൂപപ്പെടുത്താനും കമ്പനിയുടെ ജോലി എളുപ്പമാക്കാനും സഹായിക്കുന്നതാണ് ഇമോഷന്‍. ബിസിനസ് അനലിറ്റിക്‌സ്, സോഷ്യല്‍ മീഡിയ എന്നിവയില്‍ പ്രൊഫൗണ്‍ടിസിന് നിരവധി ഉപയോക്താക്കളും ഇന്ത്യയില്‍ നിരവധി സംസ്ഥാനങ്ങളില്‍ ഏജന്‍സികളുമുണ്ട്.
Keywords: Technical, Thiruvananthapuram, Kerala, Engineering Student, Kochi, Website, Programme, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.