എല്‍.ജി. ഓപ്റ്റിമസ് ജി പ്രോ ജൂണില്‍ എത്തും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഫാബ്ലെറ്റ് പ്രേമികള്‍ കാത്തിരിക്കുന്ന എല്‍.ജിയുടെ ഓപ്റ്റിമസ് ജി പ്രോ ജൂണില്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ എത്തും. 40,000 രൂപ വില പ്രതീക്ഷിക്കുന്ന ഫോണിന് 20 ശതമാനം വില്‍പനയാണ് ഇന്ത്യയില്‍ പ്രതീക്ഷിക്കപ്പെടുന്നത്.

ദക്ഷിണകൊറിയയില്‍ ഇതിനകം പുറത്തിറക്കിയ ഫോണ്‍ പുറത്തിറങ്ങി 40 ദിവസത്തിനുള്ളില്‍ അഞ്ച് ലക്ഷം എണ്ണം വിറ്റഴിഞ്ഞ് ചരിത്രമായിരുന്നു.

5.5 ഇഞ്ചിന്‍െറ ഫുള്‍ എച്ച്.ഡി ഐ.പി.എസ് എല്‍.സി.ഡി കപ്പാസിറ്റീവ് ടച്ച് സ്ക്രീന്‍ ഡിസ്പ്ളേയാണ് ഓപ്റ്റിമസ് ജി പ്രോക്ക് ഉള്ളത്. 1080 x 1920 പിക്സലാണ് റെസല്യൂഷന്‍. ആന്‍ഡ്രോയിഡ് ജെല്ലി ബീനാണ് ഓപ്പറേറ്റിംഗ് സിസ്റ്റം. ഫാബ്ലെറ്റ് നിരയിലെ മികച്ച ബാറ്ററി ലൈഫായ 3140 എം.എ.എച്ച് വാഗ്ദാനം ചെയ്യുന്ന ഫോണ്‍ നാല് ജി എല്‍.ടി.ഇ നെറ്റ്വര്‍ക്ക് പിന്തുണക്കുന്നതാണ്. 1.7 ജിഗാഹെര്‍ട്സ് ക്വാര്‍ഡ്കോര്‍ പ്രൊസസറിനൊപ്പം 2 ജി.ബി റാമും ഫോണിന് കരുത്തേകുന്നു. എല്‍.ഇ.ഡി ഫ്ളാഷോടുകൂടിയ 13 മെഗാപിക്സല്‍ പിന്‍കാമറയും 2.1 മെഗാപിക്സലിന്‍െറ മുന്‍കാമറയുമുണ്ട്. 32 ജി.ബി ഇന്‍േറണല്‍ സ്റ്റോറേജ് ആവശ്യമെങ്കില്‍ 64 ജി.ബിയായി വര്‍ധിപിക്കാനുമാകും.

ടെലിവിഷന്‍ രംഗത്തെ പുതു സാങ്കേതികതയായ ഒ.എല്‍.ഇ.ഡി (organic light emitting diode) സാങ്കേതികത അടിസ്ഥാനമാക്കിയുള്ള ടെലിവിഷനുകളും 2013 മധ്യഭാഗത്തോടെ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കും. ഇന്ത്യന്‍ വിപണിയിലെ വില ഇതുവരെ പുറത്തുപറഞ്ഞിട്ടില്ലെങ്കിലും അമേരിക്കയില്‍ ഇത് 12,000 ഡോളറിന് (ഏകദേശം 65,000 രൂപ) ആണ് വില്‍ക്കുന്നത്.

എല്‍.ജി. ഓപ്റ്റിമസ് ജി പ്രോ ജൂണില്‍ എത്തും Summary: Electronics major LG India may introduce its muchawaited smartphone Optimus G Pro by June for around Rs 40,000 in the Indian market, where it is aiming to grow 20% this year.
The device has already been launched in South Korea, with reportedly 500,000 units sold within 40 days of launch.Optimus G Pro, which runs on Android Jelly Bean, comes with a 5.5 inch full HD IPS display. Equipped with 4G LTE, the smartphone offers the largest battery capacity in its class at 3,140mAh.
It has an upgraded 13 megapixel camera on the back with LED flash and 2.1inch frontfacing cam. It has 32GB of internal storage, expandable up to 64GB.

Keyword: LG India, muchawaited smartphone, Optimus G Pro, Android Jelly Bean, 5.5 inch full HD IPS display
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia