വിവിധ രാജ്യങ്ങളില്‍ അനധികൃതമായി ചിത്രീകരിച്ച അശ്ലീല വീഡിയോ കണ്ടെന്റുകള്‍ പ്രദര്‍ശിപ്പിച്ച് ഒടിടി സര്‍വീസ്; സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍

 


ADVERTISEMENT

ഭോപ്പാല്‍: (www.kvartha.com 26.08.2020) വിവിധ രാജ്യങ്ങളിലായി അനധികൃതമായി ചിത്രീകരിച്ച അശ്ലീല വീഡിയോ കണ്ടെന്റുകള്‍ ഉപയോഗിച്ച് ഓവര്‍ ദ ടോപ്പ് (ഒടിടി) മീഡിയ സര്‍വീസ് തുടങ്ങിയ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ ഉള്‍പ്പെടെ രണ്ട് പേരെ ഇന്‍ഡോര്‍ പോലീസിന്റെ സൈബര്‍ സെല്‍ അറസ്റ്റുചെയ്തു. ഗ്വാളിയറില്‍ നിന്നുള്ള സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ ദീപക് സൈനി (30), മൊറീന നിവാസിയായ കേശവ് സിംഗ് (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേസില്‍ ഉള്‍പ്പെട്ട മറ്റ് ഏഴ് പ്രതികള്‍ ഒളിവിലാണ്. 
Aster mims 04/11/2022

മോഡലുകളെയും നടിമാരെയും ഉപയോഗിച്ചായിരുന്നു വീഡിയോ നിര്‍മാണം. ഇവര്‍ക്കെതിരെ 2000 ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ടിലെ സെക്ഷന്‍ 66, 67 പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. പാക്കിസ്ഥാന്‍കാരനായ ഹുസൈന്‍ അലി ആണ് മീഡിയ സര്‍വീസുകളുടെ സാങ്കേതിക കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്. കുറ്റകൃത്യത്തില്‍ ഹുസൈന്‍ അലിയുടെ പങ്ക് പോലീസ് പരിശോധിച്ച് വരുന്നു. കൂടുതല്‍ തെളിവ് കിട്ടാത്തതിനാല്‍ അലിക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടില്ല.

വിവിധ രാജ്യങ്ങളില്‍ അനധികൃതമായി ചിത്രീകരിച്ച അശ്ലീല വീഡിയോ കണ്ടെന്റുകള്‍ പ്രദര്‍ശിപ്പിച്ച് ഒടിടി സര്‍വീസ്; സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍

അശ്ലീല ഉള്ളടക്കങ്ങള്‍ അടങ്ങിയ സിനിമയ്ക്കായി സൈനിയും സിങ്ങും വിതരണക്കാര്‍ക്ക് 5 ലക്ഷം രൂപ വരെ നല്‍കാറുണ്ടായിരുന്നു. ഒടിടി സര്‍വീസിന്റെ അടിസ്ഥാന സബ്സ്‌ക്രിപ്ഷന്‍ നിരക്ക് പ്രതിമാസം 249 രൂപയാണ്. കേവലം ഒരു വര്‍ഷത്തിനുള്ളില്‍ ഇത്തരത്തിലുള്ള 84 സിനിമകള്‍ അവര്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമിലൂടെ പുറത്തിറക്കിയിട്ടുണ്ടെന്ന് ഇന്‍ഡോറിലെ സൈബര്‍ സെല്ലിലെ പൊലീസ് സൂപ്രണ്ട് ജിതേന്ദ്ര സിങ് വ്യക്തമാക്കി.

വെബ് സീരീസില്‍ കാസ്റ്റ് ചെയ്യുന്നതിന്റെ പേരില്‍ മോഡലുകളെ ആകര്‍ഷിക്കുകയും അശ്ലീല സിനിമകള്‍ ചിത്രീകരിക്കുകയും ചെയ്തിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. പിന്നീട്, അവര്‍ പോണ്‍ സിനിമകളുടെ വിതരണക്കാരായ, മുംബൈ ആസ്ഥാനമായുള്ള അശോക് സിങ്, വിജയാനന്ദ് പാണ്ഡെ എന്നിവര്‍ക്ക് വീഡിയോകള്‍ വില്‍ക്കാറുണ്ടായിരുന്നുവെന്നും സൈബര്‍ സെല്‍ എസ്പി പറഞ്ഞു.

ഒടിടി പ്ലാറ്റ്ഫോമിലെ ഒരു വെബ് സീരീസില്‍ അഭിനയിക്കാന്‍ മൂന്ന് നടിമാര്‍ ഒപ്പിട്ടതായും അവരുടെ ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്തതായും മോഡല്‍ ഇന്‍ഡോര്‍ ആസ്ഥാനമായുള്ള സിറ്റി സൈബര്‍ സെല്ലില്‍ ജൂലൈ 25 ന് പരാതി ലഭിച്ചിരുന്നു. ഇന്‍ഡോറിലെ ഒരു ഫാം ഹൗസില്‍ മോഡലുകളുടെ അശ്ലീല രംഗങ്ങള്‍ ചിത്രീകരിച്ച പ്രതി പിന്നീട് വിവിധ അശ്ലീല വെബ്‌സൈറ്റുകളില്‍ അപ്ലോഡ് ചെയ്തു. മോഡലിങ് ഏജന്‍സി നടത്തുന്ന മിലിന്ദ് ദാവര്‍, സിനിമ ഡയറക്ടറായി അഭിനയിച്ച ബ്രിജേന്ദ്ര ഗുര്‍ജര്‍, ക്യാമറാമാന്‍ അങ്കിത് ചൗഡ, മറ്റ് അഞ്ച് പേര്‍ എന്നിവര്‍ക്കെതിരെ സമാനമായ പരാതികളുമായി കുറച്ച് സ്ത്രീകള്‍ കൂടി എത്തി.

Keywords: New, National, India, Madhya Pradesh, Immoral, Accused, Police, Arrest, Technology, Madhya Pradesh’s immoral video circulation by OTT service, two arrested
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia