ഏറ്റവും വേഗതയുള്ള മൊബൈല്‍ ഇന്റര്‍നെറ്റ് ഏതാണെന്ന് വെളിപ്പെടുത്തി ട്രായ്; പ്രമുഖ നെറ്റ് വര്‍ക്കുകള്‍ പലതും പിന്നില്‍
Sep 4, 2019, 23:15 IST
ADVERTISEMENT
മുംബൈ: (www.kvartha.com 04.09.2019) രാജ്യത്ത് ഏറ്റവും വേഗതയുള്ള ഫോര്‍ ജി മൊബൈല്‍ ഇന്റര്‍നെറ്റ് റിലയന്‍സ് ജിയോ 4ജി ആണെന്ന് ട്രായ് വെളിപ്പെടുത്തല്‍. ഭാരതി എയര്‍ടെല്ലിനെ പിന്നിലാക്കിയാണ് മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതതയില്‍ റിലയന്‍സ് ജിയോ 4ജി ഒന്നാമതെത്തിയത്. ടെലികോം റഗുലേറ്ററി അതോറിട്ടി (ട്രായ്)യുടെ മൈ സ്പീഡ് ആപ്പ് വഴി ഉപഭോക്താക്കളില്‍ നിന്നു ട്രായിക്കു ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഏറ്റവും വേഗമുള്ളതും, മുന്നിട്ട് നില്‍ക്കുന്നതുമായ നെറ്റ് വര്‍ക്ക് ജിയോയുടേതെന്ന് കണ്ടെത്തിയത്.
ഓഗസ്റ്റ് മാസത്തെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശരാശരി സെക്കന്‍ഡില്‍ 20.8 എംബി വേഗതയാണ് ജിയോയുടേത്. എന്നാല്‍ എയര്‍ടെല്ലില്‍ 9.6 എംബിയും വോഡഫോണ്‍ 6.7 ഉം ഐഡിയ 6.3 എംബിയുമാണ് ശരാശരി 4ജി വേഗത.
Keywords: National, Mumbai, News, Mobile, Jio, Idea, Airtel, Jio tops 4G download speed chart in August

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.