'ഹൈടെക് ബജറ്റ്'; ധനമന്ത്രിയുടെ അവതരണം ടാബ്ലറ്റ് നോക്കി; വാഗ്ദാനങ്ങളിലും ടെക്നോളജിയെ ചേർത്ത് പിടിച്ചു
Mar 11, 2022, 11:08 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 11.03.2022) രണ്ടാം പിണറായി വിജയൻ സർകാരിന്റെ ആദ്യ പൂർണ ബജറ്റ് ഹൈടെക് മയം. ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നത് ടാബ്ലറ്റ് നോക്കിയാണ്. കടലാസിൽ നിന്നുള്ള മാറ്റം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. കടലാസ് രഹിത നിയമസഭ എന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിനാണ് ഈ മാറ്റം.
ബജറ്റ് വാഗ്ദാനങ്ങളിലും ടെക്നോളജിയെ ചേർത്ത് പിടിച്ചിട്ടുണ്ട്. നാല് ഐ ടി ഇടനാഴികൾ സ്ഥാപിക്കുമെന്ന് ബജറ്റ് പ്രഖ്യാപിക്കുന്നു. കണ്ണൂരിലും കൊല്ലത്തും പുതിയ ഐ ടി പാർക് സ്ഥാപിക്കും. ഇതിന് സ്ഥലം ഏറ്റെടുക്കുന്നതിന് 1000 കോടി രൂപ നീക്കിവെച്ചു. കേരളത്തിലുടനീളം 2000 വൈഫൈ ഹോട്സ്പോടുകൾ സ്ഥാപിക്കും. ഇപ്പോഴുള്ളത് 2023 എണ്ണമാണ്. കെ ഫോൺ ആദ്യഘട്ടം ജൂണിൽ പൂർത്തിയാകുമെന്ന് ബജറ്റിൽ ധനമന്ത്രി അറിയിച്ചു.
5ജി സംവിധാനം വേഗം കൊണ്ടുവരുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മെഡികൽ ടെക് ഇന്നവേഷൻ പാർകിന് 100 കോടി രൂപയും നീക്കിവച്ചു. കെ–ഡിസ്ക് പദ്ധതിക്കായി 200 കോടി രൂപ വകയിരുത്തി.

Keywords: Kerala budget 2022: Finance Minister's presentation on tablet, Thiruvananthapuram, Kerala, News, Top-Headlines, Budget, Technology, Tablet, Pinarayi vijayan, Minister, Kannur, Kollam, Project.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.