ലെനോവ എച്ച്‌സിഎല്‍ ഏറ്റെടുക്കുന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

 ലെനോവ എച്ച്‌സിഎല്‍ ഏറ്റെടുക്കുന്നു
മുംബയ്:   ചൈനീസ് കമ്പനിയായ ലെനോവ ഇന്ത്യന്‍ കംപ്യൂട്ടര്‍ നിര്‍മാതാക്കളായ എച്ച്‌സിഎല്‍ ഇന്‍ഫോസിസ്റ്റംസ് ഏറ്റെടുക്കുന്നു. എച്ച്‌സിഎല്ലിന്റെ അനുബന്ധ കമ്പനിയാണ് എച്ച്‌സിഎല്‍ ഇന്‍ഫോസിസ്റ്റംസ്.  ലെനോവയുടെ 50.77% ഓഹരികളാണു  എച്ച്‌സിഎല്‍ വാങ്ങാന്‍ ഒരുങ്ങുന്നത്. കമ്പനിയില്‍ പ്രൊമോട്ടര്‍മാര്‍ക്കുള്ളതാണ് ഈ ഓഹരികള്‍.

ഇന്ത്യന്‍ കംപ്യൂട്ടര്‍ വിപണിയില്‍ ഒന്നാം സ്ഥാനത്തുള്ള ലൊനോവ ഏതാണ്ട് 500 കോടിയാണു എച്ച് സി എല്ലിന് വാഗ്ദാനം ചെയ്തിരിക്കുന്നത്. 50.77% ഓഹരികള്‍ ഏറ്റെടുക്കുന്നതോടെ മറ്റൊരു 25% ഓഹരി കൂടി ഓപ്പണ്‍ ഓഫറിലൂടെ നേടാനാകും. ലാപ്‌ടോപ്പുകള്‍, ഡെസ്‌ക്‌ടോപ്പുകള്‍, സെര്‍വറുകള്‍ എന്നിവ നിര്‍മിക്കുന്ന എച്ച്‌സിഎല്‍ കീബോര്‍ഡുകള്‍, മൗസുകള്‍, മോണിട്ടറുകള്‍, ഗെയിമി കണ്‍സോളുകള്‍ എന്നിവയും വില്‍ക്കുന്നുണ്ട്. ഇതിനു പുറമേ സാന്‍ഡിസ്‌ക്, കൊഡാക്, കിങ്സ്റ്റണ്‍, ആപ്പിള്‍, നോക്കിയ എന്നിവയുടെ ഉത്പന്നങ്ങളുടെ വിതരണവും കമ്പനി നടത്തുന്നു.

ലോകത്തെ രണ്ടാമത്തെ വലിയ പിസി നിര്‍മാതാക്കള്‍കൂടിയായ ലെനോവ എച്ച് സി എല്‍ ഏറ്റൈടുക്കുന്നു എന്ന വാര്‍ത്ത പുറത്തുവന്നതോടെ കമ്പനിയുടെ ഓഹരി വില ഉയര്‍ന്നിട്ടുണ്ട്. ജൂണ്‍ 30ന് അവസാനിച്ച ക്വാര്‍ട്ടറില്‍ കമ്പനിയുടെ അറ്റാദായം രണ്ടു കോടിരൂപയാണ്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 11.5 കോടിയും. വില്‍പ്പന 262 കോടിയില്‍ നിന്നു 272 കോടിയായും ഉയര്‍ന്നിട്ടുണ്ട്.

SUMMARY: Lenovo, the world's second largest PC maker, is in talks to buy out the promoter stake in HCL Infosystems for around Rs 500 crore

key words: Lenovo, second largest, PC maker, promoter , HCL Infosystems ,  crore, HCL
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia