ലെനോവോ ഫാബ്ലെറ്റ് k900 പത്തിന് ഇന്ത്യയിലെത്തും

 


ADVERTISEMENT

ഇന്‍റലിന്‍െറ പുതിയ ഡ്യുവല്‍കോര്‍ പ്രൊസസറായ ക്ളോവര്‍ടെയില്‍ പ്ളസ് ( Intel Atom Z2580) കരുത്തേകുന്ന ലെനോവോയുടെ ഏറ്റവും പുതിയ ഫാബ്ലെറ്റ് k900 മെയ് പത്തിന് ഇന്ത്യന്‍ വിപണിയിലെത്തും. 5.5 ഇഞ്ച് 1080 പിക്സല്‍ ഐ.പി.എസ്. ഫുള്‍ എച്ച്.ഡി. കപ്പാസിറ്റീവ് ടച്ച് ഡിസ്പ്ളേയാണ് ഉള്ളത്. രണ്ട് ജിഗാഹെര്‍ട്സ് ആണ് പ്രൊസസര്‍ സ്പീഡ്. രണ്ട് ജി.ബി റാമും 16 ജി.ബിയാണ് ഇന്‍േറണല്‍ സ്റ്റോറേജ്. 32 ജി.ബി. വരെ മെമ്മറി വര്‍ധിപ്പിക്കാനുമാകും.

ലെനോവോ ഫാബ്ലെറ്റ് k900 പത്തിന് ഇന്ത്യയിലെത്തുംസോണി എക്സ്മര്‍ ബി.എസ്.ഐ. സെന്‍സറോട് കൂടിയ 13 മെഗാപിക്സല്‍ മികവുറ്റ ചിത്രങ്ങള്‍ എടുക്കാന്‍ സഹായകരമാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. രണ്ട് മെഗാപിക്സലിന്‍െറയാണ് ഫ്രണ്ട് കാമറ. ആന്‍ഡ്രോയിഡ് 4.1.2 ജെല്ലിബീനാണ് ഓപ്പറേറ്റിംഗ് സിസ്റ്റം. ഫിനിഷിംഗോടെയുള്ള മെറ്റല്‍ബോഡി ഫോണിന്‍െറ അഴക് വര്‍ധിപ്പിക്കുന്നു. ജനുവരിയില്‍ നടന്ന ലാസ് വാഗസ് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഷോയിലാണ് കെ900 ഔദ്യോഗികമായി അവതരിപ്പിച്ചത്.

ഗ്യാലക്സി എസ്4നോടും മറ്റും കിടപിടിക്കാവുന്ന ഹാര്‍ഡ് വെയര്‍ സോഫ്റ്റ്വെയര്‍ സവിശേഷതകള്‍ ഉണ്ടെങ്കിലും 25,000 രൂപയില്‍ താഴെയായിരിക്കും ഫോണിന് വിലയെന്നാണ് സൂചന.

Summary: Back at CES Lenovo impressed a lot of people with its K900 phablet. It was not only one of the first devices to be powered by the new Intel CloverTrail+ dualcore CPU clocked at 2GHz, but also had a handsome metal body and a 5.5inch fullHD display. Now, reports that Lenovo is planning to launch the very same device in India on May 10 for less than Rs 25,000. The price is a whopper because the K900 competes with the recently launched Samsung Galaxy S 4 in terms of specs and the Rs 25,000 or less would undercut Samsung or even HTC or Sony for that manner by a huge margin.

Keywords: CES, Lenovo, K900 phablet, Intel CloverTrail+ dualcore CPU, 2GHz



Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia