കൊച്ചി മെ­ട്രോ പ­ദ്ധ­തി­ ചര്‍ച; ശ്രീ­ധ­രന്‍ പ്ര­തി­ക്ഷ­യര്‍­പിച്ചു

 


ADVERTISEMENT

കൊച്ചി മെ­ട്രോ പ­ദ്ധ­തി­ ചര്‍ച; ശ്രീ­ധ­രന്‍ പ്ര­തി­ക്ഷ­യര്‍­പിച്ചു
ദില്ലി: കേന്ദ്ര നഗരവികസനമന്ത്രി കമല്‍നാഥുമായി കൊച്ചി മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ച­യില്‍ ഇ. ശ്രീധരന്‍ പ്ര­തീ­ക്ഷ­യര്‍­പിച്ചു. കൊ­ച്ചി മെ­ട്രോ പദ്ധതി ഡി.എം.ആര്‍.സി.യെ ഏല്‍പ്പിക്കണമെന്ന ആ­വ­ശ്യ­മു­ന്ന­യിച്ചു­കൊ­ണ്ടുള്ള ചര്‍­ച്ച­യാ­ണ് പ്ര­ധാ­ന­മായും ന­ട­ത്തി­യത്.

ഡി.എം.ആര്‍.സിയ്ക്ക് ഇ­പ്പോള്‍ തന്നെ അ­മി­തമായ ജോലി­ഭാ­രം ഉണ്ടെന്നും ഇ­നിയും ഇ­ത്ത­ര­ത്തി­ലു­ള്ള ഭാ­രി­ച്ച ഉ­ത്ത­ര­വാ­ദി­ത്തം ഏ­റ്റെ­ടു­ക്കാന്‍ ക­ഴി­യില്ലെ­ന്നും ന­ഗ­ര വിക­സ­ന മന്ത്രി ക­മല്‍ നാ­ഥ് അ­റി­യി­ച്ചി­രുന്നു. പദ്ധതി ഏറ്റെടുക്കുമെന്ന തരത്തിലുള്ള യാതൊരു ഉറപ്പും നഗരവികസനമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നാണ് സൂ­ചന.

കൊച്ചി മെട്രോ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്താനിരുന്ന ദില്ലി യാത്ര മാറ്റി വച്ചിരുന്നു. കേന്ദ്രനഗരവികസനമന്ത്രി കമല്‍നാഥ് സ്ഥലത്തില്ലാത്തതിനാലാണ് മുഖ്യമന്ത്രിയുടെ ബുധനാഴ്ചത്തെ ദില്ലി യാത്ര മാറ്റിയത്. ഇതോടെ കൊച്ചി മെട്രോ വീണ്ടും അനിശ്ചിതത്വത്തിലായിരുന്നു. അതേസമയം കഴിഞ്ഞ ആഴ്­ച ഇ. ശ്രീധരനുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിരു­ന്നു.

കൊച്ചി മെട്രോ പദ്ധതി ഏറ്റെടുക്കുന്നതിന് സാങ്കേതിക തടസ്സമുണ്ടെന്ന് കഴിഞ്ഞ മാസം ഡി.എം.ആര്‍.സി വ്യക്തമാക്കിയതിനെ തുടര്‍ന്നായിരുന്നു ചര്‍ച. ഇതിനു ശേഷമാണ് ന­വം­ബര്‍ ­ഏഴ്, എട്ട് തീയതികളില്‍ ദില്ലിയിലെത്തി ചര്‍ച നടത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ചര്‍ചയില്‍ ഇ. ശ്രീധരനെ ഒപ്പം കൂട്ടുമെന്നും പ്രഖ്യാപിച്ചിരു­ന്നു. ക­മല്‍­നാ­ഥു­മാ­യു­ള്ള ചര്‍­ച വി­ജ­യി­ക്കു­മെ­ന്ന ഉ­റ­ച്ച വി­ശ്വാ­സ­ത്തി­ലാണ് ഇ. ശ്രീ­ധ­ര­ന്‍.

Keywords:  Kochi Metro, Welfare Plan, E.Sreedharan, Minister, Chief Minister, Umman Chandi, New Delhi, Technical, Protection, Kerala
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia