കൊച്ചി മെട്രോ പദ്ധതി ചര്‍ച; ശ്രീധരന് പ്രതിക്ഷയര്പിച്ചു
Nov 9, 2012, 16:21 IST
ADVERTISEMENT
ദില്ലി: കേന്ദ്ര നഗരവികസനമന്ത്രി കമല്‍നാഥുമായി കൊച്ചി മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചയില്‍ ഇ. ശ്രീധരന് പ്രതീക്ഷയര്‍പിച്ചു. കൊച്ചി മെട്രോ പദ്ധതി ഡി.എം.ആര്.സി.യെ ഏല്‍പ്പിക്കണമെന്ന ആവശ്യമുന്നയിച്ചുകൊണ്ടുള്ള ചര്‍ച്ചയാണ് പ്രധാനമായും നടത്തിയത്.
ഡി.എം.ആര്.സിയ്ക്ക് ഇപ്പോള്‍ തന്നെ അമിതമായ ജോലിഭാരം ഉണ്ടെന്നും ഇനിയും ഇത്തരത്തിലുള്ള ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിയില്ലെന്നും നഗര വികസന മന്ത്രി കമല്‍ നാഥ് അറിയിച്ചിരുന്നു. പദ്ധതി ഏറ്റെടുക്കുമെന്ന തരത്തിലുള്ള യാതൊരു ഉറപ്പും നഗരവികസനമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നാണ് സൂചന.
കൊച്ചി മെട്രോ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്താനിരുന്ന ദില്ലി യാത്ര മാറ്റി വച്ചിരുന്നു. കേന്ദ്രനഗരവികസനമന്ത്രി കമല്‍നാഥ് സ്ഥലത്തില്ലാത്തതിനാലാണ് മുഖ്യമന്ത്രിയുടെ ബുധനാഴ്ചത്തെ ദില്ലി യാത്ര മാറ്റിയത്. ഇതോടെ കൊച്ചി മെട്രോ വീണ്ടും അനിശ്ചിതത്വത്തിലായിരുന്നു. അതേസമയം കഴിഞ്ഞ ആഴ്ച ഇ. ശ്രീധരനുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നു.
കൊച്ചി മെട്രോ പദ്ധതി ഏറ്റെടുക്കുന്നതിന് സാങ്കേതിക തടസ്സമുണ്ടെന്ന് കഴിഞ്ഞ മാസം ഡി.എം.ആര്.സി വ്യക്തമാക്കിയതിനെ തുടര്‍ന്നായിരുന്നു ചര്‍ച. ഇതിനു ശേഷമാണ് നവംബര്‍ ഏഴ്, എട്ട് തീയതികളില്‍ ദില്ലിയിലെത്തി ചര്‍ച നടത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ചര്‍ചയില്‍ ഇ. ശ്രീധരനെ ഒപ്പം കൂട്ടുമെന്നും പ്രഖ്യാപിച്ചിരുന്നു. കമല്‍നാഥുമായുള്ള ചര്‍ച വിജയിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇ. ശ്രീധരന്.

Keywords: Kochi Metro, Welfare Plan, E.Sreedharan, Minister, Chief Minister, Umman Chandi, New Delhi, Technical, Protection, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.