കെ ഫോൺ പൂട്ടിയോ? തടസ്സമില്ലാതെ പ്രവർത്തിക്കുന്നുവെന്ന് സർക്കാർ


-
വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് നിയമപരമായി തെറ്റാണ്.
-
മലയോരത്തും വനമേഖലയിലും ഇൻ്റർനെറ്റ് എത്തിക്കുന്നു.
-
'ഇൻ്റർനെറ്റ് എല്ലാവരുടെയും അവകാശം' എന്നതാണ് ലക്ഷ്യം.
തിരുവനന്തപുരം: (KVARTHA) 'കെ ഫോൺ ഓഫീസ് പൂട്ടി' എന്ന തരത്തിൽ പ്രചരിക്കുന്ന വ്യാജ സോഷ്യൽ മീഡിയ പോസ്റ്റുകൾ വിശ്വസിക്കരുതെന്ന് കേരള സർക്കാർ അറിയിച്ചു. കെ ഫോൺ സംവിധാനങ്ങൾ സുശക്തമായി അതിവേഗ ഇൻ്റർനെറ്റ് സേവനം നൽകി മുന്നോട്ട് പോവുകയാണ്.
നഗരങ്ങളിൽ തുടങ്ങി മലയോര ഗ്രാമങ്ങളിലും, വനത്തിലെ ആദിവാസി സെറ്റിൽമെന്റുകളിലും, ഒറ്റപ്പെട്ട തുരുത്തുകളിലും വരെ ഇൻ്റർനെറ്റ് എത്തിച്ച്, ‘ഇൻ്റർനെറ്റ് എല്ലാവരുടെയും അടിസ്ഥാന അവകാശമായിരിക്കണം’ എന്ന ലക്ഷ്യത്തിലേക്ക് കെ ഫോൺ മുന്നേറുകയാണ്. നിലവിൽ 90,000-ൽ അധികം ഉപഭോക്താക്കൾ കെ ഫോണിന് ഉണ്ട്. നിരവധി സർക്കാർ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപങ്ങളിലും കെ ഫോണിൻ്റെ തടസ്സമില്ലാത്ത ഇൻ്റർനെറ്റ് സേവനം ഉപയോഗിക്കുന്നുണ്ട്.
അതുകൊണ്ട് ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവരെ തിരിച്ചറിഞ്ഞ് അവ തള്ളിക്കളയണമെന്നും വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് നിയമപരമായി തെറ്റാണെന്നും പബ്ലിക് റിലേഷൻസ് വകുപ്പിൻ്റെ വസ്തുതാന്വേഷണ ( PRD Fact Check) സൈറ്റിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.
Summary: Kerala government refutes false social media reports claiming K-Fon's closure, asserting that the high-speed internet service is operational with over 90,000 users, including government and educational institutions. Spreading such misinformation is illegal. (148)
#KFon, #KeralaGovernment, #FactCheck, #FakeNews, #InternetForAll, #DigitalKerala