രാജ്യത്ത് കോവിഡ് സ്ഥിരീകരിക്കുന്നതിനും മുമ്പ് മരിച്ചയാള്‍ക്ക് ഗുജറാത്തില്‍ 'കോവിഡ് വാക്‌സിന്‍' സെര്‍ടിഫികെറ്റ്; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യവകുപ്പ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


വഡോദര: (www.kvartha.com 02.06.2021) രാജ്യത്ത് കോവിഡ് സ്ഥിരീകരിക്കുന്നതിനും മുമ്പ് മരിച്ചയാള്‍ക്ക് അതായത് മൂന്ന് വര്‍ഷം മുമ്പ് മരിച്ചയാളുടെ പേരില്‍ ഗുജറാത്തില്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചതായി സെര്‍ടിഫികെറ്റ്. ഗുജറാത്തിലെ ദാഹോദ് ജില്ലയിലെ ഉപ്ലോത ഗ്രാമത്തില്‍ 2018 ല്‍ മരിച്ച നട്വര്‍ലാല്‍ ഹര്‍ദാസ് ഭായിയുടെ പേരിലാണ് വാക്സിന്‍ സെര്‍ടിഫികെറ്റ് നല്‍കിയത്.
Aster mims 04/11/2022

കഴിഞ്ഞ ദിവസമാണ് ഹര്‍ദാസിന്റെ പേരില്‍ കുടുംബത്തിന് ആരോഗ്യവകുപ്പ് വാക്സിനേഷന്‍ സെര്‍ടിഫികെറ്റ് അയച്ചത്. തിങ്കളാഴ്ച വാക്‌സിനേഷന്‍ നല്‍കിയവരുടെ പട്ടികയില്‍ ഹര്‍ദാസ് ഭായിയുടെ പേര് ഉള്‍പെടുത്തിയിരുന്നില്ല. വാക്സിനേഷന്‍ ആരംഭിക്കുന്നതിന് മുമ്പ് ഞായറാഴ്ച രാവിലെ 8.50 ഓടെയാണ് കുടുംബത്തിന് സെര്‍ടിഫികെറ്റ് ലഭിച്ചത്. ഹര്‍ദാസിന്റെ മരണസെര്‍ടിഫികെറ്റും കുടുംബങ്ങളുടെ കൈവശമുണ്ട്. സംഭവത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. 

രാജ്യത്ത് കോവിഡ് സ്ഥിരീകരിക്കുന്നതിനും മുമ്പ് മരിച്ചയാള്‍ക്ക് ഗുജറാത്തില്‍ 'കോവിഡ് വാക്‌സിന്‍' സെര്‍ടിഫികെറ്റ്; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യവകുപ്പ്


പ്രാഥമിക അന്വേഷണത്തില്‍  മരിച്ചയാളുടെ പാന്‍ നമ്പര്‍ വാക്സിനേഷന്‍ നല്‍കിയ ചെറുമകളുടേതിന് തുല്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ തങ്ങള്‍ ആദായനികുതി വകുപ്പില്‍ നിന്ന് വിവരങ്ങള്‍ തേടിയിട്ടുണ്ടെന്ന് ദാഹോദ് ജില്ലാ കളക്ടര്‍ വിജയ് ഖരടി പറഞ്ഞു. എന്നാല്‍ മരിച്ചയാളുടെ പേര് പേരക്കുട്ടിക്ക് പകരം സന്ദേശത്തില്‍ എങ്ങനെയാണ് കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് കൊണ്ടിരിക്കുകയാണ്. 
അന്വേഷണം നടക്കുന്നതായി ദഹോദ് ജില്ലാ ചീഫ് ആരോഗ്യ ഓഫീസര്‍ ഡോ ആര്‍ ഡി പഹാദിയ പറഞ്ഞു.

Keywords:  News, National, India, Gujarath, Certificate, COVID-19, Vaccine, Death, Hospital, Technology, Man, dead 3 years ago, 'gets Covid vaccine' in Gujarat; not a lone case
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia