ഏറെ നാളത്തെ പ്രണയവും ലിവിംങ് ടുഗെതറിനും ശേഷം തല്ലിപ്പിരിഞ്ഞ ദേഷ്യം; മുന്‍കാമുകിയുടെ നഗ്നചിത്രങ്ങള്‍ വാട്സാപ്പ് സ്റ്റാറ്റസാക്കിയ യുവാവ് അറസ്റ്റില്‍
May 13, 2020, 20:46 IST
ADVERTISEMENT
തൃശ്ശൂര്‍: (www.kvartha.com 13.05.2020) ഏറെ നാളത്തെ പ്രണയവും ലിവിംങ് ടുഗെതറിനും ശേഷം തല്ലിപ്പിരിഞ്ഞ ദേഷ്യത്തിന് മുന്‍കാമുകിയുടെ നഗ്നചിത്രങ്ങള്‍ വാട്സാപ്പ് സ്റ്റാറ്റസാക്കിയ യുവാവ് തൃശ്ശൂരില്‍ അറസ്റ്റില്‍. മുളങ്കുന്നതുകാവ് സ്വദേശി അനില്‍ കുമാറിനെ ആണ് ഇരിങ്ങാലക്കുട പൊലീസ് പിടികൂടിയത്.
കുഴിക്കാട്ടുകൊണം സ്വദേശിയായ യുവതിയുമായി അനില്‍ ഏറെ നാളായി പ്രണയത്തിലായിരുന്നു. ഇവര്‍ മാസങ്ങളോളം ഒരുമിച്ച് കഴിയുകയും ചെയ്തിരുന്നു. പിന്നീട് ഇവര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ വന്നതോടെ യുവതി ഇയാളെ വിട്ടു പോയി. ഇതില്‍ ദേഷ്യം വന്ന അനില്‍ യുവതിയുടെ ചിത്രങ്ങള്‍ വാട്ട്സ് ആപ്പ് സ്റ്റാറ്റസ് ആയി പ്രചരിപ്പിക്കുകയായിരുന്നു.
യുവതി ഇതിനെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഏട്ട് മാസങ്ങള്‍ക്ക് മുന്‍പ് മുളങ്കുന്നതുകാവില്‍ നഴ്സിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയാണ് അനില്‍ കുമാര്‍. ഈ കേസില്‍ ജാമ്യമെടുത്ത് ഇറങ്ങിയതിന് പിന്നാലെയാണ് നഗ്നചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ ഇയാള്‍ പിടിയിലാകുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Keywords: News, Kerala, Thrissur, Case, Social Network, Whatsapp, Technology, Photo, Youth, Arrested, Police, Man arrested for sharing photos of his ex lover
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.