കാര്‍ബണ്‍ എസ്2 ടൈറ്റാനിയം മെയ് 14ന് വിപണിയിലെത്തും; പ്രീ ഓര്‍ഡര്‍ ആരംഭിച്ചു

 


ADVERTISEMENT

ന്യൂദല്‍ഹി: ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ (ഫാബ്ലെറ്റ്) വിപണിയിലെ മല്‍സരം ചൂടുപിടിപ്പിക്കാന്‍ കാര്‍ബണ്‍ ‘എസ്’ സീരീസിലെ ഏറ്റവും പുതിയ അവതാരം എസ്2 ടൈറ്റാനിയം ഈ മാസം 14ന് വിപണിയിലെത്തും. അഞ്ച് ഇഞ്ച് സ്ക്രീനോട് കൂടിയ ഫോണിന്‍െറ പ്രീ ഓര്‍ഡര്‍ ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ ആരംഭിച്ചുകഴിഞ്ഞു.

എസ് സീരീസിലെ ആദ്യ ഫോണായ എസ്1 വിപണിയില്‍ ഹിറ്റായിരുന്നു. ഇതേ തുടര്‍ന്നാണ് പിന്‍ഗാമിയായി എസ്2വിനെ രംഗത്തിറക്കുന്നത്. ക്വാഡ് കോര്‍ പ്രോസസറുകളുള്ള ബഡ്ജറ്റ് ഫാബ്ലെറ്റുകളായ മൈക്രോമാക്സ് കാന്‍വാസ് എച്ച്.ഡി. എ116, ലാവയുടെ സോളോ ക്യു 800, എന്നിവയോടാകും എസ്2 ടൈറ്റാനിയത്തിന് മല്‍സരിക്കേണ്ടിവരുക.

കാര്‍ബണ്‍ എസ്2 ടൈറ്റാനിയം മെയ് 14ന് വിപണിയിലെത്തും; പ്രീ ഓര്‍ഡര്‍ ആരംഭിച്ചു1.2 ജിഗാഹെര്‍ട്സിന്‍െറ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ ക്വാഡ് കോര്‍ പ്രോസസര്‍ എസ് 2വിന് മികച്ച പ്രവര്‍ത്തനവേഗം നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു. FWVGA ഡിസ്പ്ളേ റെസല്യൂഷനോട് കൂടിയ അഞ്ചിഞ്ച് ടി.എഫ്.ടി. സ്ക്രീനാണ് ഫോണിനുള്ളത്. ആന്‍ഡ്രോയിഡ് ജെല്ലി ബീനാണ് ഓപ്പറേറ്റിംഗ് സിസ്റ്റം. എട്ട് എം.പി. റിയര്‍ കാമറയും രണ്ട് എം.പി. ഫ്രണ്ട് കാമറയുമുണ്ട്. ത്രീജി, വൈഫൈ, എഡ്ജ്, ബ്ളൂടൂത്ത്, യു.എസ്.ബി തുടങ്ങിയവയാണ് കണക്ടിവിറ്റിക്ക് ഉള്ളത്. നാല് ജി.ബി. ഇന്‍േറണല്‍ മെമ്മറി വേണമെങ്കില്‍ 32 ജി.ബിയായി വര്‍ധിപ്പിക്കാനുമാകും. 2100 എം.എ.എച്ചിന്‍േറതാണ് ബാറ്ററി.


Summary: Karbonn has added one more smartphone to its S series by launching 5inch S2 Titanium. Before this the company had launched S1 which was a great hit in the Indian market. The S2 Titanium is likely to heat up the smartphone race in India. The launch of the device is scheduled for May 14.
The S2 Titanium will also be a test for quadcore phones success as recently Micromax Canvas HD A116 with MediaTek’s quadcore process was an instant hit. In March Lava Mobiles had launched Zolo, its first quadcore Android phone, Xolo Q800. S2 Titanium will give a direct completion to these devices.

Keyword: Karbonn, Smartphone, S series, 5inch S2 Titanium, Micromax Canvas HD A116, Lava Zolo Q800


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia