ഇരുപത്തിരണ്ടാം വയസ്സില്‍ ഈ ഗുജറാത്തുകാരനെ കാത്തിരിക്കുന്നത് മൂന്ന് പേറ്റന്റുകള്‍

 


ADVERTISEMENT

ഗുജറാത്ത്‌: (www.kvartha.com 21.02.2016) പറയുമ്പോള്‍ ഇരുപത്തിരണ്ട് വയസാകുന്നതേയുള്ളൂ. പക്ഷേ വീട്ടിലെ ഒരു മുറി മുഴുവന്‍ പൂര്‍ണമായും കണ്ടുപിടുത്തങ്ങളുടെ ഒരു ലോകമാക്കി മാറ്റിയിരിക്കുകയാണ് നന്ദന്‍ഷാ. അതൊന്നും വെറുതെയായുമില്ല. അത്യാധുനിക സാങ്കേതികവിദ്യയെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്ന മൂന്ന് ഉത്പന്നങ്ങളുടെ പേറ്റന്റാണ് നീല്‍ നന്ദന്‍ഷായെന്ന ഗുജറാത്ത്കാരനെ കാത്തിരിക്കുന്നത്. ഒടിച്ച് മടക്കി വയ്ക്കാവുന്ന കീബോര്‍ഡ്, സ്മാര്‍ട്ട് ലോക്കിങ് ഡിവൈസ്, മാസ് സ്റ്റോറേജ് ഡിവൈസ് എന്നിവയാണ് സാങ്കേതിക ലോകത്തിന് നന്ദന്‍ സംഭാവന ചെയ്തിരിക്കുന്നത്.

കാര്‍ഡ്‌ബോര്‍ഡ് കൊണ്ടാണ് നന്ദന്‍ കീ ബോര്‍ഡ് നിര്‍മിച്ചിരിക്കുന്നത്. മടക്കി വേണമെങ്കില്‍ പോക്കറ്റില്‍ പോലും സൂക്ഷിക്കാന്‍ കഴിയുന്ന വിധത്തിലാണ് കീ ബോര്‍ഡിന്റെ നിര്‍മാണം. സുഹൃത്തായ വൈഭവ് പട്ടേലുമൊരുമിച്ചാണ് ലോക്കിങ് ഡിവൈസ് നിര്‍മിച്ചതെന്ന് പറയുന്നു നന്ദന്‍. വെറും ഇരുന്നൂറ് രൂപയുണ്ടെങ്കില്‍ ലോക്ക് നിര്‍മിക്കാം. പാസ് വേര്‍ഡ് ഉപയോഗിച്ചു മാത്രം തുറക്കാന്‍ കഴിയുന്ന വിധത്തിലാണ് ഇവ നിര്‍മിച്ചിരിക്കുന്നത്. 2014ലാണ് നന്ദന്‍ ഈ മൂന്നു ഡിവൈസുകള്‍ക്കുമുള്ള പേറ്റന്റിന് അപേക്ഷിച്ചത്. സത്യത്തില്‍ മൂന്നെണ്ണമല്ല നാലെണ്ണമാണ് താന്‍ മനസില്‍ കണ്ടതെന്നാണ് നന്ദന്‍ പറയുന്നത്. മാനഭംഗശ്രമങ്ങളെ ചെറുക്കുന്നതിനായുള്ള ഒരുപകരണമായിരുന്നു നാലാമത്തേത്. കൈയില്‍ ആ ഉപകരണം ധരിച്ചു കഴിഞ്ഞാല്‍ മാനഭംഗ ശ്രമമുണ്ടായാന്‍ അക്രമിക്കു നേരേ രാവസവസ്തുക്കള്‍ പ്രവഹിക്കുന്ന വിധത്തിലുള്ള ഒരുപകരണമായിരുന്നു മനസില്‍. പക്ഷേ അതിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.

കേന്ദ്രസര്‍ക്കാരിന്റെ ഡിപ്പാര്‍ട്ട്‌മെന്റ് ഒഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രമോഷണന്റെ ജേണലിലാണ് നന്ദന് മൂന്നുപകരണങ്ങളുടെയും പേറ്റന്റ് നല്‍കിയെന്ന് സര്‍ക്കാര്‍ അറിയിച്ചത്.
           
ഇരുപത്തിരണ്ടാം വയസ്സില്‍ ഈ ഗുജറാത്തുകാരനെ കാത്തിരിക്കുന്നത് മൂന്ന് പേറ്റന്റുകള്‍

   
SUMMARY: Nandan Shah, a whiz kid from Nadiad in Gujarat, has been tinkering with stuff ever since he was a child. This final year engineering student is now in the news for getting patents on three of his products. Nandan makes technology-based products that are socially relevant.
This 22-year-old has earned patents for a foldable keyboard, a smart locking device and a mass storage device.

Keywords: Central Government, National, Technology, India, Youth, Gujarat.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia