യന്ത്രമുപയോഗിച്ച് തെങ്ങില്‍ കയറിയ യുവാവ് മുകളില്‍ കുടുങ്ങി; രക്ഷകരായി അഗ്‌നിശമന സേന
Jun 1, 2021, 12:20 IST
ADVERTISEMENT
കോഴിക്കോട്: (www.kvartha.com 01.06.2021) തെങ്ങുകയറ്റ യന്ത്രമുപയോഗിച്ച് തെങ്ങില്‍ കയറിയ യുവാവ് മുകളില്‍ കുടുങ്ങിയതോടെ രക്ഷകരായി അഗ്‌നിശമന സേന. 21കാരനായ നല്ലളം അമാം കുനിപ്പാടം സഫാദ് മന്‍സിലില്‍ സഫീദിനെയാണ് തെങ്ങിന് മുകളില്‍നിന്നു രക്ഷപ്പെടുത്തി താഴെയിറക്കിയത്.

കഴിഞ്ഞ ദിവസമാണ് സംഭവം. യുവാവ് സ്വന്തം വീട്ടുവളപ്പിലെ തെങ്ങില്‍ തെങ്ങുകയറ്റ യന്ത്രം ഉപയോഗിച്ച് കയറുകയായിരുന്നു. എന്നാല്‍, ഇറങ്ങാന്‍ പറ്റാതെ തെങ്ങിന് മുകളില്‍ കുടുങ്ങിപ്പോയി.
അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫിസര്‍ ബിജുവിന്റെ നേതൃത്വത്തില്‍ എത്തിയ സംഘത്തിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍ കെ കെ അനൂപ് കോണിയുടെ സഹായത്താല്‍ തെങ്ങില്‍ കയറി താഴെയിറക്കി. അസി. സ്‌റ്റേഷന്‍ ഓഫിസര്‍ ഹംസക്കോയ, ഹരീഷ്, രാഗിന്‍, ഡാനി, സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് രക്ഷപ്പെടുത്തിയത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.