കെ റെയില്‍: പ്രതിഷേധങ്ങള്‍ മുളയിലെ നുള്ളാന്‍ എല്‍ ഡി എഫ്: ഗൃഹസന്ദര്‍ശനവുമായി നേതാക്കള്‍
Apr 17, 2022, 20:46 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 17.04.2022) പാര്‍ടി കോണ്‍ഗ്രസ് കഴിഞ്ഞതോടെ പിണറായി സര്‍കാര്‍ നടപ്പിലാക്കുന്ന കെ റെയില്‍ കോര്‍പറേഷന്റെ സില്‍വര്‍ ലൈന്‍ പദ്ധതി രാഷ്ട്രീയമായി എല്‍ ഡി എഫ് ഏറ്റെടുക്കുന്നു. ഇടതുപക്ഷ ജനാധിപത്യമുന്നണി കണ്ണൂര്‍ ജില്ലാ നേതൃയോഗത്തിലാണ് ഇതുസംബന്ധിച്ചു തീരുമാനമെടുത്തത്.
കുടിയിറക്കപ്പെടുന്നവരുടെയും പ്രതിപക്ഷ പാര്‍ടികളുടെയും അതിശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലടക്കം സാമൂഹികാഘാത പഠന സര്‍വേ നിലച്ച സാഹചര്യത്തിലാണ് രണ്ടാം പിണറായി സര്‍കാരിന്റെ അഭിമാനപദ്ധതി നടപ്പിലാക്കുന്നതിനുള്ള വഴിയൊരുക്കുന്നതിനായി എല്‍ ഡി എഫ് രംഗത്തിറങ്ങുന്നത്.
നേരത്തെ പയ്യന്നൂരിലടക്കമുള്ള പാര്‍ടി ഗ്രാമങ്ങളില്‍ സാമൂഹികാഘാത സര്‍വേ നടത്തുന്നതിനായി സി പി എം സംരക്ഷണം നല്‍കിയിരുന്നു. എന്നാല്‍ എല്‍ ഡി എഫ് ഒന്നാകെ പദ്ധതിക്കായി ഇറങ്ങണമെന്ന കണക്കു കൂട്ടലിലാണ് ഇപ്പോള്‍ മുന്നണിയിലെ മറ്റു പാര്‍ടികളെ കൂടി കെ റെയിലിന് അനുകൂലമായി പ്രചരണം നടത്താന്‍ രംഗത്തിറക്കുന്നത്.
രണ്ടാം പിണറായി സര്‍കാരിന്റെ പ്രകടനപത്രികയില്‍ ജനങ്ങളോട് വാഗ്ദാനം ചെയ്ത ഈ അഭിമാനപദ്ധതി ഏതു വിധേനെയും നടപ്പിലാക്കണമെന്ന ദൃഢനിശ്ചയത്തിലാണ് സര്‍കാരും മുന്നണിയും. വരും ദിവസങ്ങളില്‍ പദ്ധതിക്കെതിരെ കെ റെയില്‍ വിരുദ്ധ സമരസമിതിയും പ്രതിപക്ഷ പാര്‍ടികളായ യു ഡി എഫും ബി ജെ പിയും സമരം ശക്തമാക്കാനിറങ്ങുന്ന പശ്ചാത്തലത്തിലാണ് ഒരു മുഴം മുന്‍പേ നീട്ടിയെറിഞ്ഞുകൊണ്ടു എല്‍ ഡി എഫ് പ്രതിരോധം ചമയ്ക്കുന്നത്.
കെ റെയിലിനായി സര്‍വേ നടത്തി കുറ്റികള്‍ സ്ഥാപിക്കുന്ന വില്ലേജുകളിലെ ജനങ്ങളുമായി പദ്ധതിയുടെ ഗുണങ്ങളെ കുറിച്ചു പറഞ്ഞു മനസിലാക്കാന്‍ എല്‍ ഡി എഫ് നേതാക്കളുടെ നേതൃത്വത്തില്‍ ഗൃഹസന്ദര്‍ശനം നടത്തും. ഏപ്രില്‍ അവസാനവാരം എല്‍ ഡി എഫ് നേതാക്കളും പ്രവര്‍ത്തകരുമടങ്ങുന്ന സ്‌ക്വാഡുകളായാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക.
നിര്‍ദിഷ്ട കെ റെയില്‍ പദ്ധതിക്കെതിരെ യു ഡി എഫും ബി ജെ പിയും നടത്തുന്ന കുപ്രചാരണങ്ങള്‍ക്കെതിരെ ജില്ലയിലെ എല്‍ ഡി എഫ് നേതാക്കളുടെ നേതൃത്വത്തിലാണ് ഗൃഹസന്ദര്‍ശന പരിപാടി നടത്തുക.
സി പി എം ജില്ലാ സെക്രടറി എം വി ജയരാജന്‍, കണ്‍വീനര്‍ കെ പി സഹദേവന്‍, സി പി ഐ നേതാക്കളായ സി പി സന്തോഷ് കുമാര്‍ എം പി, സി രവീന്ദ്രന്‍, കെ പി മോഹനന്‍ എം എല്‍ എ( LJD) ജോയ്കൊന്നക്കല്‍(മാണി കേരളാകോണ്‍ഗ്രസ്) എന്നിവര്‍ പങ്കെടുക്കും.
Keywords: K Rail: LDF Leaders with home visits, Kannur, News, Politics, Technology, Trending, CPM, Leaders, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

