മഹാരാഷ്ട്രയില്‍ സി പി എം ബുളറ്റ് ട്രെയിനിനെ എതിര്‍ക്കുന്നതുമായി താരതമ്യം ചെയ്യേണ്ടതില്ല; കെ റെയില്‍ പദ്ധതി കേരളത്തിന് ആവശ്യമാണെന്ന നിലപാട് ആവര്‍ത്തിച്ച് സീതാറാം യെച്ചൂരി
Apr 11, 2022, 13:47 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 11.04.2022) കെ റെയില്‍ പദ്ധതി കേരളത്തിന് ആവശ്യമായ പദ്ധതിയെന്ന് സി പി എം ജനറല്‍ സെക്രടറി സീതാറാം യെച്ചൂരി പറഞ്ഞു. നായനാര്‍ അകാഡമിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന് വികസനം വേണം. നേരത്തെയും കമ്യൂനിസ്റ്റ് സര്കാരുകള് സംസ്ഥാനത്ത് വികസനങ്ങള്‍ നടത്തിയിരുന്നു അതു തുടരണമെന്നും യെച്ചൂരി പറഞ്ഞു.
ബുളറ്റ് ട്രെയിനിന്റെയും കെ റെയിലിന്റെയും സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. മഹാരാഷ്ട്രയില്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രശ്നങ്ങളുണ്ട്. നഷ്ടപരിഹാരം നല്കുന്ന സമീപനവും വ്യത്യസ്തമാണ്. സില്‍വര്‍ ലൈന്‍ കേന്ദ്ര- സംസ്ഥാന സര്കാരുകള് ഒരുമിച്ചുള്ള പദ്ധതിയാണെന്നും യെച്ചൂരി പറഞ്ഞു.
ഹിന്ദുത്വ രാഷ്ടീയത്തിനെതിരെ മതേതര സഖ്യം ശക്തിപ്പെടുത്തുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു. എല്‍ ഡി എഫിന്റെ പദ്ധതികളാണ് കേരളത്തെ മികച്ച സംസ്ഥാനമാക്കിയതെന്നും കെ റെയില്‍ പോലുള്ള പദ്ധതികള്‍ കേരളത്തിന് ആവശ്യമാണെന്നു യെച്ചൂരി കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വിലക്കയറ്റവും ഇന്ധനവില വര്‍ധനവും ജനജീവിതം ദുസഹമാക്കി, ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താന്‍ ഹിന്ദുത്വ ശക്തികള്‍ ശ്രമിച്ചുകൊണ്ടിരിക്കയാണ്. അടിത്തട്ട് മുതല്‍ പാര്‍ടി പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്നും മതേതര കൂട്ടായ്മ രൂപപ്പെടുത്തി ഇടത് ജനാധിപത്യ ബദല്‍ ശക്തിപ്പെടുത്തുമെന്നും സീതാറാം യെച്ചൂരി അറിയിച്ചു.
കെ റെയില്‍ കേരളത്തിന്റെ വികസനത്തിന് ആവശ്യമാണ്. മഹാരാഷ്ട്രയില്‍ സി പി എം ബുളറ്റ് ട്രെയിനിനെ എതിര്‍ക്കുന്നതുമായി ഇതിനെ താരതമ്യം ചെയ്യേണ്ടതില്ലെന്നും അവിടെ പാരിസ്ഥിതിക ആഘാത പഠനം നടത്താതെയും ഭൂമി ഏറ്റെടുക്കലിന് കൃത്യമായ നഷ്ടപരിഹാരം നല്‍കാതെയുമാണ് പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സി പി എമിന്റ സ്വതന്ത്ര്യശക്തി വര്‍ധിപ്പിക്കുമെന്നും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ഹിന്ദി മേഖലകളിലും ശ്രദ്ധ പതിപ്പിക്കുമെന്നും സീതാറാം യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

