കാന്‍വാസ് സീരീസില്‍ പുതിയൊരു അംഗം കൂടി

 


ADVERTISEMENT

മൈക്രോമാക്സ് ഫോണുകളുടെ വില്‍പനയില്‍ മുമ്പെങ്ങുമില്ലാത്ത വിധം കുതിപ്പ് സാധ്യമാക്കിയ ഫോണാണ് കാന്‍വാസ് സീരീസ് ഫോണുകള്‍. ഈ നിരയിലെ ഏറ്റവും പുതിയ അംഗമാണ് Canvas 2 Plus A110Q .
അഞ്ച് ഇഞ്ച് സ്ക്രീനുള്ള ക്വാഡ്കോര്‍ ഫാബ്ലെറ്റ് തന്നെയാണ് ഇവനും. 1.2 ജിഗാ ഹെര്‍ട്സിന്‍െറ MT6589 ആണ് ചിപ്പ്‌സെറ്റ്‌. ഒന്നിലധികം ആപ്ളിക്കേഷനുകള്‍ ഒരേ സമയം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നതാണ് ഫോണ്‍. ജെല്ലിബീനാണ് ഓപ്പറേറ്റിംഗ് സിസ്റ്റം. ഒരു ജി.ബിയാണ് റാം.

ഐ.പി.എസ് സാങ്കേതികതയോടെയുള്ള ടച്ച് സ്ക്രീനിന് 480 x 854 പിക്സല്‍ ആണ് റെസല്യൂഷന്‍. റിയര്‍ ക്യാമറ എട്ട് എം.പിയും ഫ്രണ്ട് ക്യാമറ രണ്ട് എം.പിയുമാണ്. ഡ്യുവല്‍ എല്‍.ഇ.ഡി ഫ്ളാഷ്, ആട്ടോഫോക്കസ് എന്നിവക്ക് പുറമെ 1280 x 720 പിക്സലില്‍ വീഡിയോ റെക്കോര്‍ഡ് ചെയ്യാനും കഴിയും. MP3, MIDI, AAC, MP4, MKV, 3GP ആഡിയോ വീഡിയോ ഫോര്‍മാറ്റുകള്‍ പിന്തുണക്കും. കണക്ടിവിറ്റിക്ക് ത്രീജി, യു.എസ്.ബി, ബ്ളൂടൂത്ത്, വൈഫൈ എന്നിവ ഉണ്ട്. നാല് ജി.ബി. മെമ്മറി ആവശ്യമെങ്കില്‍ 32 ജി.ബി ആക്കുകയും ചെയ്യാം. 2000 എം.എ.എച്ചിന്‍െറ ബാറ്ററി ആറു മണിക്കൂര്‍ സംസാരസമയം ഉറപ്പുനല്‍കുകയും ചെയ്യുന്നു. 12,100 രൂപയാണ് വില.
കാന്‍വാസ് സീരീസില്‍ പുതിയൊരു അംഗം കൂടി

Summary: Micromax has officially introduced the Canvas 2 Plus A110Q in India and as is the norm with devices from this company, it will retail for a seemingly affordable price. .The Micromax Canvas 2 Plus A110Q has jumped on to the bandwagon of affordablypriced quad core phablets as this 5inch device is integrated with a MT6589 chipset with 4 cores. It can process at a maximum speed of 1.2GHz and hence can be expected to support at least a couple of applications at the same time. And as for the OS of the smartphone, prospective users will be glad to know that it serves a generous helping of Android’s Jelly Bean 4.2 platform.

Keyword: Micromax , Canvas 2 Plus A110Q, Quad core phablets
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia