ബംഗാളികളും മലയാളികളുമില്ല; ഇനി ഭക്ഷണം റോബോര്‍ട്ടുകള്‍ വിളമ്പും, റോബോട്ടിക് സാങ്കേതിക വിദ്യയെ ഭക്ഷണം വിളമ്പാന്‍ ഉപയോഗിക്കുന്ന കേരളത്തിലെ ആദ്യ റസ്റ്റോറന്റ് കണ്ണൂരില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 13.07.2019) തീന്‍മേശയില്‍ വിഭവങ്ങള്‍ സ്നേഹത്തോടെ വിളമ്പിത്തരാന്‍ ഇനി റോബോര്‍ട്ടുകളും തയ്യാര്‍. വ്യാപാരം പൊടിപൊടിക്കാന്‍ സാങ്കേതിക വിദ്യയെ ഏറ്റവും നല്ല രീതിയില്‍ ഉപയോഗിക്കുകയാണ് കണ്ണൂര്‍ എസ്എന്‍ പാര്‍ക്ക് റോഡിന് സമീപം ആരംഭിക്കുന്ന 'ബീ അറ്റ് കിവീസോ' റസ്റ്റോറന്റ് അധികൃതര്‍. ഇവിടെയെത്തുന്നവര്‍ക്കു ഭക്ഷണം വിളമ്പിത്തരുന്നത് ബംഗാളികളോ, ബിഹാറികളോ മലയാളികളോയല്ല പകരം റോബോട്ടുകളായിരിക്കും.

റോബോട്ടുകള്‍ ഭക്ഷണം വിളമ്പുന്ന കേരളത്തിലെ തന്നെ ആദ്യ റസ്റ്റോറന്റ് എന്ന പദവിയാണ് 'ബീ അറ്റ് കിവീസോ' എന്ന സ്ഥാപനത്തെ കാത്തിരിക്കുന്നത്. ജൂലൈ 14ന് ഞായറാഴ്ച ചലചിത്ര നടന്‍ മണിയന്‍പിള്ള രാജുവാണ് റസ്റ്റോറന്റ് ഉദ്ഘാടനം ചെയ്യുന്നത്. സെന്‍സറിന്റെ സിഗ്നല്‍ അറിഞ്ഞ് റോബോട്ടുകളായ ജയിനും അലീനയും യന്ത്രക്കൈകള്‍കൊണ്ടാണ് ഭക്ഷണം വിളമ്പുക. ചൈനയില്‍ നിന്നെത്തിച്ച് ഇന്ത്യയില്‍ അസംബ്ലിങ് നടത്തി മൂന്ന് റോബോട്ടുകളാണ് ഇവിടെയുള്ളത്. ഹോട്ടലിലെത്തുന്ന കുട്ടികള്‍ക്ക് വിനോദത്തിനായി ഒരു കുട്ടി റോബോട്ടുകൂടി ഉടനെത്തും. അടുക്കളയില്‍ നിന്ന് റോബോട്ടിന്റെ കൈയില്‍ കൊടുത്തുവിടുന്ന ഭക്ഷണം കൃത്യമായി ടേബിളില്‍ എത്തിച്ചു നല്‍കുന്ന വിധത്തിലാണ് പ്രോഗ്രാമിങ്ങാണ് നടത്തിയിട്ടുള്ളത്.

വളപട്ടണം സ്വദേശിയും സിവില്‍ എന്‍ജിനിയറുമായ സി വി നിസാമുദ്ദീന്‍, ഭാര്യ സജ്മ, ഐടി എന്‍ജിനിയര്‍ പള്ളിക്കുന്ന് സ്വദേശി എംകെ വിനീത് എന്നിവരാണ് പുത്തന്‍ ആശയത്തിനു പ്രായോഗിക രൂപം നല്‍കിയത്. കിവിസോ എന്ന പേരില്‍ ഡിസൈന്‍ ചെയ്ത ഫുഡ് ടെക്നോളജി ആപ്ലിക്കേഷന്റെ പുതിയ പദ്ധതിയാണ് റോബോട്ട് റസ്റ്റോറന്റ്. ഉദ്ഘാടനം കഴിയുന്നതോടെ കണ്ണൂരുകാര്‍ മാത്രമല്ല, സംസ്ഥാനത്തിന്റെ പലയിടത്തുനിന്നും റോബോട്ടില്‍നിന്നു വിരുന്നൂട്ടാന്‍ കൊതിച്ച് ഇവിടെയെത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

ഇന്ത്യയിലെ ആദ്യത്തെ റോബോട്ട് ജോലിചെയ്യുന്ന സ്ഥാപനം ചെന്നൈയിലെ മോമോ റസ്റ്റോറന്റാണ്. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത റോബോട്ടുകളാണ് ഇവിടെയും ഉപയോഗിച്ചത്. ഓരോ ടേബിളിലും ഒരു ടാബ്ലറ്റുണ്ടാവും. ഉപഭോക്താക്കള്‍ അവര്‍ക്കാവശ്യമായ വിഭവങ്ങള്‍ ഐപാഡ് മുഖാന്തരം ഓര്‍ഡര്‍ ചെയ്യുകയാണു വേണ്ടത്. അല്‍പ്പസമയത്തിനു ശേഷം ഭക്ഷണലിസ്റ്റ് അടുക്കളയില്‍ സന്ദേശമായി എത്തും. ഇതനുസരിച്ച് തയ്യാറായ ഭക്ഷണം റോബോട്ടുകള്‍ ഉപഭോക്താവിന്റെ മുന്നില്‍ എത്തിക്കുകയാണ് ചെയ്യുന്നത്. ജപ്പാനിലും ബംഗ്ലാദേശിലും പാശ്ചാത്യരാജ്യങ്ങളിലും റെസ്റ്റോറന്റുകളില്‍ ഇത്തരത്തില്‍ റോബോട്ടുകള്‍ സേവനമനുഷ്ഠിക്കുന്നുണ്ട്.

ബംഗാളികളും മലയാളികളുമില്ല; ഇനി ഭക്ഷണം റോബോര്‍ട്ടുകള്‍ വിളമ്പും, റോബോട്ടിക് സാങ്കേതിക വിദ്യയെ ഭക്ഷണം വിളമ്പാന്‍ ഉപയോഗിക്കുന്ന കേരളത്തിലെ ആദ്യ റസ്റ്റോറന്റ് കണ്ണൂരില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Technology, Kerala, News, Kannur, Hotel, Busines, There are no Bengalis or Malayalis; Kannur, Kerala's first restaurant to serve robotic technology. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia