ADVERTISEMENT
ചെന്നൈ: ചൊവ്വയില്‍ ജീവന്റെ തുടിപ്പ് കണ്ടെത്താനായി ഇന്ത്യയില്‍ നിന്നും അയച്ച പ്രഥമ ചൊവ്വാ പര്യവേക്ഷണ ദൗത്യമായ മംഗള്‍യാനില്‍ നിന്നുള്ള ആദ്യ ചിത്രം പുറത്തുവന്നു. ഐഎസ്ആര്‍ഒയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. ആന്ധ്ര തീരദേശത്തേക്ക് അടുക്കുന്ന ഹെലന്‍ ചുഴലിക്കാറ്റിന്റെ ദൃശ്യങ്ങളാണ് മംഗള്‍യാന്‍ ആദ്യമായി നല്‍കിയത്.
നവംബര്‍ 19ന് ഉച്ചക്ക് എടുത്ത ചിത്രങ്ങളാണ് പുറത്തുവിട്ടത്. ഭൂമിയില്‍ നിന്നും 75,000 അടി ഉയരത്തില്‍ നിന്നുമാണ് ചിത്രം എടുത്തിട്ടുള്ളത്. ഇന്ത്യന്‍ ഉപഭൂഖണ്ഡവും ആഫ്രിക്കയിലെ ചില ഭാഗങ്ങളും ഉള്‍പ്പെടുന്ന ഒരു സെറ്റ് ചിത്രങ്ങളാണ് ഐഎസ്ആര്‍ഒക്ക് ലഭിച്ചത്. ഇതില്‍ ഒരു ചിത്രം മാത്രമാണ് ഐഎസ്ആര്‍ഒ പുറത്തുവിട്ടത്.
മംഗള്‍യാന്‍ ഉപകരണങ്ങളിലെ പ്രവര്‍ത്തന ക്ഷമത പരിശോധിക്കാനാണ് ചിത്രങ്ങളെടുത്തതെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. വ്യാഴാഴ്ച രാത്രിയാണ് ചിത്രങ്ങള്‍ ലഭിച്ചതെന്ന് ചെന്നൈയില്‍ ഐ.എസ്.ആര്‍.ഒ അധികൃതര്‍ അറിയിച്ചു. മംഗള്‍യാനില്‍ നിന്നും ചിത്രങ്ങള്‍ പുറത്തുവന്നതില്‍ ഐ.എസ്.ആര്‍.ഒയിലെ ശാസ്ത്രജ്ഞന്‍മാര്‍ക്കും അതോടൊപ്പം ഇന്ത്യയ്ക്കും അഭിമാനിക്കാം. 10 മാസത്തെ ദൗത്യത്തിനാണ് മംഗള്‍യാനെ ചൊവ്വയില്‍ അയച്ചിരിക്കുന്നത്.
ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ ഇന്ത്യയാണ് ആദ്യമായി ചൊവ്വയിലേക്ക് പര്യവേഷണ ദൗത്യത്തെ അയച്ചത്. അമേരിക്കയും ചൈനയും ഇതിനു വേണ്ടി ശ്രമിച്ചിരുന്നുവെങ്കിലും ലക്ഷ്യത്തിലെത്താന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ മറ്റു രാഷ്ട്രങ്ങള്‍ വളരെ ആകാംക്ഷയോടെയാണ്
മംഗള്‍യാന്റെ പ്രവര്‍ത്തനത്തെ കാണുന്നത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read:
നേന്ത്രപഴമടക്കം കാസര്‍കോട്ടെ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി
Keywords: Mangalyaan Sends 1st Picture of Earth, Mars Orbiter, 'Helen' hurtling,Chennai, ISRO, National, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.