ADVERTISEMENT
ന്യൂഡല്‍ഹി: വലിയ സ്ക്രീനുള്ള ഫോണുകളോടുള്ള ഇന്ത്യാക്കാരുടെ ഭ്രമം മൂലം മുന്‍നിര കമ്പനികളടക്കം അത്തരം ഫോണുകളിറക്കാനുള്ള മല്‍സരത്തിലാണ്. സ്മാര്‍ട്ട് ഫോണുകള്‍ക്കും ടാബ്ലെറ്റുകള്‍ക്കും ഇടയിലുള്ള ഫാബ്ലെറ്റുകള്‍ എന്നറിയപ്പെടുന്ന ഈ സങ്കരയിനത്തോടുള്ള പ്രണയം മൂലം ആപ്പിളിന് വരെ സാംസംഗിനോടുള്ള മല്‍സരത്തില്‍ പിന്നാക്കം പോകേണ്ടിവന്നു. ആപ്പിള്‍ പുതിയ തലമുറ ഐഫോണിന്‍െറ സ്ക്രീന്‍ വലുപ്പം വര്‍ധിപ്പിക്കാന്‍ പോകുന്നുവെന്ന വാര്‍ത്തകളും ഈയിടെ പുറത്തുവന്നു.
കുറഞ്ഞ വിലയില്‍ കൂടുതല്‍ സൗകര്യങ്ങളോടെ മാര്‍ക്കറ്റില്‍ ദിനംപ്രതി ഇറങ്ങുന്ന ഫാബ്ലെറ്റുകളുടെ നിരയിലേക്ക് പുതിയ മോഡലുമായി ഇറങ്ങിയിരിക്കുകയാണ് ന്യൂഡല്‍ഹി കേന്ദ്രമായ ലെമണ്‍ മൊബൈല്‍. ആസ്പിയര്‍ എ4 എന്ന് പേരിട്ടിരിക്കുന്ന ഫാബ്ലെറ്റിന് ഫുള്‍ ഹൈ ഡെഫിനിഷന്‍ ഐ.പി.എസ്. ഡിസ്പ്ളേയോട് കൂടിയ അഞ്ച് ഇഞ്ച് സ്ക്രീനാണ് ഉള്ളത്. 1920x1080 പിക്സല്‍ ആണ് റെസല്യൂഷന്‍.
1.2 ജിഗാഹെര്‍ട്സ് ക്വാഡ്കോര്‍ പ്രോസസറും ഒരു ജി.ബി റാമും കരുത്തേകുന്ന ത്രീ ജി വീഡിയോ കാളിംഗ് സൗകര്യത്തോടെയുള്ള ഫോണിന് ആന്‍ഡ്രോയിഡ് ജെല്ലിബീനാണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 13 മെഗാപിക്സല്‍ ആണ് ക്യാമറ. വീഡിയോ കോളിംഗിനായി മുമ്പൊരുഫോണിലും ഇല്ലാത്ത വിധം അഞ്ച് മെഗാപിക്സല്‍ ഫ്രണ്ട് കാമറയുമുണ്ട്. ഹൈഡെഫിനിഷന്‍ വീഡിയോകള്‍ എടുക്കാന്‍ വരെ ശേഷിയുള്ളതാണ് ഫ്രണ്ട്കാമറ. ഗ്യാലക്സി ഗ്രാന്റ് ക്വട്ടേറോക്കും മൈക്രോമാക്സ് കാന്‍വാസ് എ 116 എച്ച്.ഡിക്കും ഗ്യാലക്സി ഗ്രാന്റിനുമെല്ലാം ഭീഷണിയാകുമെന്ന് കരുതുന്ന ഈ ഫാബ്ലെറ്റിന്െറ വില 17,999 രൂപയാണ്.
Summary: Homegrown handset manufacturer Lemon Mobiles is trying to catch up with the surging smartphone wave in the country. In order to claim its pie in the market, the company has rolledout its smartphone lineup under Aspirational series, which includes the latest Full High Definition (FHD) smartphone Aspire A4, priced at a competitive rate of INR 17,999.
The new smartphone boast of features like Full HD Resolution, 5inch FHD screen with 1080p display, 1.2 GHz quad core processor, 12.7 cm (5 inch) IPS display, 3G video calling capability, Android 4.2 (Jellybean) operating system, 13 MP Camera and 1GB RAM.
Keyword: Lemon mobile, Phablets, Aspire A4, 5inch full HD

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.