xolo x500, ലാവയുടെ രണ്ടാമത്തെ ഇന്റല്‍ ഇന്‍സൈഡ് ഫോണ്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

2012 ഏപ്രിലിലാണ് മൊബൈല്‍ ഫോണ്‍ പ്രോസസറുകളുമായി ഇന്റല്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലേക്കിറങ്ങിയത്. ബഡ്ജറ്റ് മൊബൈല്‍ഫോണ്‍ നിര്‍മാതാക്കളായ ഇന്ത്യന്‍ കമ്പനി ലാവയായിരുന്നു ഇന്റലിന്റെ കൂട്ട്. ഏറെ കൊട്ടിഘോഷിച്ചാണ് ആദ്യ ഇന്റല്‍ ഇന്‍സൈഡ് ഫോണായ xolo x900 പുറത്തിറക്കിയത്. ഹൈപ്പര്‍ ത്രെഡിംഗ് ടെക്‌നോളജിയോട് കൂടിയ ഇന്റല്‍ ആറ്റം 1.6 ജിഗാഹെര്‍ട്‌സ് പ്രോസസര്‍, 1024x600 പിക്‌സലോട് കൂടിയ 4.03 ഇഞ്ച് ടി.എഫ്.ടി എല്‍.സി.ഡി കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍,എട്ട് മെഗാപിക്‌സലിന്റെ റിയര്‍ കാമറ,ആന്‍ഡ്രോയിഡ് ജിഞ്ചര്‍ബ്രെഡ് ഒ.എസ്, ഒരു ജി.ബി റാം,16 ജി.ബി ഇന്റേര്‍ണല്‍ മെമ്മറി...എന്നിങ്ങനെ കൊതിപ്പിക്കുന്ന പ്രത്യേകതകള്‍ ഉണ്ടായിട്ടും വിപണിയില്‍ കാര്യങ്ങള്‍ പ്രതീക്ഷിച്ചപോലെ എളുപ്പമായിരുന്നില്ല.

സമാന മോഡലുകളെ അപേക്ഷിച്ച് കൂടിയ വില,മൈക്രോ എസ്.ഡി കാര്‍ഡ് സ്‌ളോട്ടിന്റെ അഭാവം തുടങ്ങിയവയാണ് ആദ്യ ഇന്റല്‍ ഇന്‍സൈഡ് ഫോണിന് വിനയായത്. പിഴവുകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് രണ്ടാമത്തെ ഇന്റല്‍ ഇന്‍സൈഡ് ഫോണ്‍ xolo x500ഉമായി ലാവ പിന്നെയും രംഗത്തെത്തുകയാ­ണ്.

xolo x500, ലാവയുടെ രണ്ടാമത്തെ ഇന്റല്‍ ഇന്‍സൈഡ് ഫോണ്‍മുന്‍ഗാമിയില്‍ നിന്ന് വ്യത്യസ്തമായി ഇത് ഒരു ഡ്യുവല്‍സിം ഫോണ്‍ ആയിരിക്കും. ലാസ്വെഗാസില്‍ നടന്ന ഇന്റര്‍നാഷനല്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയില്‍ ഇന്റല്‍ അവതരിപ്പിച്ച Atom Lexington Z2420 ആണ് പ്രോസസര്‍. ഹൈപ്പര്‍ത്രെഡിംഗ് ടെക്‌നോളജി അടങ്ങിയ പ്രോസസറിന് 1.2 ജിഗാഹെര്‍ട്‌സ് ആണ് ക്‌ളോക്ക് സ്പീഡ്. ആന്‍ഡ്രോയിഡ് ഐസ്‌ക്രീം സാന്‍ഡ്വിച്ചില്‍ പ്രവര്‍ത്തിക്കുന്ന ഇതിന് 480x320 പിക്‌സല്‍ റെസല്യൂഷന്‍ ഉള്ള 3.5 ഇഞ്ച് സ്‌ക്രീനാണ് ഉള്ളത്. 512 എം.ബി റാമും നാല് ജി.ബി ഇന്‍േറണല്‍ മെമ്മറിയുമാണ് ഉള്ളത്. മൈക്രോ എസ്.ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 32 ജി.ബി വരെയാക്കാം. 1500 എം.എ.എച്ച് ബാറ്ററി മികച്ച പെര്‍ഫോമന്‍സ് തരുമെന്നും കമ്പനി അവകാശപ്പെടുന്നു. ഒരൊറ്റ സെക്കന്‍ഡില്‍ ആറ് ഫ്രെയിമുകള്‍ എടുക്കാവുന്ന അഞ്ച് മെഗാപിക്‌സല്‍ ആട്ടോഫോക്കസ് കാമറയാണ് xolo x500നുള്ളത്. 8999 രൂപ വിലയുള്ള ഈ ഫോണ്‍ ജനുവരി അവസാനം ഇന്ത്യന്‍ മാര്‍­ക്ക­റ്റിലെത്തി. 

Keywords:  Lava launches Intel Lexington based XOLO X500 in India, Computer news, Technology news, Keralavartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Technical, Business, Mobile Phone, Electronics Products
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia