ചിറകരിയാൻ വരട്ടെ; മലബാറിലെ എയർപോർട്ടിന്റെ കുതിപ്പ് ഇനി പഴയത് പോലെ ആയിരിക്കില്ല! കരിപ്പൂരില്‍ ഏത് പ്രതികൂല കാലാവസ്ഥയിലും വിമാനമിറക്കാം; തിരിച്ചുവിടേണ്ടി വരില്ല, പുതിയ ലാന്‍ഡിംഗ് സംവിധാനമൊരുങ്ങി; പ്രവാസലോകത്തും ആഹ്ലാദം
Feb 7, 2017, 14:27 IST
ADVERTISEMENT
കരിപ്പൂര്‍: (www.kvartha.com 07.02.2017) കരിപ്പൂർ വിമാനത്താവളത്തിന്റെ ചിറകരിയാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്ന ആരോപണങ്ങൾക്കും പ്രധിഷേധങ്ങൾക്കും മധ്യേ സമയത്ത് വിമാനം ഇറങ്ങുന്നില്ലെന്നും മറ്റ് വിമാനത്താവളങ്ങളിലേക്ക് വിമാനം തിരിച്ച് വിടുന്നുവെന്നുമുള്ള യാത്രക്കാരുടെ പരാതിക്ക് പരിഹാരമാകാന്‍ പോകുന്നു. ഏത് പ്രതികൂല കാലാവസ്ഥയിലും വിമാനമിറങ്ങാന്‍ കഴിയുന്ന പുതിയ ലാന്‍ഡിംഗ് സംവിധാനം ഒരുങ്ങിക്കഴിഞ്ഞു.
റണ്‍വേയുടെ കൃത്യത മനസ്സിലാക്കി വിമാനമിറങ്ങാന്‍ സഹായിക്കുന്ന ഇന്‍സ്ട്രുമെന്റല്‍ ലാന്‍ഡിംഗ് സിസ്റ്റം (ILS) അടുത്ത മാസത്തോടെ നിലവില്‍ വരും. ഇതോടെ പ്രതികൂല കാലാവസ്ഥയില്‍ വിമാനം തിരിച്ചുവിടേണ്ടി വരുന്ന ദുരവസ്ഥക്ക് പരിഹാരമാകും. രണ്ട് കോടിയോളം രൂപ ചെലവിട്ടാണ് പുതിയ സംവിധാനം കൊണ്ട് വരുന്നത്. ഡെല്‍ഹിയില്‍ നിന്നുള്ള വിദഗ്ദ്ധ സംഘം കരിപ്പൂര്‍ സന്ദര്‍ശിച്ച ശേഷം വിശദമായ റിപ്പോര്‍ട് കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്‍സ്ട്രുമെന്റല്‍ ലാന്‍ഡിങ് സിസ്റ്റത്തിന് (ILS) കേന്ദ്രം പ്രവര്‍ത്തനാനുമതി നല്‍കിയത്.
കമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ പണികള്‍ പൂര്‍ത്തിയാക്കുന്ന ഇന്‍സ്ട്രുമെന്റല്‍ ലാന്‍ഡിംഗ് സിസ്റ്റത്തിന്റെ (ILS) പ്രവര്‍ത്തനം വിമാന ഗതാഗത നിയന്ത്രണത്തിന്റെ മേല്‍നോട്ടത്തിലായിരിക്കും നടക്കുക. മാര്‍ച്ച് രണ്ടിന് ഇന്‍സ്ട്രുമെന്റല്‍ ലാന്‍ഡിംഗ് സിസ്റ്റത്തിന്റെ (ILS) പ്രവര്‍ത്തനം ആരംഭിക്കും.
മലബാറിലെ ജനങ്ങളുടെ വ്യോമഗതാഗതത്തിന്റെ പ്രധാന ആശ്രയമായ കരിപ്പൂർ വിമാനത്താവളത്തിൽ പുതിയ സൗകര്യം ഒരുക്കുന്നത് പ്രവാസലോകത്തും വിശിഷ്യാ ഗൾഫ് മലയാളികൾക്കിടയിൽ ഏറെ ആഹ്ലാദത്തിന് വകനൽകുന്ന കാര്യമാണ്.
അതേസമയം കരിപ്പൂർ വിമാനത്താവളത്തിനെ ഇല്ലായ്മ ചെയ്യാനുള്ള നീക്കം ചെറുക്കണമെന്നും എയർപോർട്ടിന്റെ വിവിധോന്മുഖങ്ങളായ വികസനത്തിനായി ജനപ്രധിനിധികളുടെയും പൊതുപ്രവർത്തകരുടെയും ഭാഗത്ത് നിന്ന് കൂടുതൽ ഇടപെടൽ ആവശ്യമാണെന്ന് പ്രവാസികൾ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.